SignIn
Kerala Kaumudi Online
Wednesday, 11 December 2019 9.20 PM IST

മാർക്ക് ദാനവിവാദം: മന്ത്രി കെ.ടി ജലീലിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു

kt-jaleel

തിരുവനന്തപുരം: മാർക്ക്ദാനവിവാദത്തിലെ പ്രതിഷേധത്തിന്റെ ഭാഗമായി കെ.എസ്‌.യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി കെ.ടി.ജലീലിന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചു. ഔദ്യോഗിക വസതിയിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് പോകവെ പാളയം എൽ.എം.എസ് ജംഗ്ഷനിൽ വച്ചായിരുന്നു പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് മുൻപിലുള്ള പൈലറ്റ് വാഹനം കടന്നു പോയതിന് പിന്നാലെ കരിങ്കൊടികളുമായി പ്രവർത്തകർ പാഞ്ഞെത്തി.

പ്രവർ‍ത്തകർ മന്ത്രിയുടെ വാഹനത്തിന് മുന്നിൽ എത്തിയതിനെ തുടർന്നു വണ്ടി ബ്രേക്കിട്ട് നിർത്തി. ഇതിനിടയിൽ പൊലീസ് പാഞ്ഞെത്തി പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് നേതാക്കളായ ആർ. ഒ.അരുൺ, രജിത്ത് ലാൽ, കെഎസ്‌യു സംസ്ഥാന സെക്രട്ടറി നബീൽ കല്ലമ്പലം എന്നിവരാണ് പ്രതിഷേധിച്ചത്. അറസ്റ്റ് ചെയ്തവരെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KT JALEEL, YOUTH CONGRESS, BLACK FLAG
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.