പറവൂർ : അഡ്വ. ശിവകുമാർ മേനോൻ രചിച്ച വെള്ളാരങ്കല്ലുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് നാലിന് കെടാമംഗലം ഗവ. എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പറവൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം. എ. കൃഷ്ണകുമാറിന് ആദ്യകോപ്പി നൽകി ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പ്രകാശനം നിർവഹിക്കും. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. രമാദേവി അദ്ധ്യക്ഷത വഹിക്കും. പറവൂർ ബാബു, കെ.ലത, എൻ. എ. ശ്രീകുമാർ മേനോൻ എന്നിവർ പ്രസംഗിക്കും. അഡ്വ. ശിവകുമാർ മേനോൻ മറുപടി പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |