SignIn
Kerala Kaumudi Online
Sunday, 22 September 2019 9.55 PM IST

ആൾക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി എസ്.യു.വി: രക്തം മരവിപ്പിക്കുന്ന വീഡിയോ

xylo

ബംഗളുരു: നടപ്പാതയിലെ ആൾക്കാർക്കിടയിലേക്ക് പാഞ്ഞുകയറി അവരെ ഇടിച്ച് തെറിപ്പിച്ച് വാഹനം. ബംഗളുരുവിലെ എച്ച്.എസ്.ആർ ലേ ഔട്ട് ലൊക്കാലിറ്റിയിലെ ഒരു ഹോട്ടലിന് മുൻപിൽ വച്ചാണ് സംഭവം നടന്നത്. ഹോട്ടലിന് മുന്നിൽ ഭക്ഷണം കഴിച്ചുകൊണ്ട് നിൽക്കുകയായിരുന്ന പുരുഷന്മാർ, ഷോപ്പിംഗിനായി എത്തിയ രണ്ട് സ്ത്രീകൾ എന്നിവരെയാണ് ഇവിടേക്ക് ഇരച്ച് കയറിയ വന്ന മഹീന്ദ്ര സൈലോ വാഹനം ഇടിച്ച് തെറിപ്പിച്ചത്. വാഹനമോടിച്ചിരുന്നയാൾ മദ്യ ലഹരിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇയാളെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.


വാഹനം വഴിപോക്കരെ ഇടിക്കുന്നതിന്റെ 9 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഹോട്ടലിന് അടുത്തുള്ള സി.സി.ടി.വിയിൽ നിന്നുമുള്ളതാണ് ദൃശ്യങ്ങൾ. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം നടക്കുന്നത്. ഹോട്ടലിന് മുന്നിലെ ശാന്തമായ അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് ഈ വാഹനം ഇരച്ചുകയറി വഴിപോക്കരെ ഇടിച്ചിടുന്നതായാണ് ദൃശ്യത്തിലുള്ളത്. വരുന്ന വഴിയിൽ ഉണ്ടായിരുന്ന രണ്ട് ടൂ വീലറുകളേയും ഈ വാഹനം ഇടിച്ചുതെറിപ്പിക്കുന്നതും ദൃശ്യത്തിൽ കാണാവുന്നതാണ്. അപകടത്തിൽ നിന്നും എല്ലാവരും ജീവനോടെ രക്ഷപ്പെട്ടുവെങ്കിലും നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, BANGALORE, MAHINDRA XYLO, VEHICLE RAMMING, PEOPLE INJURED, SUV VEHICLE, DRUNK DRIVING
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.