SignIn
Kerala Kaumudi Online
Saturday, 07 December 2019 12.07 AM IST

റിലയൻസിന് നഷ്ടം 30,​142 കോടി; അനിൽ അംബാനി ഡയറക്ടർ സ്ഥാനം രാജിവച്ചു

anil-ambani-

മുംബയ് : റിലയൻസ് കമ്മ്യൂണിക്കേഷന് ഉണ്ടായ ഭീമമായ നഷ്ടത്തിൻെറ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ അനിൽ അംബാനി റിലയൻസ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ സ്ഥാനം രാജിവച്ചു.


റിലയൻസ് കമ്മ്യൂണിക്കേഷൻസിലെ മറ്റ് നാല് മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം രാജിവെച്ചിട്ടുണ്ട്. ചായ വിരാനി, റൈന കരാനി, മഞ്ജരി കാക്കർ, സുരേഷ് രംഗച്ചാർ എന്നീ റിലയൻസ് കമ്മ്യൂണിക്കേഷൻസിൻെറ തലപ്പത്തിരുന്ന പ്രമുഖരാണ് രാജിവെച്ചത്.

2019-20 രണ്ടാം പാദത്തിൽ റിലയൻസ് കമ്മ്യൂണിക്കേഷന്റെ ഏകീകൃത നഷ്ടം 30,142 കോടി രൂപയാണ്. വെള്ളിയാഴ്ചയാണ് ഈ കണക്ക് പുറത്ത് വിട്ടത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിനും അയച്ച കത്തിലാണ് റിലയൻസ് കമ്മ്യൂണിക്കേഷൻ സമീപകാല സംഭവവികാസങ്ങൾ വെളിപ്പെടുത്തിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, RELAIANCE COMMUNICATION, ANIL AMBANI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.