ന്യൂഡൽഹി: മുഖ്യപ്രതിപക്ഷ പാർട്ടി എന്ന നിലയിൽ 18-ാം ലോക്സഭയിൽ കോൺഗ്രസിന് വിദേശകാര്യം, വിദ്യാഭ്യാസം, കൃഷി-ഗ്രാമവികസനം, വനിതാ-ശിശുക്ഷേമം-കായികം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പാർലമെൻ്ററി സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷ സ്ഥാനം. 17-ാം ലോക്സഭയിൽ പരിസ്ഥിതി, വാണിജ്യം, രാസവസ്തുക്കൾ, വളങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കമ്മിറ്റികളുടെ അദ്ധ്യക്ഷ സ്ഥാനം കോൺഗ്രസിന് ലഭിച്ചിരുന്നു. ഇക്കുറി കോൺഗ്രസ് ആഭ്യന്തരം, ആരോഗ്യ വകുപ്പുകളുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ അദ്ധ്യക്ഷസ്ഥാനം ചോദിച്ചിരുന്നെങ്കിലും അത് മറ്റൊരു പ്രതിപക്ഷ കക്ഷിക്ക് നൽകാനാണ് തീരുമാനം. 24 പാനലുകളിൽ 14 എണ്ണത്തിലും ഭരണപക്ഷമായ ബി.ജെ.പി അംഗങ്ങളാകും അദ്ധ്യക്ഷ പദവിയിൽ. 24 കമ്മിറ്റികളിൽ 16എണ്ണം ലോക്സഭയുടെയും എട്ടെണ്ണം രാജ്യസഭയുടെയും കീഴിലാണ് വരിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |