SignIn
Kerala Kaumudi Online
Monday, 14 October 2019 4.08 PM IST

മരട് ഫ്ലാറ്റ്: ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ ഹാജരാകേണ്ടെന്ന് നിയമോപദേശം, സത്യവാങ്മൂലം ഇന്ന് സമർപ്പിക്കും

maradu-flash-case

ന്യൂഡൽഹി: മരട് ഫ്ളാറ്റ് പ്രശ്‌നത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകും. ഫ്ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം നടപ്പിലാക്കാനുള്ള നടപടി ആരംഭിച്ചുവെന്ന് കോടതിയെ അറിയിക്കും. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് സർക്കാറിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി അദ്ദേഹം ചർച്ച നടത്തും. ഫ്ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കാനും കെട്ടിടം പൊളിക്കാനും സുപ്രീം കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ചതിനെ തുടർന്നാണ് നടപടി.

23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്നും കോടതി താക്കീത് നൽകിയിരുന്നു. അതുകൊണ്ടുതന്നെ കോടതിയിൽ നിന്നുള്ള കടുത്ത ഇടപെടൽ തടയാനാണ് സർക്കാർ നീക്കം. അഭിഭാഷകരുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാകും ഇതിനുള്ള സർക്കാർ നടപടികൾ. അതേസമയം, ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾ ആരംഭിച്ച സ്ഥിതിക്ക് ചീഫ് സെക്രട്ടറി ഇനി കോടതിയിൽ ഹാജരാകേണ്ടതില്ലെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഡൽഹിയിലുള്ള ചീഫ് സെക്രട്ടറി കേരളത്തിലേക്ക് തിരിക്കും.


തീരദേശപരിപാലന നിയമം ലംഘിച്ച് പണിഞ്ഞ മരടിലെ ഫ്ളാറ്റുകൾ പൊളിച്ച ശേഷം ചീഫ് സെക്രട്ടറി വിവരങ്ങൾ ബോധിപ്പിക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം. ഫ്ളാറ്റിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കാനോ പൊളിക്കൽ നടപടി ആരംഭിക്കാനോ ആയിട്ടില്ല. പക്ഷേ, നടപടിക്രമങ്ങൾ ആരംഭിച്ചു എന്ന് സർക്കാർ കോടതിയെ അറിയിക്കും. താമസക്കാർ ഒഴിഞ്ഞു പോകണമെന്ന നോട്ടിസ് നൽകി, മാനുഷിക പരിഗണനവച്ച് പകരം താമസ സൗകര്യം ആവശ്യമുള്ളവർ അറിയിക്കാൻ ആവശ്യപ്പെട്ടു. അതേസമയം ഫ്ലാറ്റൊഴിയണമെന്ന നഗരസഭയുടെ ഉത്തരവിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹോളിഫെയ്ത്ത് ഫ്ലാറ്റിലെ താമസക്കാരനായ റിട്ട. സൈനികൻ കെ.കെ. നായരാണ് ഹൈക്കോടതിയെ സമീപിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MARAD CASE, MARADU FLAT, MARAD FLAT, MARAD FLAT ROW, MARAD FLAT CASE, MARADU FLAT ISSUE, MARADU FLAT OWNERS, MARADU FLAT CASE, CHIEF SECRETARY, TOM JOSE IAS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.