ചേർത്തല:ശാവേശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി,ഭാഗവത സപ്താഹ യജ്ഞം ഇന്ന് തുടങ്ങും.സി.എം.മുരളീധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്.ഇന്ന് രാവിലെ 6 മുതൽ സഹസ്രനാമജപം,വൈകിട്ട് 7ന് എം.ജയശങ്കർ,അല്പ ജയശങ്കർ എന്നിവർ ചേർന്ന് ദീപപ്രകാശനം നടത്തും.സി.എം.മുരളീധരൻ തന്ത്രി ഭാഗവത സമർപ്പണം നടത്തും.പി.കെ.വ്യാസൻ അമനകരയാണ് യജ്ഞാചാര്യൻ.19ന് രാവിലെ 11ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5ന് വിദ്യാഗോപാല മന്ത്രാർച്ചന.20ന് രാവിലെ 10ന് രുക്മിണിസ്വയംവരം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ.21ന് കുചേലഗതി,ഉച്ചയ്ക്ക് 2ന് ഉത്സവബലി ദർശനം.22ന് പള്ളിവേട്ട മഹോത്സവം,രാവിലെ 10ന് സ്വർഗാരോഹണം,ഉച്ചയ്ക്ക് 12ന് അവഭൃഥസ്നാനം,വൈകിട്ട് 4ന് കാഴ്ചശ്രീബലി,രാത്രി 9ന് പള്ളിവേട്ട,9.30ന് ഡ്രാമാറ്റിക് ബാലെ.23ന് ജന്മാഷ്ടമി,ആറാട്ട് മഹോത്സവം,രാവിലെ 8 മുതൽ 11.30വരെ ജന്മാഷ്ടമി ദർശനം,ഉച്ചയ്ക്ക് 12ന് ഓട്ടൻതുള്ളൽ,2.30ന് ആറാട്ട് പുറപ്പാട്,വൈകിട്ട് 7ന് ആറാട്ട് വരവ്,രാത്രി 10.30ന് ആറാട്ട് എതിരേൽപ്പ്,വലിയകാണിക്ക,12ന് ജന്മാഷ്ടമി പൂജ.