തൃശൂർ : ജില്ലയിൽ പനി ബാധിതരുടെ എണ്ണം ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്ക് പ്രകാരം 1,413 പേർ. കഴിഞ്ഞ എതാനും ദിവസങ്ങളായി ആയിരത്തിന് മുകളിലാണ് പനി ബാധിതർ. ബുധനാഴ്ച്ച 1,185 പേരും ചൊവ്വാഴ്ച്ച 1,208 പേരും തിങ്കളാഴ്ച്ച 1,136 പേരും പനിബാധിതരായെത്തി.
ഇന്നലെ ജില്ലയിൽ 21 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. 58 പേർക്ക് ഡെങ്കി സംശയവുമുണ്ട്. കോർപ്പറേഷൻ പരിധിയിൽ മാത്രം 11 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. അവണൂർ, അവിണിശേരി, ചേർപ്പ്, എളവള്ളി, ഗുരുവായൂർ, മാടക്കത്തറ, പാറളം, പുത്തൂർ എന്നിവിടങ്ങളിലും ഡെങ്കി സ്ഥിരീകരിച്ചു. ബുധനാഴ്ച്ച 9 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 67 പേർ നിരീക്ഷണത്തിലാണ്. 16 പേർക്കാണ് ഇന്നലെ എച്ച്.വൺ, എൻ.വൺ സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |