ടൈംടേബിൾ
ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (നാല് വർഷ ഇന്റഗ്രേറ്റഡ് കോഴ്സ് - 2011 സ്കീം) മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ സപ്ലിമെന്ററി, 25 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2015 അഡ്മിഷൻ മുതൽ) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ഓൺലൈൻ രജിസ്ട്രേഷൻ
മൂന്നാം സെമസ്റ്റർ എം.ബി.എ (2014 & 2018 സ്കീം - ഫുൾടൈം (യു.ഐ.എം ഉൾപ്പെടെ/ട്രാവൽ ആൻഡ് ടൂറിസം/റഗുലർ - ഈവനിംഗ്) പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
ഇന്റേണൽ മാർക്ക് പ്രസിദ്ധീകരിച്ചു
വിദൂര വിദ്യാഭ്യാസ വിഭാഗം (2017 - 18 ബാച്ച്) മൂന്നാം സെമസ്റ്റർ (ബി.കോം - കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) ഒഴികെയുളള ഇന്റേണൽ മാർക്ക് എസ്.ഡി.ഇ സ്റ്റുഡന്റ് പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുയ്. പരാതികൾക്ക് അഞ്ച് ദിവസത്തിനകം അതത് കോ -ഓർഡിനേറ്ററുമായി ബന്ധപ്പെടുക.
മൂല്യനിർണയ ക്യാമ്പ്
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം കരിയർ റിലേറ്റഡ് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കുന്നതിനാൽ എല്ലാ കോളേജ്/യു.ഐ.ടി കേന്ദ്രങ്ങളിലെയും റഗുലർ ക്ലാസുകൾ 7, 8 തീയതികളിൽ റദ്ദ് ചെയ്തിരിക്കുന്നു. പ്രസ്തുത തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എസ്.സി (സി.ബി.സി.എസ്.എസ്) ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 11, 12 തീയതികളിൽ നടത്തും. റെഗുലർ ക്ലാസുകൾ റദ്ദ് ചെയ്ത ദിവസങ്ങളിലെ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാഫീസ്
എം.എ/എം.കോം/എം.എസ്.സി (ആന്വൽ സ്കീം) (പ്രീവിയസ് & ഫൈനൽ) സപ്ലിമെന്ററി (വിദൂര വിദ്യാഭ്യാസം) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴ കൂടാതെ 12 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
യു.ജി.സി - നെറ്റ്/ജെ.ആർ.എഫ് പരിശീലനം
സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യു.ജി.സി - നെറ്റ്/ജെ.ആർ.എഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് 11 മുതൽ പരിശീലനം നൽകുന്നു. തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുളള സ്റ്റുഡൻസ് സെന്ററിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ഓഫീസിലെത്തി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471 - 2304577