SignIn
Kerala Kaumudi Online
Friday, 29 May 2020 2.03 AM IST

ജോളിയുടെ ഭർത്താവ് ഒരു പോങ്ങൻ ആണോ? ഒരുമിച്ച് അന്തിയുറങ്ങിയിട്ടും അവരുടെ കള്ളത്തരം മനസിലായില്ല: ഫേസ്ബുക്ക് പോസ്റ്റ്

koodathayi-murder

കൂടത്തായി കൊലപാതക പരമ്പരയെ കുറിച്ചാണ് സോഷ്യൽ മീഡിയയിലടക്കം ഇപ്പോൾ ചർച്ച നടക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രെെംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ ആറുപേരെയും താനാണ് കൊലപ്പെടുത്തിയതെന്ന് ജോളി സമ്മതിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ നിർണായക വെളിപ്പെടുത്തലമുയി ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവും വെളിപെടുത്തലുകൾ നടത്തിയിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ എഴുത്തുകാരിയും മനശാസ്ത്രജ്ഞയുമായ കലാ ഷിബു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കലാഷിബു പ്രതികരണവുമായെത്തിയത്.

"സ്ത്രീ പങ്കാളിയായ കേസിൽ, ഒരു കുഞ്ഞിന്റെ ദാരുണമായ അന്ത്യം ഉണ്ട് എങ്കിൽ സമൂഹം അവളെ,
കുഞ്ഞിനെ കൊന്നവർ എന്നൊക്കെ വിളിക്കും...ഇവിടെ സ്വന്തം ഭാര്യയെയും കുഞ്ഞിനേയും ഇല്ലാതാക്കിയതിനു അയാൾ കൂട്ട് നിന്നു എന്ന് തെളിഞ്ഞാൽ ഈ പുരുഷന് ഒരു നാമം എന്താണ്?"-ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കൂടത്തായി കൊലപാതകക്കേസിൽ ഒരു സ്ത്രീ ഒന്നാം പട്ടികയിൽ എന്നതാണ് ഞെട്ടിക്കുന്നത്..
അവരെ പറ്റി ആദ്യഭാര്തതാവിന്റെ പെങ്ങൾ പറയുന്നു, സ്വന്തം ചേച്ചിയെ പോലെ ആയിരുന്നു.. അത്രയും
ശാന്തമായ രീതികൾ ആയിരുന്നു..
എല്ലാവരോടും നന്നായി പെരുമാറുമായിരുന്നു..
സമൂഹത്തിൽ നല്ല പേര് ഉള്ള ആളായിരുന്നു...

ഇവരുടെ വ്യക്തിത്വത്തെ ഇപ്പോഴത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ അടിസ്ഥാനപ്പെടുത്തി,
Anitisocial personality disorder ( sociopath ) അതോ psychopath ആണോ എന്ന് കണ്ടെത്തണം..

ഇങ്ങനെ ആയതിന്റെ
പിന്നിലെ കാരണങ്ങൾ കണ്ടെത്തി പോകണമെങ്കിൽ അവരുടെ കുട്ടികാലം, കൗമാരം, ഒക്കെയും കണ്ടെത്തണം..
അന്നത്തെ ജീവിതസാഹചര്യങ്ങൾ, അനുഭവങ്ങൾ ഒക്കെയും അറിയണം...

മോശപ്പെട്ട സാഹചര്യങ്ങളിൽ വളർന്ന ഒരു വ്യക്തിയ്ക്ക്‌ മാത്രമേ antisocial സ്വഭാവം ഉണ്ടാകുക ഉള്ളോ?
കുട്ടികളിൽ ഉണ്ടാകുന്ന conduct disorder, മുതിർന്നവരിൽ ഉണ്ടാകുന്ന antisocial സ്വഭാവം ഒക്കെയും cortisol എന്ന ഹോർമോൺ കുറയുന്നത് ഒരു കാരണമായി പറയാം.. ( stress hormone released by the adrenal gland )
( university of cambridge ::::Antisocial behvr may be caused by low stress hormone levels, 5 th oct 2008)

Stress hormone എന്നാണ് ഇത് അറിയപ്പെടുന്നത്..
Mood, motivation, violence ഇവ നിയന്ത്രിക്കുന്ന cortisol ന്റെ കുറവ് കൊണ്ടാണ് ഇത്തരം സ്വഭാവരീതി ഉടലെടുക്കുന്നത്.. ( levels of cortisol in the body usually increases when people undergo a stressful experiences, such as public speaking, sitting on exams or having surgery )

ഒരു കേസ് പറയാം..


മക്കൾ മൂന്ന് പേരും ഞാനും അവരുടെ അപ്പനും അടങ്ങുന്ന കുടുംബമാണ്..
രണ്ടു മക്കളും ഞങ്ങൾ ആഗ്രഹിച്ച പോലെ വളർന്നു..
ഒരാൾ മാത്രം മറ്റൊരു രീതിയിലാണ്..
കള്ളം ധാരാളം പറയും..
വീട്ടിൽ നിന്നും പണം മോഷ്‌ടിക്കും..
എത്ര ഉപദേശിച്ചാലോ ശാസിച്ചാലോ ശിക്ഷിച്ചാലോ രക്ഷയില്ല.. കല്ല് പോലെ നില്കും..ആരോടും യാതൊരു സഹാനുഭൂതി ഇല്ല..
ഇവള് മാത്രം ഞങ്ങളുടെ വീട്ടില് ഇങ്ങനെ എങ്ങനെ ആയി?
ഈ അടുത്ത് ഒരമ്മ വിളിച്ചു പറഞ്ഞത് ഇങ്ങനെ ആണ്..

വളർത്തിയ ദോഷം എന്ന് പറയാൻ ആകില്ല.. മോശം
ചുറ്റുപാടുകൾ എന്നും പറയാൻ വയ്യ..
പിന്നെ എവടെ ആണ് പ്രശ്നം?

ചികിത്സ നൽകിയില്ല എങ്കിൽ ഈ പെൺകുട്ടി, ഇത് തുടരുകയും നാളെ മറ്റൊരു ജോളി ആകും..

സമൂഹത്തിൽ ഉന്നതങ്ങളിൽ ബന്ധം ഉണ്ടാക്കാനൊക്കെ ഇവർക്ക് പ്രത്യേക കഴിവാണ്..
ഇത്തരം ഒരു വ്യക്തിയ്ക്ക് NIT യിൽ ജോലി ഉണ്ടെന്നു മറ്റുള്ളവരോട് പറഞ്ഞു ഫലിപ്പിച്ചു എങ്കിൽ അതിശയോക്തി ഇല്ല..
സോളാർ കേസ് ഒന്ന് ചിന്തിക്കു..


സരിത നായരുടെ സൗന്ദര്യത്തിൽ മാത്രം മയങ്ങിയാണോ തട്ടിപ്പിന് ഇര ആയത്?
അവരുടെ വിഷയവുമായി ബന്ധപെട്ടു അവര്കുള്ള അഗാധമായ അറിവും antisocial സ്വഭാവവും കൂടി ചേർന്നാണ് ആ കേസ് ഉടലെടുത്തത്..
പറഞ്ഞു ഫലിപ്പിക്കാൻ ഇവർക്കാകും..
ലക്ഷ്യം നേടാൻ എന്തും ചെയ്യും..
empathy എന്നൊരു വികാരമില്ല..
പക ശക്തമാണ്..

ഫാമിലി കൗൺസലിംഗ് രംഗത്ത് എത്രയോ psychopath
വ്യക്തികളുടെ സാന്നിധ്യം കാണാറുണ്ട്..
പാവം, മുഖത്തു അടിച്ചാൽ പോലും മിണ്ടില്ല..
അത്രയും ശാന്തമായ രീതി..
Coldhearted.!!
എല്ലാവരോടും സൗഹൃദം നിറഞ്ഞ സമീപനം
ഇവരുടെ മറ്റൊരു മുഖം, അടുത്ത്, വളരെ അടുത്ത് നിരീക്ഷണം നടത്തിയാൽ അറിയാം..
കണ്ടെത്തണം അവരെ എങ്കിൽ,
അതിനവരെ സംശയിക്കണം..
രഞ്ജി എന്ന സ്ത്രീ അവിടെ ജയിച്ചു..

ജോളിയുടെ ഭാര്തതാവ് ഷിജു നാട്ട് ഭാഷയിൽ **പോങ്ങൻ **ആണോ?
ഇത്രയും വർഷം കൂടെ കഴിഞ്ഞിട്ടും ഒരുമിച്ചു അന്തിയുറങ്ങിയിട്ടും അവരുടെ കള്ളത്തരം മനസ്സിലായില്ല എന്ന്..
മാന്യതയുടെ അടയാളമായ ആ വസ്ത്രത്തിനുള്ളിൽ തന്റെ കുഞ്ഞിൻറെ ചോര കൂടി പുരണ്ടിട്ടുണ്ട് എന്ന് അറിയാതെ പോയത്രേ.... പാവം. !
അല്ലേൽ അയാളൊരു നിഷ്കളങ്കൻ എന്ന് കണ്ണടച്ചങ്ങു പറയണം..

സ്ത്രീ പങ്കാളിയായ കേസിൽ, ഒരു കുഞ്ഞിൻറെ ദാരുണമായ അന്ത്യം ഉണ്ട് എങ്കിൽ സമൂഹം അവളെ,
തേടിവിടിശ്ശി, കഴപ്പ് മൂത്തു കുഞ്ഞിനെ കൊന്നവർ എന്നൊക്കെ വിളിക്കും..


ഇവിടെ സ്വന്തം ഭാര്യയെയും കുഞ്ഞിനേയും ഇല്ലാതാക്കിയതിനു അയാൾ കൂട്ട് നിന്നു എന്ന് തെളിഞ്ഞാൽ
ഈ പുരുഷന് ഒരു നാമം എന്താണ്?
വെറുമൊരു സാധാരണക്കാരിയായ എന്റെ സംശയം..

തെറ്റുകൾ മനുഷ്യസഹജമാണ്..
അതിന്റെ പ്രത്യാഘാതങ്ങളെ അതിജീവിക്കാനും പശ്ചാത്താപം പ്രകടമാക്കി കൂടുതൽ നിശ്ചയദാർഢ്യത്തോടെ ജീവിക്കാനും സാധാരണ മനുഷ്യൻ ശ്രമിക്കും..
ഇവിടെ വർഷങ്ങൾ എടുത്തു ഓരോ കൊലയും ചെയ്തു..
ഒരു കുറ്റബോധവും ഇല്ലാതെ..
ലഹരി പോലെ..

ജോളിക്ക് വയസ്സ് 47..
അതായത് അവരുടെ കൗമാരം സ്മാർട്ട്‌ ഫോണിന്റെ പിടിയിൽ ആയിരുന്നില്ല..
പ്രാർത്ഥനയും നല്ല മൂല്യങ്ങളും പകർന്നു കിട്ടി വളർന്ന കാലഘട്ടത്തിന്റെ സന്തതി..
കള്ളുകുടിയൻ അപ്പനോ പട്ടിണിയുടെ കാലമൊക്കെ അവർക്ക് ഉണ്ടായിരുന്നു എന്നും എവിടെയും വായിച്ചിട്ടില്ല..

ബുദ്ധിമതിയായ കുറ്റവാളികൾ..
Genius in the wrong way..
അവരാണ് ഏറ്റവും അപകടകാരികൾ..

കുട്ടിക്കാലത്തു തന്നെ കുട്ടികളിൽ സ്വഭാവൈകല്യങ്ങൾ ഉണ്ടെങ്കിൽ അത് ചികിത്സ നൽകണം..
അതിനുള്ള ആർജ്ജവം മാതാപിതാക്കൾ കാണിക്കണം..

ഈ കേസ് ഇപ്പോൾ ആളിക്കത്തുക ആണ്..


ഏതെങ്കിലും പ്രമുഖനായ നേതാവോ സിനിമക്കാരാണോ പ്രതി പട്ടികയിൽ ഇല്ലാതെയും,
ഇതിന്റെ പിന്നാലെ ചാനലുകൾ സഞ്ചരിക്കുംഎന്നും, തെളിവുകൾ ഒക്കെയും അങ്ങനെ തന്നെ നിലനിൽക്കും, ഒടുവിൽ ,കുറ്റവാളികൾ ശിക്ഷിക്കപ്പെടും,എന്നും ആഗ്രഹിക്കാം..
കഷ്‌ടപെട്ടു കേസ് അന്വേഷണം നടത്തി ഇത്രയും എത്തിച്ച ഉദ്യോഗസ്ഥരുടെ ശ്രമം വെറുതെ ആകാതിരിക്കട്ടെ..

ജോളി serial killer എന്ന തട്ടിൽ വരുമോ?

എന്ത്‌ തന്നെയെങ്കിലും അവർ
പുറത്തു ഇനിയും ഇറങ്ങരുത്.. അവരുടെ മനോഹരമായ പെരുമാറ്റത്തിൽ ഇനിയും ആളുകൾ വീഴും..യാതൊരു കുറ്റബോധവും ഇല്ലാതെ അവരുടെ ക്രൂരകൃത്യങ്ങൾ മുന്നേറും..
കുറ്റാന്വേഷകർക്കു പഠിക്കാൻ ഈ ജീവിതം ഒരു പാഠപുസ്തകം ആകട്ടെ..

Psychopath ആണെങ്കിൽ,
Black widow എന്ന spider category യിൽ ഇവരെ പെടുത്താം..
കാത്തിരുന്നു വലവീശുന്ന കൊടും കുറ്റവാളി.


Sociopath ആണോ psychopath ആണോ ജോളി..?
രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്..
കഥയ്ക്ക് പിന്നിലെ സത്യങ്ങൾ, അതായി തന്നെ പുറത്തു വന്നാൽ അതും അറിയാം..
ആകാംഷയോടെ കാത്തിരിക്കാം...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOODATHAYI MURDER, CASE, JOLLY, AND SHAJU, FACEBOOK POST, SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.