SignIn
Kerala Kaumudi Online
Monday, 16 September 2019 6.08 PM IST

ഇൻവിജിലേറ്റർമാർക്ക് അശ്രദ്ധ : പി.എസ്.സി

psc

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളിലെ ഇൻവിജിലേറ്റർമാർ കൃത്യമായി ഡ്യൂട്ടി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി സർക്കാരിന് കത്തു നൽകും. വിദ്യാഭ്യാസമന്ത്രി, പൊതു വിദ്യാഭ്യാസ ഡയറക്ടർ തുടങ്ങിയവരുമായി ഇക്കാര്യങ്ങൾ പി.എസ്.സി ചർച്ചചെയ്തു.

ജീവനക്കാർ പരീക്ഷയ്‌ക്കിടെ ഹാളിൽ നിന്ന് മാറരുതെന്നാണ് പി.എസ്.സിയുടെ ആവശ്യം. അദ്ധ്യാപകർക്കോ അനദ്ധ്യാപകർക്കോ ഇപ്പോൾ ഇൻവിജിലേറ്ററാകാം. ഇവരിൽ ഭൂരിപക്ഷവും പരീക്ഷയെഴുതുന്നവരെ ശ്രദ്ധിക്കാറില്ലെന്ന് ആക്ഷേപമുണ്ട്. സഹപ്രവർത്തകരുമായി സംസാരിക്കുകയോ ഫോൺ ഉപയോഗിക്കുകയോ ചെയ്യുന്ന ഇൻവിജിലേറ്റർമാരുമുണ്ട്. ഈ സമയത്ത് പരീക്ഷയിൽ ക്രമക്കേട് നടക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പി.എസ്.സിയുടെ നിഗമനം.
വിവാദമായ സിവിൽ പൊലീസ് ഓഫീസർ പരീക്ഷയുടെ ചോദ്യപേപ്പർ പുറത്തെത്തിക്കാൻ ഇൻവിജിലേറ്റർമാരുടെയോ സെന്ററിലെ ജീവനക്കാരുടേയോ സഹായം ലഭിച്ചിരിക്കാമെന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പറയുന്നത്. ചുരുക്കം ചില ഇൻവിജിലേറ്റർമാരാണ് പരീക്ഷയെ ഗൗരവമായി കാണുന്നത്. പരീക്ഷാ സെന്ററിൽ പി.എസ്.സിക്ക് കാര്യമായ റോളില്ല. അഞ്ച് സെന്ററിലെ വരെ ചോദ്യം വിതരണം ചെയ്തശേഷം പി.എസ്.സി ജീവനക്കാർ ഏതെങ്കിലും ഒരു സെന്ററിൽ തങ്ങുകയാണ് പതിവ്. പരീക്ഷയ്‌ക്ക് ശേഷം ഉത്തരക്കടലാസുകൾ ശേഖരിച്ച് ഇവർ മടങ്ങും. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ സെന്ററുകളിലെല്ലാം ജീവനക്കാരെ നിയമിക്കാൻ പി.എസ്.സിക്ക് കഴിയുന്നില്ലെന്നതും പരിമിതിയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PSC EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.