SignIn
Kerala Kaumudi Online
Wednesday, 23 October 2019 3.56 AM IST

പുനഃസംഘടനയും ചില മർമ്മാണിവിദ്യകളും

varavishesham

ബ്രി​ട്ടീ​ഷ് ഈ​സ്റ്റി​ന്ത്യാ​ ​ക​മ്പ​നി​യെ​ ​കെ​ട്ടു​കെ​ട്ടി​ക്കാ​ൻ​ ​പോ​ലും​ ​ചെ​ന്നി​ത്ത​ല​ ​ഗാ​ന്ധി​യും​ ​ചോ​മ്പാ​ല​ ​മു​ല്ല​പ്പ​ള്ളി​ ​ഗാ​ന്ധി​യും,​ ​എ​ന്തി​ന​ധി​കം​ ​ഓ.​സി​ ​ഗാ​ന്ധി​ ​പോ​ലും​ ​ഇ​ത്ര​ ​പെ​ടാ​പ്പാ​ട് ​പെ​ട്ടി​ട്ടി​ല്ലാ​യി​രു​ന്നു.​ ​വി​ദേ​ശ​ ​വ​സ്ത്ര​ ​ബ​ഹി​ഷ്‌​ക​ര​ണം,​ ​നി​സ​ഹ​ക​ര​ണ​പ്ര​സ്ഥാ​നം,​ ​ഉ​പ്പു​സ​ത്യാ​ഗ്ര​ഹം​ ​എ​ന്നി​ങ്ങ​നെ​ ​എ​ണ്ണ​മ​റ്റ​ ​സ​മ​ര​മു​റ​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​കൊ​ടു​ക്കാ​ൻ​ ​അ​ന്ന് ​മ​ഹാ​ത്മാ​ ​ഗാ​ന്ധി​ജി​ക്കു​ണ്ടാ​യി​രു​ന്ന​ ​ഏ​ക​ ​ബ​ല​മെ​ന്ന് ​പ​റ​യു​ന്ന​ത് ​മേ​ല്‌​പ​റ​ഞ്ഞ​ ​മൂ​ന്ന് ​ഗാ​ന്ധി​മാ​രു​ടെ​യും​ ​ഉ​റ​ച്ച​ ​കൈ​ത്താ​ങ്ങ് ​ഒ​ന്ന് ​മാ​ത്ര​മാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ടെ​ന്തു​ണ്ടാ​യി​!​ ​സൂ​ര്യ​ന​സ്‌​ത​മി​ക്കാ​ത്ത​ ​ബ്രി​ട്ടീ​ഷ് ​സാ​മ്രാ​ജ്യം​ ​ജീ​വ​നും​ ​കൊ​ണ്ടോ​ടി​പ്പോ​യി.​ ​ബ്രി​ട്ടീ​ഷു​കാ​രാ​യ​ ​ബ്രി​ട്ടീ​ഷു​കാ​ർ​ക്കൊ​ക്കെ​ ​ചെ​ന്നി​ത്ത​ല​ ​ഗാ​ന്ധി​യു​ടെ​ ​ത​ല​യൊ​ന്ന് ​ക​ണ്ടാ​ൽ​ ​മ​തി,​ ​ഒ​ന്നും​ ​ര​ണ്ടു​മെ​ല്ലാം​ ​പോ​കു​മെ​ന്ന​താ​ണ് ​സ്ഥി​തി.


ഒ​രു​ ​മാ​തി​രി​പ്പെ​ട്ട​ ​ആ​ർ​ക്കും​ ​ചെ​ന്നി​ത്ത​ല​ ​ഗാ​ന്ധി​യു​ടെ​യോ​ ​മു​ല്ല​പ്പ​ള്ളി​ ​ഗാ​ന്ധി​യു​ടെ​യോ​ ​ഓ.​സി​ ​ഗാ​ന്ധി​യു​ടെ​യോ​ ​ദേ​ഹ​ത്ത് ​തൊ​ടാ​ൻ​ ​ധൈ​ര്യ​മു​ണ്ടാ​വാ​റി​ല്ല.​ ​എ​ന്നാ​ൽ​ ​ധൈ​ര്യം​ ​കാ​ട്ടാ​തി​രു​ന്ന​ത് ​ചി​ല​ ​മ​ർ​മ്മാ​ണി​മാ​ർ​ ​മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നാ​ണ് ​ഇ​പ്പോ​ൾ​ ​ല​ഭി​ക്കു​ന്ന​ ​വി​വ​രം.​ ​എ​വി​ടെ​ ​തൊ​ട്ടാ​ലും​ ​മ​ർ​മ്മ​മെ​ന്ന് ​ധ​രി​ച്ചു​വ​ശാ​യ​ ​മ​ർ​മ്മാ​ണി​മാ​രെ​ ​പോ​ലെ​യ​ല്ല​ല്ലോ​ ​ഇ​ങ്ങ് ​വെ​ള്ള​യ​മ്പ​ല​ത്തി​ന​ടു​ത്തെ​ ​ഇ​ന്ദി​രാ​ഭ​വ​ന് ​ചു​റ്റി​ലും​ ​മ​ണ​ത്ത് ​ന​ട​ക്കു​ന്ന​ ​ഘ​ടാ​ഘ​ടി​യ​ന്മാ​ർ.​ ​അ​വ​ർ​ ​ഇ​ത​ല്ല,​ ​ഇ​തി​ല​പ്പു​റ​വും​ ​ക​ണ്ട​വ​രാ​ണ്.​ ​മു​ല്ല​പ്പ​ള്ളി​ ​ഗാ​ന്ധി​ ​മ​ന​സ്സി​ൽ​ ​കാ​ണും​ ​മു​മ്പേ​ ​അ​വ​ർ​ ​മാ​ന​ത്ത് ​കാ​ണു​ക​യും​ ​അ​തി​ന​നു​സ​രി​ച്ച് ​മ​ർ​മ്മാ​ണി​യെ​ ​തോ​ല്പി​ക്കും​മ​ട്ടി​ൽ​ ​ഓ​തി​രം,​ ​ക​ട​കം​ ​എ​ന്നി​ത്യാ​ദി​ ​അ​ഭ്യാ​സ​മു​റ​ക​ൾ​ ​ആ​വി​ഷ്ക​രി​ച്ച് ​തു​ട​ങ്ങു​ക​യും​ ​ചെ​യ്യും.


ബ്രി​ട്ടീ​ഷു​കാ​ർ​ ​ഇ​തി​ലൊ​ക്കെ​ ​എ​ത്ര​യോ​ ​ഭേ​ദം​ ​എ​ന്നാ​ണ് ​ചോ​മ്പാ​ല​മു​ക്കി​ലെ​ ​ചാ​യ​ക്ക​ട​യി​ലി​രു​ന്ന് ​ക​ട്ട​ൻ​ ​ചാ​യ​ ​അ​ടി​ക്ക​വേ​ ​മു​ല്ല​പ്പ​ള്ളി​ ​ഗാ​ന്ധി​യി​ൽ​ ​നി​ന്ന് ​ആ​ത്മ​ഗ​ത​മു​യ​ർ​ന്ന​തെ​ന്ന് ​ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​ഇ​ന്റ​ലി​ജ​ന്റ്സ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രി​ക്കു​ന്നു.​ ​സം​ഗ​തി​ ​കെ.​പി.​സി.​സി​യു​ടെ​ ​പു​ന​:​സം​ഘ​ട​ന​ ​ത​ന്നെ.​ ​കെ.​പി.​സി.​സി​യെ​ ​ഒ​ന്ന് ​പു​ന​:​സം​ഘ​ടി​പ്പി​ച്ചെ​ടു​ക്കാ​ൻ​ ​പെ​ടു​ന്ന​ ​പാ​ട് ​ചി​ല്ല​റ​യ​ല്ലെ​ന്ന് ​മു​ല്ല​പ്പ​ള്ളി​ഗാ​ന്ധി​യും​ ​ചെ​ന്നി​ത്ത​ല​ ​ഗാ​ന്ധി​യും​ ​ഓ.​സി​ ​ഗാ​ന്ധി​യും​ ​ഉ​റ​പ്പി​ച്ച് ​പ​റ​യു​ന്നു.
തി​ക​ഞ്ഞ​ ​ക​ള​രി​യ​ഭ്യാ​സി​ക​ൾ​ക്ക് ​മാ​ത്രം​ ​സാ​ധി​ക്കു​ന്ന​താ​ണ് ​ഈ​ ​പു​ന​:​സം​ഘ​ട​ന​യെ​ന്ന് ​ആ​രെ​ങ്കി​ലും​ ​ധ​രി​ച്ചു​പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ​ ​അ​വ​ർ​ക്കും​ ​തെ​റ്റി​പ്പോ​യി​രി​ക്കു​ന്നു​!​ ​ചോ​മ്പാ​ല​ക്ക​ള​രി​യി​ൽ​ ​നി​ന്ന് ​സ​ക​ല​ ​അ​ടി,​ത​ട​ ​മു​റ​ക​ളും​ ​ശീ​ലി​ച്ചെ​ത്തി​യ​ ​മു​ല്ല​പ്പ​ള്ളി​ ​ഗാ​ന്ധി​ക്ക് ​പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വു​ന്നി​ല്ല.​ ​പ​ത്തൊ​മ്പാ​മ​ത്തെ​ ​അ​ട​വ് ​ക​ണ്ടു​പി​ടി​ച്ച​തേ​ ​ചെ​ന്നി​ത്ത​ല​ഗാ​ന്ധി​യെ​ന്നാ​ണ് ​വ​യ്പെ​ങ്കി​ലും​ ​പു​ന​:​സം​ഘ​ട​ന​യു​ടെ​ ​വാ​ലേ​താ​വ​ണം,​ ​തു​മ്പു​ണ്ടാ​വു​മോ​ ​എ​ന്ന് ​ക​ണ്ടു​പി​ടി​ക്കാ​നാ​വാ​ത്ത​ ​മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണ് ​ചെ​ന്നി​ത്ത​ല​ഗാ​ന്ധി.​ ​ഓ.​സി​ഗാ​ന്ധി​യു​ടെ​ ​അ​വ​സ്ഥ​യും​ ​ക​ഷ്ടാ​ൽ​ ​ക​ഷ്ട​ത​ര​മാ​ണ്.


കേ​ര​ള​ ​പ്ര​ദേ​ശ് ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യി​ൽ​ ​ജം​ബോ​ ​ക​മ്മി​റ്റി​ ​പാ​ടി​ല്ലെ​ന്ന് ​മൂ​ന്ന് ​ഗാ​ന്ധി​മാ​രും​ ​പ​റ​ഞ്ഞു​റ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​പ​ക്ഷേ​ ​അ​ണ്ടി​യോ​ട​ടു​ക്കു​മ്പോ​ൾ​ ​മാ​ങ്ങ​യു​ടെ​ ​പു​ളി​പ്പ​റി​യ​ണ​മ​ല്ലോ.​ ​അ​തു​കൊ​ണ്ട് ​മി​നി​ക​മ്മി​റ്റി​യി​ൽ​ ​പ​ര​മാ​വ​ധി​ ​എ​ത്ര​പേ​രെ​ ​ഉ​ൾ​ക്കൊ​ള്ളി​ക്കാ​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ഒ​രു​ ​തീ​ർ​പ്പു​ണ്ടാ​ക്കാ​ൻ​ ​ഇ​തു​വ​രെ​ ​സാ​ധി​ക്കാ​ത്ത​ ​നി​ല​യാ​ണ്.​ ​ഇ​ന്ദി​രാ​ഭ​വ​ന് ​ചു​റ്റി​ലും​ ​മ​ണ്ടി​ ​ന​ട​ക്കു​ന്ന​ ​ഗാ​ന്ധി​ച്ചെ​ക്ക​ൻ​മാ​രു​ടെ​ ​ക​ണ്ണു​വെ​ട്ടി​ച്ച് ​മു​ല്ല​പ്പ​ള്ളി​ ​പോ​യി​ട്ട് ​ത​ച്ചോ​ളി​ ​ഒ​തേ​ന​ന് ​പോ​ലും​ ​അ​ക​ത്തേ​ക്ക് ​ക​യ​റി​പ്പോ​കാ​നാ​വി​ല്ല.


അ​തു​കൊ​ണ്ട് ​പു​ന​:​സം​ഘ​ട​ന​യെ​ ​മൂ​ന്നാം​ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​മാ​യി​ ​മു​ൻ​കാ​ല​ ​പ്രാ​ബ​ല്യ​ത്തോ​ടെ​ ​പ്ര​ഖ്യാ​പി​ച്ച് ​ഉ​ത്ത​ര​വാ​ക​ണ​മെ​ന്ന് ​ചോ​മ്പാ​ല​ ​മു​ല്ല​പ്പ​ള്ളി​ ​ഗാ​ന്ധി​യും​ ​ചെ​ന്നി​ത്ത​ല​ ​ഗാ​ന്ധി​യും​ ​ഓ.​സി​ ​ഗാ​ന്ധി​യും​ ​ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് ​(​അ​തൊ​രു​ ​സാ​ങ്ക​ല്പി​കം​ ​മാ​ത്രം​)​ ​താ​ഴ്മ​യാ​യി​ ​അ​ഭ്യ​ർ​ത്ഥി​ക്കു​ക​യാ​ണ്,​ ​സു​ഹൃ​ത്തു​ക്ക​ളേ,​ ​അ​ഭ്യ​ർ​ത്ഥി​ക്കു​ക​യാ​ണ്.


ആ​രാ​ണീ​ ​ഹൈ​ക്ക​മാ​ൻ​ഡ് ​എ​ന്ന് ​ചോ​ദി​ച്ചാ​ൽ,​ ​'​ഏ​യ് ​ഞാ​നീ​ ​നാ​ട്ടു​കാ​ര​ന​ല്ലേ​"​ ​എ​ന്ന​ ​മ​ട്ടി​ൽ​ ​പ​ല​ ​ത​ല​ക​ൾ​ ​ഉ​രു​ണ്ടു​രു​ണ്ട് ​പോ​കു​ന്നു​വെ​ന്നാ​ണ് ​ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ലെ​ ​കേ​ട്ടു​കേ​ൾ​വി.​ ​തി​രോ​ന്തോ​ര​ത്തെ​ ​ബാ​ഴ്സ​ലോ​ണ​യാ​ക്കാ​ൻ​ ​ആ​രും​ ​സ​ഞ്ച​രി​ക്കാ​ത്ത​ ​വ​ഴി​യി​ലൂ​ടെ​ ​പോ​ലും​ ​ന​ട​ക്കാ​ൻ​ ​ത​യ്യാ​റാ​യി​രു​ന്ന​ ​ത​രൂ​ർ​ഗാ​ന്ധി​ക്ക് ​പോ​ലും​ ​ഈ​ ​ത​ല​ക​ളു​ടെ​ ​അ​വ​സ്ഥ​ ​ക​ണ്ടി​ട്ട് ​താ​ങ്ങാ​നാ​വു​ന്നി​ല്ല.​ ​ഒ​രു​മാ​തി​രി​പ്പെ​ട്ട​തെ​ല്ലാം​ ​താ​ങ്ങാ​ൻ​ ​ശേ​ഷി​യും​ ​ശേ​മു​ഷി​യു​മു​ള്ള​ ​ത​ടി​യാ​ണ് ​ത​രൂ​ർ​ഗാ​ന്ധി​യു​ടേ​ത് ​എ​ന്നാ​ർ​ക്കാ​ണ​റി​യാ​ത്ത​ത്!


താ​ങ്ങാ​ൻ​ ​ശേ​ഷി​യി​ല്ലാ​ത്ത​ത് ​കൊ​ണ്ട് ​മാ​ത്ര​മാ​ണ് ​ഹൈ​ക്ക​മാ​ൻ​ഡി​നെ​ ​നാ​ഥ​നി​ല്ലാ​ക്ക​ള​രി​ ​എ​ന്ന് ​ത​രൂ​ർ​ഗാ​ന്ധി​ ​വി​ശേ​ഷി​പ്പി​ച്ച​ത്.​ ​അ​തു​കേ​ട്ട​പ്പോ​ൾ​ ​അ​ന്തോ​ണി​ഗാ​ന്ധി​ ​കോ​ട്ടു​വാ​യി​ട്ടു​ ​നി​ല്‌​പാ​യി​രു​ന്നു.​ ​രാ​ഹു​ൽ​മോ​ൻ​ ​ഗോ​ട്ടി​ ​ഉ​രു​ട്ടി​ക്ക​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​ഉ​രു​ട്ടി​ക്കൊ​ടു​ത്ത് ​കൈ​കൊ​ട്ടാ​ൻ​ ​ക​ർ​ണാ​ട​ക​ത്തി​ൽ​ ​സ്വാ​ത​ന്ത്ര്യ​സ​മ​രം​ ​ന​യി​ച്ചെ​ത്തി​യ​ ​വേ​ണു​ഗോ​പാ​ല​ഗാ​ന്ധി​യു​മു​ണ്ടാ​യി​രു​ന്നു.


ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​സ്ഥാ​നം​ ​ത്യ​ജി​ച്ച് ​സ​ന്ന്യാ​സ​ജീ​വി​ത​ത്തി​ലേ​ക്ക് ​ഒ​തു​ങ്ങാ​ൻ​ ​സ​മ്മ​തി​ക്കാ​തെ​ ​രാ​ഹു​ൽ​മോ​നെ​ ​വ​യ​നാ​ട് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റാ​ക്കി​യാ​ലെ​ന്താ​ ​എ​ന്ന​ ​ചോ​ദ്യം​ ​ചി​ല​ ​കോ​ണു​ക​ളി​ൽ​ ​നി​ന്നു​യ​രു​ന്നു​ണ്ട്.​ ​അ​തി​ന് ​ഐ.​സി​ ​ബാ​ല​കൃ​ഷ്ണ​ൻ​ഗാ​ന്ധി​ ​ക​സേ​ര​ ​ഒ​ഴി​ഞ്ഞ് ​കൊ​ടു​ക്കു​മോ​യെ​ന്നേ​ ​അ​റി​യേ​ണ്ട​തു​ള്ളൂ.


പാ​ർ​ട്ടി​ ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ​ല്ലാ​ണ്ട് ​അ​ക​ന്നു​പോ​യെ​ന്ന് ​എ.​കെ.​ജി​ ​സെ​ന്റ​റി​ൽ​ ​സൂ​ക്ഷ്‌​മ​ദ​ർ​ശി​നി​ ​ഉ​പ​യോ​ഗി​ച്ച് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പി​ണ​റാ​യി​ ​സ​ഖാ​വും​ ​കോ​ടി​യേ​രി​ ​സ​ഖാ​വും​ ​ചേ​ർ​ന്ന് ​ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യി.​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പി​ണ​റാ​യി​ ​സ​ഖാ​വും​ ​കോ​ടി​യേ​രി​ ​സ​ഖാ​വും​ ​കേ​ട്ടു​കൊ​ണ്ടി​രു​ന്ന​ത് ​ഇ​രു​പ​തി​ൽ​ ​പ​തി​നെ​ട്ട് ​സീ​റ്റും​ ​ഇ​താ,​ ​ഇ​ങ്ങെ​ത്തി​പ്പോ​യി​ ​എ​ന്നാ​യി​രു​ന്നു.​ 2004​ൽ​ ​അ​ന്തോ​ണി​ഗാ​ന്ധി​യെ​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​കെ​ട്ടു​കെ​ട്ടി​ച്ച​ത് ​പോ​ലെ​ ​ഇ​നി​ ​ചെ​ന്നി​ത്ത​ല​ ​ഗാ​ന്ധി​യെ​യും​ ​കോ​ൺ​ഗ്ര​സു​കാ​ർ​ ​കെ​ട്ടു​കെ​ട്ടി​ച്ചു​ ​ക​ള​യു​മോ​ ​എ​ന്ന് ​പോ​ലും​ ​ഒ​രു​വേ​ള​ ​കോ​ടി​യേ​രി​ ​സ​ഖാ​വ് ​ശ​ങ്കി​ച്ച് ​പോ​യ​താ​യി​രു​ന്നു.


പ​ക്ഷേ​ ​വോ​ട്ടെ​ണ്ണി​ത്തീ​ർ​ന്ന​പ്പോ​ൾ​ ​പ​ത്തൊ​മ്പ​തും​ ​കൊ​ണ്ട് ​പ​ഹ​യ​ന്മാ​ർ​ ​പ​റ​ന്നു​ക​ള​യു​ന്ന​താ​ണ് ​ക​ണ്ട​ത്!​ ​ആ​ല​പ്പു​ഴ​യും​ ​കൂ​ടി​ ​കൈ​യി​ൽ​ ​നി​ന്ന് ​പോ​കേ​ണ്ട​താ​യി​രു​ന്നു.​ ​ഭാ​ഗ്യ​വ​ശാ​ലോ​ ​നി​ർ​ഭാ​ഗ്യ​വ​ശാ​ലോ​ ​അ​തു​ണ്ടാ​വാ​ത്ത​ത് ​മാ​ർ​ക്‌​സി​ന്റെ​ ​കാ​രു​ണ്യം​ ​എ​ന്നേ​ ​പ​റ​യാ​നു​ള്ളൂ.​ ​അ​ങ്ങ​നെ​യാ​ണ് ​എ.​കെ.​ജി​ ​സെ​ന്റ​റി​ൽ​ ​നി​ന്ന് ​സൂ​ക്ഷ്മ​ദ​ർ​ശി​നി​ ​പൊ​ടി​ത​ട്ടി​യെ​ടു​ത്ത് ​പ​രി​ശോ​ധ​ന​ ​ആ​രം​ഭി​ച്ച​ത്.​ ​ആ​ദ്യ​മാ​ദ്യ​മൊ​ക്കെ​ ​എ​ന്തൊ​ക്കെ​യോ​ ​അ​വ്യ​ക്ത​മാ​യി​ ​ഉ​ഴ​ലു​ന്ന​താ​ണ് ​ക​ണ്ട​ത്.​ ​ഒ​ന്നു​കൂ​ടി​ ​വി​ശ​ദ​മാ​യി​ ​പി​ണ​റാ​യി​ ​സ​ഖാ​വ് ​സൂ​ക്ഷി​ച്ചു​നോ​ക്കി​യ​പ്പോ​ൾ​ ​അ​ത് ​ജ​നം​ ​ന​ട​ന്നു​പോ​കു​ന്ന​താ​ണെ​ന്ന് ​ക​ണ്ടെ​ത്തി.


ഇ​വ​ന്മാ​ർ​ക്ക് ​ഇ​ത്ര​യ്‌​ക്ക് ​അ​ഹ​ങ്കാ​ര​മോ​ ​എ​ന്ന് ​മ​ഹാ​സാ​ധു​ ​സ​ഖാ​വ് ​ചി​ന്തി​ച്ചി​ട്ടി​ല്ല.​ ​പാ​ർ​ട്ടി​ ​ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​ച്ചെ​ല്ല​ണ​മെ​ന്ന് ​ചി​ന്തി​ച്ച​ത് ​അ​ങ്ങ​നെ​യാ​യി​രു​ന്നു.​ ​ജ​ന​ത്തി​ന്റെ​ ​മ​ന​സ് ​വാ​യി​ച്ചെ​ടു​ക്കു​ക​ ​അ​ത്ര​ ​എ​ളു​പ്പ​മ​ല്ലാ​ത്ത​ത് ​കൊ​ണ്ടാ​ണ് ​കോ​ടി​യേ​രി​ ​സ​ഖാ​വ് ​ത​ന്നെ​ ​അ​തി​രാ​വി​ലെ​ ​മു​ണ്ടും​ ​തോ​ർ​ത്തു​മാ​യി​ ​വീ​ട് ​വീ​ടാ​ന്ത​രം​ ​ക​യ​റി​ത്തു​ട​ങ്ങി​യ​ത്.​ ​'​വീ​ട് ​വീ​ടാ​കാ​ൻ​ ​സ​ഖാ​വ്,​ ​വീ​ട് ​വീ​ടാ​ന്ത​രം​ ​സ​ഖാ​വ് " ​എ​ന്ന​ ​മ​ട്ടി​ൽ​ ​പ​ര​സ്യ​വാ​ച​ക​ത്തി​ലെ​ ​പോ​ലെ​യാ​യി​രു​ന്നു​ ​അ​ന്നേ​രം​ ​കോ​ടി​യേ​രി​ ​സ​ഖാ​വി​ന്റെ​ ​നി​ല്പ്.


വീ​ട് ​ക​യ​റി​യി​റ​ങ്ങാ​തെ​ ​ത​ന്നെ​ ​ഓ​രോ​ ​വീ​ട്ടു​കാ​രു​ടെ​യും​ ​മ​ന​സ് ​അ​രി​ച്ചു​പെ​റു​ക്കാ​ൻ​ ​പി​ണ​റാ​യി​ ​സ​ഖാ​വി​നു​ള്ള​ ​കെ​ല്പ് ​അ​പാ​ര​മാ​ണെ​ന്ന് ​ആ​ർ​ക്കാ​ണ​റി​യാ​ത്ത​ത്!​ ​അ​ങ്ങ​നെ​ ​ആ​റ്റി​ങ്ങ​ലി​ലെ​ ​ജ​ന​വി​കാ​രം​ ​മാ​നി​ച്ചാ​ണ് ​സ​മ്പ​ത്ത് ​സ​ഖാ​വി​നെ​ ​ഡ​ൽ​ഹി​യി​ലെ​ ​കേ​ര​ള​മ​ന്ത്രി​യാ​ക്കി​യ​ത്.​ ​പി​ണ​റാ​യി​ ​സ​ഖാ​വി​ന് ​വ​ഴി​ ​പോ​കാ​ൻ​ ​അ​ര​ക്കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​ ​ആ​ളു​ക​ളെ​യ​ത്ര​യും​ ​ത​ട​ഞ്ഞു​വ​യ്‌​ക്കു​ന്ന​തും​ ​ജ​ന​വി​കാ​രം​ ​മാ​നി​ക്കു​ന്ന​ത് ​കൊ​ണ്ട് ​മാ​ത്ര​മാ​ണ്.​ ​ജ​ന​ത്തി​ൽ​ ​നി​ന്ന് ​അ​ക​ലു​ന്തോ​റു​മാ​ണ് ​കൂ​ടു​ത​ൽ​ ​അ​ടു​ക്കു​ക​യെ​ന്ന​തി​ലും​ ​ഒ​രു​ ​വൈ​രു​ദ്ധ്യാ​ധി​ഷ്‌​ഠി​ത​ ​ഭൗ​തി​ക​വാ​ദ​മു​ണ്ടെ​ന്ന് ​മ​ന​സി​ലാ​ക്കു​ക.


ഇ​-​മെ​യി​ൽ​:​ ​d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARAVISHESHAM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.