മേപ്പയ്യൂർ : സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സഹായത്തോടെ മേപ്പയ്യൂരിൽ സമഗ്ര കുരുമുളക് പദ്ധതിയ്ക്ക് തുടക്കമായി.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കുരുമുളക് സമിതി വഴി കുരുമുളക് തൈകളും ജൈവവളവും കർഷകർക്ക് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ വി.പി ബിജു അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡോ.ആർ.എ അപർണ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ പി.പ്രകാശൻ, കൃഷി അസിസ്റ്റന്റ് എസ്.സുഷേണൻ, കുരുമുളക് സമിതി എക്സിക്യൂട്ടീവ് അംഗം രാഘവൻ കായമ്മംകണ്ടി എന്നിവർ സംസാരിച്ചു.അസി. കൃഷി ഓഫീസർ എൻ.കെ ഹരികുമാർ സ്വാഗതവും സി.എസ് സ്നേഹ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |