കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ കോട്ടയം റീജിയണൽ ഡയറി ലബോറട്ടറിയിൽ ഒരു ട്രെയിനി അനലിസ്റ്റിനെ (കെമിസ്ട്രി) കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. മാസവേതനം : 17,500 രൂപ. യോഗ്യത : എം.ടെക് ഡയറി കെമിസ്ട്രി/ബി.ടെക് ഡയറി സയൻസ് ആൻഡ് ടെക്നോളജി, എം.എസ് സി കെമിസ്ട്രി/എം.എസ്.സി ബയോ കെമിസ്ട്രി/ബി.എസ് സി ജനറൽ കെമിസ്ട്രി/ബി.എസ് സി ബയോ കെമിസ്ട്രി/ബി.എസ് സി ഇൻഡസ്ട്രിയൽ കെമിസ്ട്രി. പ്രായം : 18 -40. ആഗസ്റ്റ് ഏഴിന് രാവിലെ 10.30ന് കോട്ടയം റീജണൽ ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലാണ് കൂടിക്കാഴ്ച.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |