SignIn
Kerala Kaumudi Online
Tuesday, 20 August 2019 10.56 AM IST

ആ വാക്കുകൾ കൂടെത്തന്നെയുണ്ട്

nena-prasad

ഇ​ണ​ക്കു​രു​വി​ക​ളി​ൽ​ ​ ഒ​രാ​ൾ​ ​പി​രി​ഞ്ഞു​പോ​കു​മ്പോ​ഴു​ള്ള​ ​ഹൃ​ദ​യ​ ​വേ​ദ​ന​യി​ലൂ​ടെ​യാ​ണ് ​ക​ട​ന്നു​പോ​കു​ന്ന​ത്.​ ​ഉ​ൺ​മ​യി​ൽ​ ​കെ​ട്ടി​പ്പ​ടു​ത്ത​ ​ഒ​രു​ ​ബ​ന്ധ​മാ​യി​രു​ന്നു​ ​ ഞ​ങ്ങ​ളു​ടേ​ത്,""​ ​തു​ട​രാ​നാ​വാ​തെ​ ​നീ​നാ​പ്ര​സാ​ദി​ന്റെ​ ​ ഭാ​വ​സാ​ന്ദ്ര​മാ​യ​ ​വ​ലി​യ​ ​ക​ണ്ണു​ക​ൾ​ ​ഒ​രു​ ​നി​മി​ഷം​ ​നി​റ​ഞ്ഞൊ​ഴു​കി.​ ​ഓ​ർ​മ്മ​ക​ളു​ടെ​ ​സ​മു​ദ്ര​ത്തി​ലേ​ക്ക് ​അ​വ​ർ​ ​ത​നി​യെ​ ​ഇ​റ​ങ്ങി​ ​ന​ട​ന്നു.


ക​ർ​മ​മ​ണ്ഡ​ല​ത്തി​ലും​ ​സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​ളി​ലും​ ​വി​ശ്വാ​സ​ത്തി​ലും​ ​ തു​ട​ങ്ങി​ ​ഉ​യ​ര​ത്തി​ൽ​ ​വ​രെ​ ​ഏ​റെ​ ​വ്യ​ത്യ​സ്‌​ത​രാ​യ​ ​ര​ണ്ടു​പേ​ർ.​ ​ആ​ ​വ്യ​ത്യ​സ്‌​ത​ത​ ​ത​ന്നെ​യാ​യി​രു​ന്നു​ ​സു​നി​ൽ​ ​സി.​ ​കു​ര്യ​ന്റെ​യും​ ​നീ​നാ​ ​പ്ര​സാ​ദി​ന്റെ​യും​ ​ജീ​വി​ത​ത്തി​ന്റെ​ ​താ​ള​ല​യം.​ ​സു​നി​ൽ​ ​ക​ട​ന്നു​പോ​യി​ട്ട് ​ ര​ണ്ടാ​ഴ്‌​ച​യാ​യി​ട്ടേ​ ​ഉ​ള്ളൂ.​ ​ഓ​രോ​ ​അ​ണു​വി​ലും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഓ​ർ​മ്മ​ക​ളും​ ​ശ്വാ​സം​ ​പോ​ലും​ ​നി​റ​യു​ന്ന​ ​വീ​ട്ടി​ലി​രു​ന്ന് ​നീ​ന​ ​പ​റ​ഞ്ഞു​തു​ട​ങ്ങി.

? രാ​ഷ്‌​ട്രീ​യ​ക്കാ​ര​നും​ ​ ന​ർ​ത്തകിയും.​ ​ഏ​റെ​ ​ വ്യ​ത്യ​സ്‌​ത​രാ​യ​ ​ര​ണ്ട് ​വ്യ​ക്തി​ക​ൾ​ ​ എ​ങ്ങ​നെ​യാ​ണ് ​ ഒ​രു​മി​ച്ച​ത്
വി​ജാ​തീ​യ​ധ്രു​വ​ങ്ങ​ൾ​ ​ ആ​ക​ർ​ഷി​ക്കും​ ​എ​ന്ന് ​പ​റ​യു​ന്ന​തു​ ​പോ​ലെ​യാ​യി​രു​ന്നു​ ​ഞ​ങ്ങ​ളു​ടെ​ ​കാ​ര്യം.​ ​കോ​ളേ​ജി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​ഈ​ ​വ്യ​ത്യാ​സം​ ​പ​റ​ഞ്ഞാ​ണ് ​എ​ല്ലാ​വ​രും​ ​ക​ളി​യാ​ക്കി​യി​രു​ന്ന​ത്.​ ​അ​ന്നേ​ ​വ​ള​രെ​ ​ആ​ത്മീ​യ​മാ​യ​ ​ഒ​രു​ ​ബ​ന്ധ​മാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ടാ​ണ് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​പു​ള്ളി​ ​ക​ഷ്‌​ട​പ്പെ​ടു​ന്നെ​ന്ന് ​ അ​റി​ഞ്ഞ​പ്പോ​ൾ​ ​എ​നി​ക്ക് ​ഉ​റ​ങ്ങാ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​ത്.​ ​അ​ങ്ങ​നെ​ ​വി​വാ​ഹ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.​ ​അ​ഭി​രു​ചി​ക​ളി​ലെ​ല്ലാം​ ​തീ​ർ​ത്തും​ ​വി​ഭി​ന്ന​രാ​യി​ട്ടും​ ​പ​ര​സ്‌​പ​രം​ ​മ​ന​സ് ​വാ​യി​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​പു​ള്ളി​ ​വൃ​ത്തി​യു​ടെ​ ​ആ​ളാ​യി​രു​ന്നു.​ ​കൈ​ ക​ഴു​കി​ ​ക​ഴി​‌​ഞ്ഞാ​ൽ​ ​എ​വി​ടെ​യും​ ​തൊ​ടാ​തെ​ ​വ​ന്ന് ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ക,​​ ​എ​ന്തെ​ങ്കി​ലും​ ​ശ​രീ​ര​ത്തി​ലേ​ക്ക് ​വീ​ണാ​ൽ​ ​ആ​ ​ഉ​ടു​പ്പ് ​ത​ന്നെ​ ​മാ​റ്റു​ക.​.. ​ഇ​ങ്ങ​യൊ​ക്കെ​യാ​യി​രു​ന്നു​ ​ശീ​ലം.​ ​ഒ​രു​ ​ആ​ർ​ട്ടി​സ്‌​റ്റ് ​എ​ന്ന​ ​രീ​തി​യി​ൽ​ ​ഞാ​ൻ​ ​ഏ​ത് ​സാ​ഹ​ച​ര്യ​വു​മാ​യി​ ​പൊ​രു​ത്ത​പ്പെ​ടും.​ ​ഇ​ന്ന് ​ഫൈ​വ് ​സ്‌​റ്റാ​ർ​ ​ഹോ​ട്ട​ലെ​ങ്കി​ൽ​ ​നാ​ളെ​ ​ഒ​രു​ ​സാ​ധാ​ര​ണ​ ​സ്ഥ​ല​ത്ത്.​ ​പു​ള്ളി​ക്ക് ​അ​ത്ത​രം​ ​അ​ഡാ​പ്‌റ്റ​ബി​ലി​റ്റി​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​പ​ള്ളി​യി​ലും​ ​അ​മ്പ​ല​ങ്ങ​ളി​ലു​മെ​ല്ലാം​ ​ഞാ​നാ​ണ് ​പോ​കു​ന്ന​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന് ​വി​ശ്വാ​സ​മി​ല്ലെ​ന്ന് ​ഞാ​ൻ​ ​പ​റ​യി​ല്ല.​ ​ഉ​ള്ളി​ലൊ​രു​ ​ചി​ന്ത​യു​ണ്ട്.​ ​അ​ത് ​പ്ര​ക​ട​ന​പ​ര​മാ​യി​രു​ന്നി​ല്ല.​ ​ആ​ന​യെ​ ​മേ​യ്‌​ക്കു​ന്ന​ത് ​പാ​പ്പാ​നാ​ണെ​ന്ന് ​ഞാ​ൻ​ ​പ​റ​യാ​റു​ണ്ടാ​യി​രു​ന്നു.​ ​ആ​ന​ ​പാ​പ്പാ​നെ​ ​തൂ​ക്കി​ ​ത​റ​യി​ല​ടി​ക്കാ​റു​മു​ണ്ട് ​ എ​ന്ന​പ്പോ​ൾ​ ​ത​മാ​ശ​ ​പ​റ​യും.​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​പേ​രു​ടെ​യും​ ​ഉ​ള്ളി​ൽ​ ​ഒ​രു​ ​കൊ​ച്ചു​കു​ട്ടി​യു​ണ്ടാ​യി​രു​ന്നു.​ ​അ​താ​ണ് ​ സാ​മ്യ​ത​യു​ള്ള​ ​കാ​ര്യം.​ ​ര​ണ്ടു​പേ​രും​ ​ലാ​ള​ന​ ​കി​ട്ടി​ ​വ​ള​ർ​ന്ന​വ​രാ​ണ്.​ ​ജീ​വി​തം​ ​ പ​ഠി​പ്പി​ച്ച​ ​ പ​ക്വ​ത​ക​ളും​ ​ഞ​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

? ക്ളാ​സ്‌​മേ​റ്റ്സ് ​സി​നി​മ​യ്‌​ക്ക് ​നി​ങ്ങ​ളു​ടെ​ ​ജീ​വി​ത​വു​മാ​യി​ ​സാ​മ്യ​മു​ണ്ടാ​യി​രു​ന്നു​ ​എ​ന്ന് ​കേ​ട്ടി​ട്ടു​ണ്ട്

അ​തെ.​ ​ര​സ​മെ​ന്താ​ണെ​ന്നു​ ​വ​ച്ചാ​ൽ​ ​ആ​ ​സി​നി​മ​ ​ഇ​റ​ങ്ങി​യ​ ​ശേ​ഷ​മാ​ണ് ​ഞ​ങ്ങ​ൾ​ ​ക​ല്യാ​ണം​ ​ക​ഴി​ക്കു​ന്ന​ത്.​ ​സി​നി​മ​ ​ക​ണ്ട​ ​ശേ​ഷം​ ​സു​നി​ൽ​ ​എ​ന്നെ​ ​വി​ളി​ച്ച് ​ക​ഥ​ ​പ​റ​ഞ്ഞു.​ ​എ​സ്.​എ​ഫ്.​ഐ​ ​ ഉ​ള്ളൊ​രു​ ​കോ​ളേ​ജ്.​ ​അ​വി​ടു​ത്തെ​ ​ക​ലാ​തി​ല​ക​മാ​യ​ ​ന​ർ​ത്ത​കി​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വു​മാ​യി​ ​പ്ര​ണ​യ​ത്തി​ലാ​കു​ന്നു.​ ​ഇ​തു​ ​കേ​ട്ട​പ്പോ​ൾ​ ​ത​മാ​ശ​ ​പ​റ​യു​ക​യാ​ണെ​ന്നാ​ണ് ​ഞാ​ൻ​ ​ക​രു​തി​യ​ത്.​ ​എ​ന്നാ​ൽ​ ​ഇ​യാ​ള് ​പോ​യി​ ​സി​നി​മ​ ​കാ​ണൂ​ ​എ​ന്നാ​യി​ ​സു​നി​ൽ.​ ​ഞാ​നാ​ ​സി​നി​മ​ ​ക​ണ്ടി​ല്ല,​​ ​ എ​ങ്കി​ലും​ ​പ​ല​രോ​ടും​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​അ​വ​രെ​ല്ലാം​ ​ഇ​തു​ ​ത​ന്നെ​യാ​ണ് ​പ​റ​ഞ്ഞ​ത്.

? അ​ന്ന​ത്തെ​ ​തീ​പ്പൊ​രി​ ​വി​ദ്യാ​ർ​ത്ഥി​ ​നേ​താ​വി​നോ​ട് ​ആ​രാ​ധ​ന​യാ​യി​രു​ന്നോ
അ​ന്ന​ദ്ദേ​ഹം​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​യൂ​ണി​യ​ൻ​ ​ചെ​യ​ർ​മാ​ൻ,​ ​കോ​ളേ​ജ് ​ യൂ​ണി​യ​ൻ​ ​ചെ​യ​ർ​മാ​ൻ,​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കൗ​ൺ​സി​ല​ർ​ ​ഒ​ക്കെ​യാ​യി​രു​ന്നു.​ ​കോ​ർ​പ്പറേ​ഷ​ൻ​ ​ഇ​ല​ക്ഷ​ന് ​മ​ത്സ​രി​ച്ചി​ട്ടു​മു​ണ്ട്.​ ​കൂ​ട്ടു​കാ​ർ​ ​‌​ര​ണ്ടു​പേ​രെ​യും​ ​ചേ​ർ​ത്ത് ​ക​ളി​യാ​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​ഞ​ങ്ങ​ൾ​ക്ക് ​അ​ത്ത​രം​ ​ചി​ന്ത​യൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഒ​രു​ ​ദി​വ​സം​ ​ഇം​ഗ്ളീ​ഷ് ​ഡി​പ്പാ​ർ​ട്ട്മെ​ന്റി​ന് ​അ​രി​കി​ലൂ​ടെ​ ​ഞാ​ൻ​ ​വ​രു​മ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​എ​തി​രെ​ ​വ​ന്നു.​ ​ഞ​ങ്ങ​ളെ​ ​എ​പ്പോ​ഴും​ ​ക​ളി​യാ​ക്കു​ന്നത് ​ ​കൊ​ണ്ട് ​എ​ന്നെ​ ​മ​റി​ക​ട​ന്ന് ​മു​ന്നോ​ട്ട് ​പോ​കാ​നു​ള്ള​ ​ധൈ​ര്യ​മി​ല്ലാ​തെ​ ​പു​ള്ളി​ ​തി​രി​ച്ചു​ ​പോ​യി.​ ​ഇ​തെ​ന്തു ​ ​നേ​താ​വാ​ണ്...​ ​പു​റ​ത്ത് ​ഇ​ത്ര​യും​ ​പ​ട​പൊ​രു​തി​യി​ട്ട് ​ഇ​ത്ര​യേ​യു​ള്ളോ​ ​എ​ന്നാ​ണ് ​അ​ന്ന് ​മ​ന​സി​ൽ​ ​തോ​ന്നി​യ​ത്.​ ​വീ​ണ്ടും​ ​ കാ​ണ​ണ​മെ​ന്നൊ​ക്കെ​യു​ള്ള​ ​ആ​ഗ്ര​ഹം​ ​ര​ണ്ടു​പേ​രി​ലും​ ​വ​ള​ർ​ന്നു​കൊ​ണ്ടി​രു​ന്നു.​ ​ആ​യി​ട​യ്‌​ക്ക് ​മാ​വേ​ലി​ക്ക​ര​ ​ബി​ഷ​പ്പ് ​മൂ​ർ​ ​കോ​ളേ​ജി​ൽ​ ​ഞ​ങ്ങ​ളെ​യൊ​ക്കെ​ ​ആ​ദ​രി​ക്കു​ന്ന​ ​ഒ​രു​ ​പ​രി​പാ​ടി​ ​ന​ട​ന്നു.​ ​അ​തി​നാ​യി​ ​ഇ​വി​ടെ​ ​നി​ന്നൊ​രു​ ​ബ​സി​ലാ​ണ് ​പോ​യ​ത്.​ ​ആ​ ​ബ​സി​ൽ​ ​എ​ന്നെ​യും​ ​സു​നി​ലി​നെ​യും​ ​ക​ളി​യാ​ക്കി​യു​ള്ള​ ​പാ​ട്ടു​ക​ളൊ​ക്കെ​ ​ഇ​ടു​ന്നു​ണ്ടാ​യി​രു​ന്നു.​ ​

ഞ​ങ്ങ​ൾ​ ​ബ​ലം​ ​പി​ടി​ച്ചി​രു​ന്ന​ത് ​ഓ​ർ​മ്മ​യു​ണ്ട്.​ ​വാ​ക്കു​ക​ൾ​ ​കൊ​ണ്ട് ​പ​റ​യേ​ണ്ട​തി​ല്ലാ​ത്ത​ ​ഇ​ഷ്‌​ടം​ ​പ​തു​ക്കെ​ ​രൂ​പ​പ്പെ​ട്ടു.​ ​ഏ​തോ​ ​ഒ​രു​ ​ഹം​സ​വും​ ​ഇ​തി​നി​ട​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​ആ​ ​സ​മ​യത്താ​ണ് ​വീ​ട്ടി​ൽ​ ​ഫോ​ൺ​ ​ക​ണ​ക്ഷ​ൻ​ ​കി​ട്ടു​ന്ന​ത്.​ ​ഞാ​ൻ​ ​ന​മ്പ​ർ​ ​കൊ​ടു​ത്തി​ട്ട് ​പോ​യി.​ ​തി​രി​കെ​ ​വ​ന്ന​പ്പോ​ൾ​ ​വീ​ട്ടി​ൽ​ ​ഫോ​ൺ​ ​റിം​ഗ് ​ചെ​യ്യു​ന്നു.​ ​എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു​ ​അ​ത് ​സു​നി​ലാ​ണെ​ന്ന്.​ ​ഞാ​ൻ​ ​ഓ​ടി​ ​വ​ന്ന് ​ഫോ​ൺ​ ​എ​ടു​ത്തു.​ ​അ​താ​ണ് ​ആ​ദ്യ​ത്തെ​ ​സം​സാ​രം.​ 1992​ ​കാ​ല​ത്ത്.​ ​പ​ല​ ​കാ​ര​ണ​ങ്ങ​ൾ​ ​കൊ​ണ്ട് ​പ്ര​ണ​യം​ ​വി​വാ​ഹ​ത്തി​ലേ​ക്ക് ​എ​ത്തി​യി​ല്ല.​ ​അ​തി​ന് ​പി​ന്നെ​യും​ ​വ​ർ​ഷ​ങ്ങ​ളെ​ടു​ത്തു.

? കോ​ളേ​ജു​​കാ​ല​ത്തെ​ ​പ്ര​ണ​യം​ ​പ​ല​ർ​ക്കും​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ത​മാ​ശ​യാ​യി​ ​തോ​ന്നും.​ ​ആ​ ​ഒ​രു​ ​സ​മ​യ​ത്താ​ണ് ​നി​ങ്ങ​ൾ​ ​ര​ണ്ടു​പേ​രും​ ​വി​വാ​ഹം​ ​ക​ഴി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്
ന​മ്മു​ടെ​ ​ഹൃ​ദ​യ​വും​ ​മ​ന​സും​ ​ര​ണ്ടാ​ണെന്ന് ​വി​വാ​ഹം​ ​ക​ഴി​ച്ച​പ്പോ​ഴാ​ണ് ​എ​നി​ക്ക് ​മ​ന​സി​ലാ​യ​ത്.​ ​വി​വാ​ഹ​വേ​ള​യി​ലെ​ ​ടെ​ൻ​ഷ​നി​ട​യി​ലും​ ​എ​ന്റെ​ ​മ​ന​സ് ​വല്ലാതെ ആ​ന​ന്ദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ 90​ ​ശ​ത​മാ​ന​വും​ ​ന​മു​ക്ക് ​വേ​ണ്ടെ​ന്ന് ​തോ​ന്നും.​ ​പ​ക്ഷേ​ ​പ​ത്തു​ ​ശ​ത​മാ​നം​ ​ചി​ന്ത​ക​ൾ​ ​മ​ന​സി​നെ​ ​കു​ത്തി​ക്കുത്തി​ ​വേ​ണ​മെ​ന്ന​ ​തീ​രു​മാ​ന​മെ​ടു​പ്പി​ക്കും.​ ​അ​തി​നു​ശേ​ഷ​മാ​ണ് ​ഇ​തു​ത​ന്നെ​യാ​യി​രു​ന്നു​ ​വേ​ണ്ട​തെ​ന്ന് ​മ​ന​സി​ലാ​കു​ക.​ ​അ​ത്ത​ര​ത്തി​ലൊ​രു​ ​തീ​രു​മാ​ന​മാ​യി​രു​ന്നു​ ​വി​വാ​ഹം.​ ​അ​സാ​ധാ​ര​ണ​മാ​യി​ ​ചി​ന്തി​ക്കാ​നു​ള്ള​ ​ക​ഴി​വ് ​ഒ​രു​ ​ആ​ർ​ട്ടി​സ്‌​റ്റി​നും​ ​ഒ​രു​ ​രാ​ഷ്‌​ട്രീ​യ​ ​നേ​താ​വി​നു​മു​ണ്ടാ​വും.​ ​സു​നി​ൽ​ ​എ​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​രു​പാ​ട് ​ന​ന്മ​ക​ൾ​ ​സം​ഭാ​വ​ന​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​ക​ഷ്‌​ട​പ്പെ​ടു​ന്ന​വ​രെ​ ​കു​റി​ച്ചൊ​ന്നും​ ​ഞാ​ന​ധി​കം​ ​ചി​ന്തി​ച്ചി​രു​ന്നി​ല്ല.​ ​ആ​ശു​പ​ത്രി​യി​ൽ​ ​പോ​യി​ ​ഒ​രാ​ളെ​ ​കാ​ണ​ലി​ല്ല.​ ​എ​ന്റെ​ ​ലോ​കം​ ​മ​റ്റൊ​ന്നാ​യി​രു​ന്നു.​ ​അ​തി​ൽ​ ​നി​ന്ന് ​എ​ന്നെ​ ​താ​ഴേ​ക്ക് ​കൊ​ണ്ടു​വ​രു​ക​യും​ ​ക​ല​ ​എ​ങ്ങ​നെ​ ​സ​മൂ​ഹ​ത്തി​ന് ​വേ​ണ്ടി​ ​ഉ​പ​യോ​ഗി​ക്കാം​ ​എ​ന്ന് ​പ​ഠി​പ്പി​ക്കു​ക​യും​ ​ചെ​യ്‌​തു.

? നൃ​ത്ത​ത്തി​ലെ​ ​പു​തി​യ​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​ആ​ദ്യം​ ​ക​ണ്ടി​രു​ന്ന​ത് ​അ​ദ്ദേ​ഹ​മാ​യി​രു​ന്നോ
അ​ങ്ങ​നെ​യി​ല്ല.​ ​അ​വ​സാ​നം​ ​റോ​സാ​ ​ല​ക്‌​സം​ബ​ർ​ഗി​നെ​ ​ അ​ടി​സ്ഥാ​ന​മാ​ക്കി​ ​നൃ​ത്തം​ ​ചി​ട്ട​പ്പെ​ടു​ത്തി​യ​പ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​വ​ന്ന് ​ക​ണ്ടി​രു​ന്നു.​ ​സാ​മൂ​ഹി​ക​ ​പ്ര​സ​ക്ത​മാ​യ​ ​കാ​ര്യ​ങ്ങ​ളോ​ടാ​യി​രു​ന്നു​ ​താ​ത്പ​ര്യം.

? നൃ​ത്ത​ത്തി​ന് ​പ്രാ​ധാ​ന്യം​ ​കൊ​ടു​ത്ത​ ​ഒ​രു​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​രു​ ​സാ​മ്പ്ര​ദാ​യി​ക​ ​ഭാ​ര്യ​യാ​കാ​ൻ​ ​ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ​നേ​ര​ത്തെ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്
സാ​മ്പ്ര​ദാ​യി​ക​ ​ഭാ​ര്യ​യാ​കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​ഉ​രു​വ​പ്പെ​ട്ട​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​യാ​യി​രു​ന്നി​ല്ല​ ​ഞാ​ൻ.​ ​സു​നി​ൽ​ ​അ​തൊ​ന്നും​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.​ ​ഉ​ച്ച​യ്‌​ക്ക് ​വ​രു​മ്പോ​ൾ​ ​ഞാ​ൻ​ ​വീ​ട്ടി​ലു​ണ്ടാ​വു​ന്ന​ത് ​ഇ​ഷ്‌​ട​മാ​യി​രു​ന്നു.​ ​പ​ക്ഷേ,​ ​വീ​ട്ടു​കാ​ര്യ​ങ്ങ​ൾ​ ​ത​നി​യെ​ ​ചെ​യ്യാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ക​ഴി​യു​മാ​യി​രു​ന്നി​ല്ല.​ ​യാ​ത്ര​ ​പോ​കു​മ്പോ​ൾ​ ​പെ​ട്ടി​യൊ​ക്കെ​ ​എ​ടു​ത്തു​വ​ച്ചാ​ൽ​ ​കു​റ്റ​മ​റ്റ​താ​യി​രി​ക്ക​ണം.​ ​അ​ക്കാ​ര്യ​ത്തി​ലൊ​ക്കെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​മ്മ​യു​ടെ​ ​റി​ഫ്ള​ക്ഷ​ൻ​ ​ആ​ക​ണം​ ​ഭാ​ര്യ​ ​എ​ന്നാ​ഗ്ര​ഹി​ച്ചി​രു​ന്നു.

? ഇ​തി​നി​ട​യി​ലാ​യിരുന്നല്ലോ ​രോ​ഗം​ ​ക​ട​ന്നു​വ​രു​ന്ന​ത്


എ​ട്ട് ​വ​ർ​ഷം​ ​മു​മ്പ് ​ക​ര​ൾ​ ​മാ​റ്റി​വ​ച്ചു.​ ​പൊ​തു​വേ​ ​ആ​രോ​ഗ്യ​വാ​നാ​യി​രു​ന്നു.​ ​ഇ​ട​യ്‌​ക്ക് ​ചി​ല​ ​ ഇ​ൻ​ഫെ​ക്ഷ​ൻ​സ് ​വ​രും.​ ​അ​പ്പോ​ഴൊ​ക്കെ​ ​പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​വും.​ ​അ​തെ​ല്ലാം​ ​അ​തി​ജീ​വി​ച്ച് ​തി​രി​ച്ചു​വ​രും.​ ​ഞാ​നാ​ണ് ​ അ​തേ​ക്കു​റി​ച്ചൊ​ക്കെ​ ​ആ​ലോ​ചി​ച്ച് ​വി​ഷ​മി​ച്ച​ത്,​ ​അ​ദ്ദേ​ഹം​ ​ ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്നി​ല്ല.​ ​ഞാ​ൻ​ ​വ​ലി​യ​ ​ഈ​ശ്വ​ര​വി​ശ്വാ​സി​യാ​ണ്.​ ​പ്രാ​ർ​ത്ഥ​ന​ക​ൾ​ ​വ​ലി​യൊ​രു​ ​ധൈ​ര്യ​മാ​യി​രു​ന്നു.

? രോ​ഗ​കാ​ല​ത്തെ​ ​നേ​രി​ട്ട​ത് ​എ​ങ്ങ​നെ​യാ​ണ്
പ്ര​യാ​സം​ ​നി​റ​ഞ്ഞ​ ​കാ​ല​മാ​യി​രു​ന്നു.​ ​ചി​ല​പ്പോ​ൾ​ ​പെ​ട്ടെ​ന്ന് ​ സോ​ഡി​യം​ ​കു​റ​യും.​ ​പു​ള്ളി​യെ​ ​അ​തി​ലൂ​ടെ​ ​കൊ​ണ്ടു​പോ​കാ​നൊ​ക്കെ​ ​ ഞാ​ൻ​ ​ക​ഷ്‌​ട​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​വ​രു​മ്പോ​ൾ​ ​ര​ണ്ടും​ ​ര​ണ്ടു​വ്യ​ക്‌​തി​ക​ളാ​ണ​ല്ലോ.​ ​ഓ​പ്പ​റേ​ഷ​ൻ​ ​ന​ട​ന്ന​ ​സ​മ​യ​ത്ത് ​ഞ​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ്ഥ​ല​മാ​യ​ ​പേ​രൂ​രി​ൽ​ ​വീ​ടു​വ​ച്ചു.​ ​ര​ണ്ടും​ ​ഒ​രു​മി​ച്ച് ​ന​ട​ന്നെ​ങ്കി​ലും​ ​ആ​ ​സ​മ​യ​ത്ത് ​ഒ​രു​പാ​ട് ​പ്ര​യാ​സ​മു​ണ്ടാ​യി​ട്ടു​ണ്ട്.​ ​സ്നേ​ഹ​ത്തി​ന്റെ​ ​അ​ടി​ത്ത​റ​യി​ൽ​ ​കെ​ട്ടി​പ്പ​ടു​ത്ത​ ​ഒ​രു​ ​ബ​ന്ധ​മാ​യ​തു​കൊ​ണ്ടാ​ണ് ​അ​തു​ ​നി​ല​നി​ന്ന​ത്.

? അ​ന്നൊ​ക്കെ​ ​നൃ​ത്തം​ ​ചെ​യ്യാ​ൻ​ ​എ​ങ്ങ​നെ​യാ​ണ് ​സ​മ​യം​ ​ക​ണ്ടെ​ത്തി​യ​ത്
എ​ല്ലാ​ത്തി​നും​ ​അ​ദ്ദേ​ഹ​മെ​ന്നെ​ ​വി​ട്ടി​രു​ന്നു.​ ​പ​രി​പാ​ടി​ക​ൾ​ ​ഒ​രെ​ണ്ണം​ ​പോ​ലും​ ​കു​റ​യ്‌​ക്ക​രു​ത് ​എ​ന്ന​ ​നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.​ ​'​'​നീ​ ​മ​രി​ച്ചു​ ​കി​ട​ക്കു​മ്പോ​ൾ​ ​എ​ന്തെ​ങ്കി​ലും​ ​അ​ത്യാ​വ​ശ്യ​ക്കാ​ര്യം​ ​വ​ന്നാ​ൽ​ ​അ​ഞ്ച് ​മി​നി​ട്ടിനു​ള്ളി​ൽ​ ​ചെ​യ്‌​തി​ട്ടു​ ​വ​രാം​ ​എ​ന്നു​ ​പ​റ​ഞ്ഞ് ​ഞാ​ൻ​ ​പോ​കും...​ ​അ​തു​കൊ​ണ്ട് ​നീ​യും​ ​ഒ​ന്നും​ ​മാ​റ്റി​വ​യ്‌​ക്ക​രു​ത്"​"...​ ​എ​ന്നാ​യി​രു​ന്നു​ ​സു​നി​ൽ​ ​എ​പ്പോ​ഴും​ ​പ​റ​യാ​റു​ള്ള​ത്.​ ​ഒ​രു​ ​ത​വ​ണ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഇ​ന്റേ​ണ​ൽ​ ​ബ്ളീ​ഡിം​ഗ് ​ഉ​ണ്ടാ​യ​പ്പോ​ൾ​ ​ഞാ​ൻ​ ​ചെ​ന്നൈ​യി​ലേ​ക്ക് ​തി​രി​ക്കാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.​ ​എ​ന്നെ​ ​അ​റി​യി​ക്കേ​ണ്ട​ ​എ​ന്ന് ​കൂ​ടെ​യു​ള്ള​വ​രോ​ട് ​പ​റ​ഞ്ഞു.​ ​പ​ക്ഷേ​ ​അ​വ​രെ​ന്നെ​ ​വി​ളി​ച്ചു.​ ​അ​ങ്ങ​നെ​ ​വ​ർ​ക്ക​ല​യി​ലി​റ​ങ്ങി​ ​തി​രി​കെ​ ​വ​രി​ക​യാ​യി​രു​ന്നു.

? ഇ​ത്ത​രം​ ​സ​മ​യ​ങ്ങ​ളി​ൽ​ ​സ്ത്രീ​ക​ൾ​ക്കാ​യി​രി​ക്കും​ ​കൂ​ടു​ത​ൽ​ ​ധൈ​ര്യ​മെ​ന്ന് ​കേ​ട്ടി​ട്ടു​ണ്ട്
ഞ​ങ്ങ​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​സു​നി​ലി​നാ​യി​രു​ന്നു​ ​ധൈ​ര്യം.​ ​സ​മ​ചി​ത്ത​ത​യോ​ടെ​ ​എ​ല്ലാം​ ​നേ​രി​ട്ടു.​ ​ഓ​രോ​ ​റി​സ​ൾ​ട്ട് ​വ​രു​മ്പോ​ഴും​ ​എ​നി​ക്ക് ​പേ​ടി​യാ​ണ്.​ ​അ​വ​സാ​ന​മാ​യ​പ്പോ​ഴേ​ക്കും​ ​ചി​ല​തൊ​ന്നും​ ​തു​റ​ക്കു​ക​യേ​ ​ഇ​ല്ല,​ ​അ​തി​നു​ള്ള​ ​ധൈ​ര്യ​മി​ല്ലാ​യി​രു​ന്നു.

? സു​നി​ൽ​ ​സി.​ ​കു​ര്യ​ൻ​ ​എ​ന്ന​ ​സ​ഖാ​വി​നെ​ ​എ​ങ്ങ​നെ​യാ​ണ് ​കാ​ണു​ന്ന​ത്
സി.​പി.​എ​മ്മി​ൽ​ ​നി​ന്ന് ​വെ​ളി​യി​ലാ​യ​ ​ശേ​ഷ​വും​ ​അ​ദ്ദേ​ഹം​ ​ഒ​രു​ ​ഇ​ട​തു​പ​ക്ഷ​ക്കാ​ര​നാ​യി​രു​ന്നു.​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​പേ​രും​ ​മ​ത​വി​ശ്വാ​സി​ക​ള​ല്ല,​ ​മ​തം​ ​മാ​റി​യി​ട്ടു​മി​ല്ല.​ ​എ​നി​ക്ക് ​ഈ​ശ്വ​ര​വി​ശ്വാ​സ​മു​ണ്ട്.​ ​വ​ള​രെ​ ​ആ​ഴ​ത്തി​ൽ​ ​ മ​നു​ഷ്യ​ ​മ​ന​സു​ക​ളെ​ ​അ​റി​യാ​ൻ​ ​സു​നി​ലി​ന് ​സാ​ധി​ച്ചി​രു​ന്നു.​ ​മ​നു​ഷ്യ​ത്വ​മെ​ന്ന​ത് ​പ​റ​ച്ചി​ലി​ൽ​ ​ഒ​തു​ങ്ങി​യി​ല്ല.​ ​ഒ​രു​ ​ക്രി​സ്‌​മ​സ് ​കേ​ക്കു​മാ​യി​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​യാ​ത്ര​ ​ചെ​യ്‌​ത് ​അ​ത് ​അ​ർ​ഹ​ത​പ്പെ​ട്ട​യാ​ളി​ന് ​എ​ത്തി​ക്കു​ന്ന​ത് ​ക​ണ്ടി​ട്ടു​ണ്ട്.​ ​അ​ദ്ദേ​ഹം​ ​ചെ​യ്‌​ത​ ​സ​ഹാ​യ​ങ്ങ​ൾ​ ​കൊ​ണ്ട് ​എ​ത്ര​യോ​ ​പേ​ർ​ ​ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​യി​രി​ക്കു​ന്നു.​ ​ചു​റ്റു​മു​ണ്ടാ​യി​രു​ന്ന​ ​മിക്കവ​രും​ ​അ​ദ്ദേ​ഹം​ ​സ​ഹാ​യി​ക്കു​ക​യോ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കൈ​യി​ൽ​ ​നി​ന്ന് ​സ​ഹാ​യം​ ​പ​റ്റു​ക​യോ​ ​ചെ​യ്‌​തി​ട്ടു​ള്ള​വ​രാ​ണ്.

? സ​ഹാ​യി​ച്ച​വ​ർ​ ​കൂ​ടെ​ ​നി​ന്നി​ല്ല​ ​എ​ന്ന് ​തോ​ന്നി​യി​രു​ന്നോ
തീ​ർ​ച്ച​യാ​യും.​ ​അ​താ​ണ് ​അ​ദ്ദേ​ഹ​ത്തി​ന് ​വി​ഷ​മ​മാ​യ​ത്.​ ​കു​ടും​ബ​ത്തി​ലു​ള്ള​ ​ചി​ല​രു​ൾ​പ്പെ​ടെ​ ​പി​ന്നി​ൽ​ ​നി​ന്ന് ​കു​ത്തി​യ​വ​രു​ണ്ട്.​ ​റെ​ഡ്ക്രോ​സി​ലും​ ​ചി​ല​ ​വി​ഷ​മ​ക​ര​മാ​യ​ ​കാ​ര്യ​ങ്ങ​ളു​ണ്ടാ​യി.​ ​എ​ല്ലാം​ ​മാ​ന​സി​ക​മാ​യി​ ​ത​ള​ർ​ത്തി.​ ​ചെ​മ്പ​ഴ​ന്തി​ ​അ​നി​ൽ​ ​എ​പ്പോ​ഴു​മു​ണ്ടാ​യി​രു​ന്നു.​ ​റെ​ഡ്‌​ക്രോ​സി​ലെ സഹപ്രവർത്തകയായ നാ​ൻ​സി​ ​ഒ​രു​ ​മ​ക​ളെ​പ്പോ​ലെ​ ​ഞ​ങ്ങ​ൾ​ക്കൊ​പ്പം​ ​നി​ന്നു.​ ​നാ​ൻ​സി​യോ​ട് ​തി​രി​ച്ചും​ ​ആ​ ​ക​രു​ത​ലു​ണ്ടാ​യി​രു​ന്നു.​ ​അ​ച്‌​ഛ​നെ​യും​ ​മ​ക​ളെ​യും​ ​പോ​ലെ​യാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​സ്നേ​ഹം.​ ​മി​ടു​ക്ക​രാ​യ​ ​ചെ​റു​പ്പ​ക്കാ​രെ​ ​ക​ണ്ടെ​ത്തി​ ​വ​ള​ർ​ത്തി​ക്കൊ​ണ്ടു​ ​വ​രാ​ൻ​ ​സു​നി​ലി​ന് ​ക​ഴി​ഞ്ഞി​രു​ന്നു.

? മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങു​ക​ൾ​ ​മ​ത​പ​ര​മാ​യിരുന്നല്ലോ.​ ​എ​ങ്ങ​നെ​യാ​ണ് ​ആ​ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് ​എ​ത്തി​യ​ത്
അ​തേ​ ​കു​റി​ച്ച് ​ഞ​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​ഒ​രു​പാ​ട് ​ച​ർ​ച്ച​ക​ൾ​ ​ന​ട​ന്നി​രു​ന്നു.​ ​മൃ​ത​ദേ​ഹം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ന് ​കൊ​ടു​ക്ക​ണം​ ​അ​ല്ലെ​ങ്കി​ൽ​ ​ച​ട​ങ്ങു​ക​ൾ​ ​ഒ​ന്നു​മി​ല്ലാ​തെ​ ​ദ​ഹി​പ്പി​ക്ക​ണം​ ​എ​ന്നാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​ഗ്ര​ഹം.​ ​ദ​ഹ​നം​ ​ഇ​ക്കോ​ ​ഫ്ര​ണ്ട‌്ലി​യാ​ണെ​ന്നാ​യി​രു​ന്നു​ ​അ​ഭി​പ്രാ​യം.​ ​എ​ന്റെ​ ​സ​മ്മ​ത​മു​ണ്ടെ​ങ്കി​ൽ​ ​ഇ​പ്പോ​ൾ​ ​സ​ഹോ​ദ​രി​യോ​ട് ​വി​ളി​ച്ചു​ ​പ​റ​യാം​ ​എ​ന്നൊ​ക്കെ​ ​പ​റ​യും.​ ​മ​ര്യാ​ദ​യ്‌​ക്ക് ​യാ​ക്കോ​ബാ​യ​ ​പ​ള്ളി​യി​ൽ​ ​കി​ട​ന്നാ​ൽ​ ​മ​തി​യെ​ന്ന് ​ഞാ​നും​ ​പ​റ​യും.​ ​അ​തി​ൽ​ ​ഞാ​ൻ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കാ​ൻ​ ​പ​ല​ ​കാ​ര​ണ​ങ്ങ​ളു​ണ്ട്.​ ​ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ​ ​ന​മു​ക്ക് ​പ​ല​ ​ആ​ഗ്ര​ഹ​ങ്ങ​ളും​ ​കാ​ണും.​ ​പ​ക്ഷേ,​ ​സു​നി​ലി​നെ​ ​പോ​ലെ​യൊ​രാ​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഞാ​ൻ​ ​അ​ങ്ങ​നെയൊ​രു​ ​തീ​രു​മാ​ന​മെ​ടു​ത്താ​ൽ​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നോ​ ​സ​മൂ​ഹ​ത്തി​ൽ​ ​നി​ന്നോ​ ​ചോ​ദ്യ​ങ്ങ​ളു​യ​രാം.​ ​സു​നി​ലി​ന്റെ​ ​ആ​ഗ്ര​ഹം​ ​അ​താ​യി​രു​ന്നു​ ​എ​ന്നു​ ​ഞാ​ൻ​ ​പ​റ​ഞ്ഞാ​ൽ​ ​ആ​രും​ ​വി​ശ്വ​സി​ക്ക​ണ​മെ​ന്നി​ല്ല.​ ​ഇ​നി​ ​അ​ഥ​വാ​ ​വി​ശ്വ​സി​ച്ചാ​ലും​ ​എ​നി​ക്കൊ​രു​ ​സ്വ​സ്ഥ​ത​ക്കു​റ​വാ​ണ്.​ ​മ​ക​ൻ​ ​ബെ​വ​ൻ​ ​ച​ട​ങ്ങു​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​ശോ​ശാ​പ് ​പു​ത​പ്പി​ച്ച​തും​ ​ബെ​വ​നാ​ണ്.​ ​സ​ന്തോ​ഷ​മാ​യു​ള്ള​ ​മ​ട​ക്ക​മാ​യി​രു​ന്നു.

? സി.​പി.​എ​മ്മി​ലേ​ക്ക് ​ തി​രി​ച്ചു​വ​രാ​ൻ​ ​അ​ദ്ദേ​ഹം​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്നോ
എ​ന്നൊ​ക്കെ​ ​എ​ല്ലാ​വ​രും​ ​പ​റ​യു​ന്നു.​ ​എ​നി​ക്ക​ത് ​അ​റി​യി​ല്ല.

? നൃ​ത്തം​ ​കൂ​ടെ​യു​ള്ള​ത് ​കൊ​ണ്ട് ​ജീ​വി​ത​ത്തി​ൽ​ ​ഒ​റ്റ​യ്‌​ക്കാ​വി​ല്ലെ​ന്ന​റി​യാം.​ ​എ​ങ്കി​ലും​ ​ഇ​പ്പോ​ൾ​ ​എ​ന്താ​ണ് ​മ​ന​സി​ൽ​
ഇ​ത്ര​യും​ ​വ​ർ​ഷം​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​പേ​രു​മാ​ണ് ​ഈ​ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​അ​തി​ലൊ​രാ​ൾ​ ​വി​ട്ടു​പോ​കു​മ്പോ​ൾ....​ ​സു​നി​ൽ​ ​എ​ല്ലാം​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ ​വ്യ​ക്തി​യാ​യി​രു​ന്നു.​ ​ചെ​റി​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​പോ​ലും​ ​ക​രു​ത​ലു​ള്ള​യാ​ൾ.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ഭാ​വം​ ​എ​ന്നെ​ ​മാ​ന​സി​ക​മാ​യി​ ​വ​ള​രെ​ ​ബാ​ധി​ക്കു​ന്ന​ ​ഒ​ന്നു​ ​ത​ന്നെ​യാ​ണ്.​ ​ചി​ല​പ്പോ​ൾ​ ​എ​ങ്ങും​ ​പോ​യി​ട്ടി​ല്ല​ ​ഇ​വി​ടെ​ ​ത​ന്നെ​യു​ണ്ടെ​ന്ന് ​തോ​ന്നാ​റു​ണ്ട്.​ ​ചി​ല​ ​സ​മ​യ​ത്ത് ​എ​ങ്ങ​നെ​ ​ഞാ​നി​നി​ ​മു​ന്നോ​ട്ട് ​വ​രും​ ​എ​ന്നു​ ​തോ​ന്നും.​ ​അ​പ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞി​ട്ടു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​മ​ന​സി​ൽ​ ​മു​ഴ​ങ്ങും.​ ​സ​ങ്ക​ട​പ്പെ​ട്ട​ ​മു​ഖം​ ​ആ​രെ​യും​ ​കാ​ണി​ക്ക​രു​ത്,​ ​ജീ​വി​ത​ത്തെ​ ​ധൈ​ര്യ​മാ​യി​ ​നേ​രി​ട​ണ​മെ​ന്ന് ​പ​റ​യു​മാ​യി​രു​ന്നു.​ ​നൃ​ത്തം​ ​ത​ന്നെ​യാ​ണ് ​എ​പ്പോ​ഴും​ ​എ​ന്നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്.​ ​എ​ല്ലാ​ ​പ്ര​തി​സ​ന്ധി​ക​ളെ​യും​ ​അ​തി​ജീ​വി​ച്ച​തും​ ​നൃ​ത്ത​ത്തി​ലൂ​ടെ​യാ​ണ്.​ ​അ​തി​ലേ​ക്ക് ​കൂ​ടു​ത​ൽ​ ​ഇ​ഴു​കി​ ​ജീ​വി​ക്ക​ണം.​ ​അ​ദ്ദേ​ഹ​ത്തി​ന് ​വേ​ണ്ടി​ ​കൂ​ടു​ത​ലാ​യി​ ​എ​ന്തെ​ങ്കി​ലും​ ​ചെ​യ്യ​ണ​മാ​യി​രു​ന്നോ,​ ​അ​റി​യി​ല്ല.​ ​കു​റ​ച്ച് ​കൂ​ടി​ ​സ​മ​യം​ ​കൂ​ടെ​യി​രി​ക്കാ​മാ​യി​രു​ന്നു.

? നീ​ന​യു​ടെ​ ​തു​ട​ർ​ന്നു​ള്ള​ ​ജീ​വി​തം​ ​എ​ങ്ങ​നെ​യാ​യി​രി​ക്കും
ഡാ​ൻ​സി​നാ​യി​ ​ഒ​രു​ ​എ​തി​നി​ക് ​ഹെ​റി​റ്റേ​ജ് ​സ്‌​പേ​സ്.​ ​അ​താ​ണ് ​സ്വ​പ്‌​നം.​ ​മോ​ഹി​നി​യാ​ട്ട​ത്തെ​ ​കു​റി​ച്ചു​ള്ള​ ​പു​സ്‌​ത​കം​ ​പ്ര​കാ​ശ​നം​ ​ചെ​യ്യ​ണം.

? ഒ​രു​ ​കു​ഞ്ഞു​ ​വേ​ണ​മെ​ന്ന് ​തോ​ന്നി​യി​ട്ടു​ണ്ടോ
ഒ​രു​ ​കു​ഞ്ഞി​നെ​ ​സ​റോ​ഗേ​റ്റ് ​(​വാ​ട​ക​ ​ഗ​ർ​ഭ​ധാ​ര​ണം​)​ ​ചെ​യ്യ​ണ​മെ​ന്ന് ​ഇ​ട​യ്‌​ക്ക് ​ക​രു​തി​യി​രു​ന്നു.​ ​ക​ര​ൾ​ ​രോ​ഗ​മു​ള്ള​തു​ ​കാ​ര​ണം​ ​സു​നി​ലി​ന് ​പേ​ടി​യാ​യി​രു​ന്നു.​ ​കു​ഞ്ഞു​ ​വേ​ണ​മെ​ന്ന് ​എ​നി​ക്ക് ​ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു.​ ​എ​ങ്കി​ലും​ ​അ​തി​നു​ ​പി​റ​കേ​ ​പോ​യി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARANDHYA, SHE, DOCTOR NENA PRASAD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.