കോട്ടയം : ജില്ലയിലെ തിരഞ്ഞെടുത്ത സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് റിസോഴ്സ് അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നു. കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വച്ച് 17 ന് രാവിലെ 10.30 നാണ് വാക്ക് ഇൻ ഇന്റർവ്യൂ. അടിസ്ഥാന യോഗ്യത : ബി.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് ,ലിറ്ററേച്ചർ,ഫംഗ്ഷണൽ) കൂടാതെ ടി.ടി.സി, ഡി.എഡ്,ഡി.എൽ.എഡ് ബി.എഡ്. അഭിലഷണീയ യോഗ്യത : എം.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് /ലിറ്ററേച്ചർ/ഫംഗ്ഷണൽ), അസാപ്പിന്റെ സ്കിൽ ഡെവലപ്പ്മെന്റ് എക്സിക്യുട്ടീവ് ട്രെയിനിംഗ്, എതെങ്കിലും അംഗീകൃതസ്ഥാപനത്തിൽനിന്നു കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഡിപ്ലോമ. ഫോൺ : 9947119692, 9495234689.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |