കോഴിക്കോട്: ആർത്രോസ്കോപിക് സർജന്മാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് ആർത്രോസ്കോപി സർജൻസ് ഓഫ് കേരള (എ.എ.എസ്.കെ)യുടെ ദ്വിദിന സമ്മേളനം നാളെയും മറ്റന്നാളും താജ് ഗേറ്റ് വേയിൽ നടക്കും. രാവിലെ 10ന് എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. ഐ.എം. വിജയൻ, പ്രൊഫ.എൻ.ജെ. മാണി എന്നിവർ പങ്കെടുക്കും. സ്പോർട്സുമായി ബന്ധപ്പെട്ട് വിവിധ അസ്ഥി സന്ധികളിലുണ്ടാകുന്ന ക്ഷതങ്ങൾ, അവയ്ക്കുള്ള ആധുനികചികിത്സാ രീതികൾ ഇവയെ കുറിച്ച് അവരുടെ ആശയങ്ങളും ചികിത്സാ പദ്ധതികളും പങ്കുവെക്കുന്നതുമായിരിക്കും. തോൾ, മുട്ട് സംബന്ധമായ ക്ഷതങ്ങൾക്ക് ചെയ്യേണ്ട നവീന ചികിത്സകളിൽ യുവസർജന്മാർക്ക് പ്രായോഗിക പരിശീലനം നൽകും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഡോ.ഷിനിൽ ജോസ്, ഡോ.ഹരിശങ്കർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |