കൊച്ചി: ഇന്ത്യൻ കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ളയൻസസ് രംഗത്തെ പ്രമുഖ ബ്രാൻഡായ ആംസ്ട്രാഡ് ദക്ഷിണേന്ത്യൻ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം ദുൽഖർ സൽമാനെ പ്രഖ്യാപിച്ചു. ആംസ്ട്രാഡ് അടുത്തിടെ അവതരിപ്പിച്ച എ.സികൾക്ക് വിപണിയിൽ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇതിനു പുറമേ, ഓണത്തോട് അനുബന്ധിച്ച് നെക്സ്റ്റ് ജനറേഷൻ എൽ.ഇ.ഡി ടിവികളും വാഷിംഗ് മെഷീനുകളും ആംസ്ട്രാഡ് വിപണിയിൽ അവതരിപ്പിക്കുന്നു. നെക്സ്റ്ര് ജനറേഷൻ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഉത്പന്നങ്ങൾക്ക് മികച്ച വില്പനാന്തര സേവനവും കമ്പനി ഉറപ്പു നൽകുന്നുണ്ട്.