SignIn
Kerala Kaumudi Online
Wednesday, 16 October 2019 4.52 AM IST

'താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുന്നു',​ വംശീയ വിദ്വേഷ പരാമർശം നടത്തിയ കെ.ആർ ഇന്ദിരയ്ക്കെതിരെ പ്രതിഷേധമുയരുന്നു

kr-indira

തിരുവനന്തപുരം: ഫേസ്ബുക്കിൽ വംശീയ വിദ്വേഷ പരാമർശം നടത്തിയ എഴുത്തുകാരി കെ.ആർ ഇന്ദിരക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേശീയ പൗരത്വ പട്ടികയിൽ നിന്നും പത്തൊമ്പത് ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. അനധികൃത കുടിയേറ്റക്കാരെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിച്ച് വോട്ടും റേഷൻകാർഡും ആധാർകാർഡും നൽകാതെ പെറ്റുപെരുകാതിരിക്കാൻ സ്റ്റെറിലൈസ് ചെയ്യുണമെന്നാണ് കെ.ആർ ഇന്ദിര ഫേസ്ബുക്കിൽ കുറിച്ചത്.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മാത്രമല്ല താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുന്നു. അത് നിർത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്ന്. പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വേണം മുസ്‍ലിംകളുടെ പ്രസവം നിർത്താനെന്നും കെ.ആർ ഇന്ദിര ഫേസ്ബുക്കിൽ പറഞ്ഞു.’ എഴുത്തുകാരിയും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമാണ് കെ.ആർ ഇന്ദിര.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്ത്യൻ പൗരർ അല്ലാതാകുന്നവർ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്നേഹികൾ. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കാം. വോട്ടും റേഷന്കാര്ഡും ആധാർകാർഡും ഇല്ലാതെ .പെറ്റുപെരുകാതിരിക്കാൻ സ്റ്റെറിലൈസ് ചെയ്യുകയുമാവാം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KK INDIRA, NRC, FACEBOOK POST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.