SignIn
Kerala Kaumudi Online
Tuesday, 12 November 2019 8.35 AM IST

കെ.​എ.​എ​സ് ​മു​ന്നോ​ട്ടു​വ​യ്‌ക്കുന്ന​ ​അ​വ​സ​ര​ങ്ങൾ

exam-1

എ​ന്റെ​ ​കൂ​ടെ​ ​എം.​എ​യ്‌​ക്ക് ​പ​ഠി​ച്ച് ​അ​ഞ്ചു​പേ​ർ​ക്കെ​ങ്കി​ലും​ ​ഐ.​എ.​എ​സ് ​കി​ട്ടാ​നു​ള്ള​ ​ബു​ദ്ധി​യു​ണ്ടാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​അ​വ​സ​ര​ങ്ങ​ൾ​ ​കു​റ​വാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​കേ​ര​ളം​ ​രൂ​പീ​കൃ​ത​മാ​യി​ 62​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞ് ​കേ​ര​ള​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​സ​ർ​വീ​സ് ​(​കെ.​എ.​എ​സ്.​)​ ​എ​ന്ന​ ​പേ​രി​ൽ​ ​വ്യാ​പ​ക​മാ​യ​ ​ഒ​രു​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​നി​ല​വി​ൽ​ ​വ​രു​മ്പോ​ൾ​ ​ഞാ​ൻ​ ​ആ​ ​കാ​ല​മാ​ണ് ​ഓ​ർ​ത്തു​പോ​യ​ത്.​ ​നി​ല​വി​ൽ​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്‌​ട​ർ​ ​ത​സ്‌​തി​ക​യി​ലു​ള്ള​വ​ർ​ക്കു​ ​മാ​ത്ര​മേ​ ​സി​വി​ൽ​ ​സ​ർ​വീ​സി​ലേ​ക്ക് ​പോ​കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ക്കു​ക​യു​ള്ളൂ.​ ​എ​ന്നാ​ൽ​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​വ​സ​രം​ ​ല​ഭ്യ​മാ​കും​ ​എ​ന്ന​താ​ണ് ​കെ.​എ.​എ​സി​ന്റെ​ ​ഏ​റ്ര​വും​ ​വ​ലി​യ​ ​പ്ര​ത്യേ​ക​ത.​ ​നാ​ല്‌പത് ​വ​യ​സി​ൽ​ ​താ​ഴെ​ ​പ്യൂ​ൺ​ ​മു​ത​ൽ​ ​ഏ​ത് ​ജീ​വ​ന​ക്കാ​‌​ർ​ക്കും​ ​കെ.​എ.​എ​സി​ന്റെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​യും.


ഇ.​കെ.​ ​നാ​യ​നാ​ർ​ ​ചെ​യ​ർ​മാ​നാ​യി​രു​ന്ന​ ​മൂ​ന്നാം​ ​ഭ​ര​ണ​പ​രി​ഷ്‌​കാ​ര​ ​ക​മ്മി​റ്രി​യാ​ണ് ​ജീ​വ​ന​ക്കാ​രു​മാ​യി​ ​വി​പു​ല​മാ​യ​ ​ച​ർ​ച്ച​ ​ന​ട​ത്തി​ ​കെ.​എ.​എ​സ് ​ന​ട​പ്പി​ലാ​ക്കാ​നു​ള്ള​ ​ശു​പാ​ർ​ശ​ ​ന​ൽ​കി​യ​ത്.​ ​പ​ത്തൊ​ൻ​പ​ത് ​വ​ർ​ഷം​ ​ക​ഴി​ഞ്ഞാ​ണ് ​ആ​ ​റി​പ്പോ​ർ​ട്ട് ​ഇ​പ്പോ​ൾ​ ​ന​ട​പ്പി​ലാ​വു​ന്ന​ത് ​എ​ന്ന​തി​ലൂ​ടെ​ ​എ​തി​ർ​പ്പി​ന്റെ​ ​അ​ടി​യൊ​ഴു​ക്കു​ക​ൾ​ ​മ​ന​സി​ലാ​ക്കാ​ൻ​ ​ക​ഴി​യും.​ ​ഐ.​എ.​എ​സ് ​ലോ​ബി​ ​ഇ​തി​നെ​ ​എ​തി​ർ​ത്തു​ ​എ​ന്ന് ​ഞാ​ൻ​ ​ക​രു​തു​ന്നി​ല്ല.​ ​ഈ​ ​ഗ​വ​ൺ​മെ​ന്റ് ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​ശേ​ഷം​ ​എ​ന്ത് ​എ​തി​ർ​പ്പു​ണ്ടാ​യാ​ലും​ ​അ​തി​നെ​ ​മ​റി​ക​ട​ക്കു​മെ​ന്ന​ ​സി​ഗ്ന​ൽ​ ​ന​ൽ​കി​യി​രു​ന്നു.


കേ​ര​ള​ ​ഗ​വ​ൺ​മെ​ന്റ് ​സ​ർ​വീ​സി​ൽ​ ​ന​ല്ല​ ​ബ്രൈ​റ്ര് ​ആ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഒ​രു​പാ​ടു​ണ്ട്.​ ​അ​വ​ർ​ക്ക് ​കൂ​ടു​ത​ൽ​ ​ചാ​ൻ​സ് ​ല​ഭി​ക്കാ​ൻ​ ​കെ.​എ.​എ​സ് ​ഇ​ട​യാ​ക്കും.​ ​കെ.​എ.​എ​സി​ന്റെ​ ​മൂ​ന്ന് ​സ്‌​ട്രീ​മു​ക​ൾ​ക്കും​ ​(​സ്‌​ട്രീ​മു​ക​ളെ​ക്കു​റി​ച്ച് ​വി​ശ​ദ​മാ​യ​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​ഇ​തി​നോ​ട​കം​ ​വ​ന്ന​തി​നാ​ൽ​ ​അ​തേ​ക്കു​റി​ച്ച് ​കൂ​ടു​ത​ലാ​യി​ ​പ്ര​തി​പാ​ദി​ക്കു​ന്നി​ല്ല​)​ ​ഒ​രേ​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​ഒ​രേ​ ​പ​രീ​ക്ഷ​യാ​ണ്.​ പ്രൊമോ​ഷ​ൻ​ ​ക്വാ​ട്ട​യി​ൽ​ ​കൂ​ടി​യ​ല്ലാ​തെ​ ​മ​ത്സ​ര​പ്പ​രീ​ക്ഷ​ ​എ​ഴു​തി​ ​വേ​ണം​ ​ഇ​തി​ൽ​ ​എ​ത്തി​ച്ചേ​രാ​ൻ.​ ​സം​വ​ര​ണം​ ​കൂ​ടി​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ​ ​മെ​രി​റ്റും​ ​സാ​മൂ​ഹ്യ​നീ​തി​യും​ ​ഒ​രു​പോ​ലെ​ ​ഇ​തി​ൽ​ ​പ്ര​തി​ഫ​ലി​ക്കും.


യു.​പി.​എ​സ്.​സി​യു​ടെ​ ​അ​തേ​ ​നി​ല​വാ​ര​ത്തി​ൽ​ ​അ​താ​യ​ത് ​ഐ.​എ.​എ​സ് ​പ​രീ​ക്ഷ​യു​ടെ​ ​നി​ല​വാ​ര​വും​ ​കാ​ഠി​ന്യ​വും​ ​വേ​ണ​മെ​ന്ന് ​റൂ​ളി​ൽ​ ​ത​ന്നെ​ ​പ​റ​യു​ന്നു​ണ്ട്.​ ​പ​രീ​ക്ഷാ​ ​ക​ട​മ്പ​ ​ക​ട​ക്കു​ക​ ​എ​ന്ന​ത് ​വ​ലി​യ​ ​വെ​ല്ലു​വി​ളി​യാ​ണ്.​ ​എ​ന്നാ​ൽ​ ​ഈ​ ​പ​രീ​ക്ഷ​യ്‌​ക്ക് ​ത​യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​കെ.​എ.​എ​സി​ലെ​ന്ന​പോ​ലെ​ ​മ​റ്ര് ​മ​ത്സ​ര​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യി​ക്കാ​നും​ ​മ​റ്റ് ​അ​വ​സ​ര​ങ്ങ​ൾ​ ​ല​ഭി​ക്കാ​നും​ ​ഇ​ട​യാ​ക്കും.​ ​ആ​ ​വെ​ല്ലു​വി​ളി​ ​ആ​സ്വ​ദി​ച്ച് ​പ​രീ​ക്ഷ​യ്‌​ക്ക് ​ത​യാ​റെ​ടു​ക്ക​ണം.​ ​ഗൈ​ഡ് ​മാ​ത്രം​ ​പ​ഠി​ച്ച് ​എ​ഴു​താ​വു​ന്ന​ ​ഒ​രു​ ​പ​രീ​ക്ഷ​യ​ല്ല​ ​ഇ​ത്.​ ​കെ.​എ.​എ​സി​ൽ​ ​വി​ജ​യി​ക്കു​ന്ന​തോ​ടെ​ ​ഭ​ര​ണ​സ​ർ​വീ​സി​ന്റെ​ ​സ്‌​റ്റീ​ൽ​ ​ഫ്രെ​യി​മി​ന്റെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​യും.​ ​ഐ.​എ.​എ​സു​കാ​രെ​ ​കേ​ന്ദ്ര​ഭ​ര​ണ​ ​സ​ർ​വീ​സി​ന്റെ​ ​സ്‌​റ്രീ​ൽ​ ​ഫ്രെ​യി​മാ​യി​ ​വി​ശേ​ഷി​പ്പി​ക്കു​ന്ന​തു​ ​പോ​ലെ.


വെ​റൈ​റ്റി​യാ​ണ് ​ഈ​ ​ജോ​ലി​യു​ടെ​ ​മ​റ്രൊ​രു​ ​പ്ര​ത്യേ​ക​ത.​ ​പ​ല​ ​വ​കു​പ്പു​ക​ളി​ലും​ ​അ​ങ്ങോ​ട്ടും​ ​ഇ​ങ്ങോ​ട്ടും​ ​മാ​റാ​ൻ​ ​ക​ഴി​യും.​ ​ഐ.​എ.​എ​സി​ന്റെ​ ​പ്ര​ത്യേ​ക​ത​യും​ ​വെ​റൈ​റ്റി​യാ​ണ്.​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലെ​ ​ഭ​ര​ണ​പ​രി​ച​യം​ ​ക​ഴി​വ് ​വ​ർ​ദ്ധി​പ്പി​ക്കു​ക​യും​ ​ജോ​ലി​യി​ലൂ​ടെ​ ​സം​തൃ​പ്‌​തി​ ​പ​ക​രു​ക​യും​ ​ചെ​യ്യും.​ ​സ​മൂ​ഹ​ത്തി​ൽ​ ​ന​ല്ലൊ​രു​ ​സ്‌​റ്റാ​റ്റ​സ് ​ല​ഭി​ക്കാ​നും​ ​കെ.​എ.​എ​സ് ​ഇ​ട​യാ​ക്കും.​ ​ഫ്യൂ​ഡ​ൽ​ ​സ്‌​റ്റാ​റ്റ​സ് ​അ​ല്ല,​ ​മെ​രിറ്റി​ന്റെ​ ​അം​ഗീ​കാ​ര​മാ​യി​രി​ക്കും.​ ​ഞാ​ൻ​ ​ആ​ദ്യ​മാ​യി​ ​ക​ള​ക്‌​ട​റാ​യി​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ച​പ്പോ​ൾ​ ​അ​ന്ന് ​എ​ന്റെ​ ​സി.​എ​ ​ആ​യി​രു​ന്ന​ ​വ​നി​ത​ ​'​സാ​റ് ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷ​യി​ൽ​ ​ഇ​ത്രാ​മ​ത്തെ​ ​റാ​ങ്ക് ​നേ​ടി​യ​ ​ആ​ള​ല്ലേ​ ​'​ ​എ​ന്ന് ​ചോ​ദി​ച്ചി​രു​ന്നു.​ ​മ​ല​യാ​ളി​ക​ൾ​ ​മെ​രി​റ്ര് ​അം​ഗീ​ക​രി​ക്കു​ക​യും​ ​അ​ത് ​ഓ​‍​ർ​ത്ത് ​വ​യ്‌​ക്കു​ക​യും​ ​ചെ​യ്യു​ന്ന​തി​ന് ​ഒ​രു​ ​ഉ​ദാ​ഹ​ര​ണ​മാ​യാ​ണ് ​ഞാ​ൻ​ ​ഇ​ത് ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
പ​രീ​ക്ഷ​ ​ക​ഠി​ന​മാ​ണെ​ങ്കി​ലും​ ​വി​ജ​യി​ച്ചാ​ൽ​ ​ല​ഭി​ക്കു​ന്ന​ ​സാ​ദ്ധ്യ​ത​ക​ൾ​ ​ഓ​‍​ർ​ക്ക​ണം.​ ​പ്രൊ​ഫ​ഷ​ണ​ലാ​യി​ ​വ​ള​രാ​ൻ​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​കേ​ര​ള​ത്തി​ൽ​ ​സാ​ദ്ധ്യ​ത​ ​വ​ള​രെ​ ​കൂ​ടു​ത​ലാ​ണ്.​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന് ​വേ​ണു​വും​ ​അ​മി​താ​ഭ് ​കാ​ന്തും​ ​ടൂ​റി​സ​ത്തി​ൽ​ ​ദീ​ർ​ഘ​കാ​ലം​ ​ഇ​രു​ന്നു.​ ​കെ.​എം​ ​എ​ബ്ര​ഹാ​മാ​ക​ട്ടെ​ ​ഫി​നാ​ൻ​സി​ലും​ ​ഞാ​ൻ​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പി​ലും.​ ​ഈ​ ​രം​ഗ​ങ്ങ​ളി​ലെ​ല്ലാം​ ​വി​ദ​ഗ്ദ്ധ​ർ​ ​എ​ന്ന​ ​രീ​തി​യി​ലേ​ക്ക് ​ഉ​യ​രാ​ൻ​ ​ഈ​ ​അ​വ​സ​രം​ ​പ്ര​യോ​ജ​നം​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​കെ.​എ.​എ​സി​ലൂ​ടെ​ ​ഫീ​ൽ​ഡ് ​പോ​സ്‌​റ്റിം​ഗി​നും​ ​ഓ​ഫീ​സ് ​പോ​സ്‌​റ്റിം​ഗി​നും​ ​ഒ​രു​പോ​ലെ​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​ആ​ ​പ​രി​ച​യ​സ​മ്പ​ത്തി​ന്റെ​ ​ഗു​ണം​ ​ന​യ​രൂ​പീ​ക​ര​ണ​ത്തി​ന്റെ​യും​ ​അ​വ​ലോ​ക​ന​ത്തി​ന്റെ​യും​ ​നി​ല​വാ​രം​ ​മെ​ച്ച​പ്പെ​ടു​ത്തും.​ ​അ​തി​ലൂ​ടെ​ ​ഭ​ര​ണ​വും​ ​മെ​ച്ച​പ്പെ​ടും.


കേ​ര​ള​ത്തി​ന്റെ​ ​ഒ​രു​ ​ശാ​പ​മാ​യി​ ​നി​ൽ​ക്കു​ന്ന​ത് ​ഡി​പ്പാ​ർ​ട്ട്മെന്റുക​ളാ​ണ്.​ ​ഗ​വ​ൺ​മെ​ന്റിനെക്കാ​ൾ​ ​പ്രാ​ധാ​ന്യം​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റു​ക​ൾ​ക്കാ​ണ്.​ ​കെ.​എ.​എ​സ് ​വ​രു​ന്ന​തി​ലൂ​ടെ​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റി​ന്റെ​ ​ച​ട്ട​ക്കൂ​ട്ടി​ൽ​ ​മാ​ത്രം​ ​ഒ​തു​ങ്ങാ​ത്ത​ ,​വി​ശാ​ല​മാ​യി​ ​ചി​ന്തി​ക്കു​ന്ന​ ​ഓ​ഫീ​സ​ർ​മാ​രാ​യി​ ​അ​തി​ലെ​ ​വി​ജ​യി​ക​ൾ​ക്ക് ​മാ​റാ​ൻ​ ​ക​ഴി​യും.​ ​ഇ​ത് ​വ​കു​പ്പു​ത​ല​ ​കോ​ ​-​ ​ഓ​ർ​ഡി​നേ​ഷ​നെ​ ​സ​ഹാ​യി​ക്കും.​ ​സ​ങ്കു​ചി​ത​ ​മ​നോ​ഭാ​വ​വും​ ​ഇ​ടു​ങ്ങി​യ​ ​രാ​ഷ്‌​ട്രീ​യ​ ​ചി​ന്താ​ഗ​തി​യും​ ​മാ​റി​നി​ൽ​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​ഭ​ര​ണം​ ​സ​ങ്കീ​ർ​ണ​മാ​കു​മ്പോ​ൾ​ ​എ​ല്ലാ​ ​മ​ന്ത്രി​മാ​രും​ ​ന​ല്ല​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​അ​ന്വേ​ഷി​ച്ച് ​ന​ട​ക്കാ​റു​ണ്ട്.​ ​കേ​ര​ള​ത്തി​ൽ​ ​മൊ​ത്തം​ ​നോ​ക്കി​യാ​ൽ​ ​വ​ള​രെ​ ​ചു​രു​ക്കം​ ​പേ​രെ​യാ​ണ് ​ഐ.​എ.​എ​സി​ൽ​ ​ആ​ ​നി​ല​യ്‌​ക്ക് ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ത്.​ ​കെ.​എ.​എ​സി​ലൂ​ടെ​ ​വ​രു​ന്ന​ ​മി​ടു​ക്ക​ന്മാ​ർ​ക്ക് ​മ​ന്ത്രി​മാ​രു​ടെ​ ​ക​ണ്ണി​ൽ​പ്പെ​ടാ​നും​ ​അ​തി​ലൂ​ടെ​ ​കൂ​ടു​ത​ൽ​ ​അ​വ​സ​ര​ങ്ങ​ൾ​ ​ല​ഭി​ക്കാ​നും​ ​വ​ഴി​ ​തു​റ​ക്ക​പ്പെ​ടും.​ ​ഒ​രേ​ ​കേ​ഡ​ർ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​എ​ല്ലാ​വ​രും​ ​ത​മ്മി​ലൊ​രു​ ​സ​ഹ​വ​ർ​ത്തി​ത്വം​ ​ഉ​ണ്ടാ​കാ​നും​ ​കെ.​എ.​എ​സ് ​സ​ഹാ​യി​ക്കും.​ ​ത​നി​ച്ച​ല്ല,​ ​ഒ​രു​ ​കൂ​ട്ടാ​യ്‌​മ​യു​ടെ​ ​ഭാ​ഗ​മാ​ണെ​ന്ന​ ​തോ​ന്ന​ലു​ണ്ടാ​കും.​ ​ഐ.​എ.​എ​സി​ലേ​ക്ക് ​പോ​കാ​നും​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​ഐ.​എ.​എ​സി​ന്റെ​ ​മെ​ച്ചം​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​ക​ഠി​ന​മാ​യ​ ​പ​രി​ശീ​ല​ന​മാ​ണ്.​ ​ഈ​ ​പ​രി​ശീ​ല​നം​ ​ഏ​ക​ദേ​ശം​ ​അ​തേ​ ​രീ​തി​യി​ൽ​ ​ത​ന്നെ​ ​കെ.​എ.​എ​സു​കാ​ർ​ക്കും​ ​കി​ട്ടും.​ ​അ​ത്ത​രം​ ​രീ​തി​യി​ലു​ള്ള​ ​പ​രി​ശീ​ല​നം​ ​ന​ൽ​ക​ണ​മെ​ന്ന് ​റൂ​ളി​ൽ​ ​പ​റ​യു​ന്നു​ണ്ട്.​ ​കെ.​എ.​എ​സ് ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ​മ​റ്റ് ​അ​വ​സ​ര​ങ്ങ​ളും​ ​ല​ഭി​ക്കും.

(​മു​ൻ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​ണ് ​ലേ​ഖ​ക​ൻ)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.