Kerala Kaumudi Online
Saturday, 25 May 2019 3.05 PM IST

ജീവിതപങ്കാളിയുടെ തളർച്ചയിൽ കുടുംബത്തിന്റെ നെടുംതൂണായി മാറിയ ഇവരാണ് അസൽ ഫെമിനിച്ചികൾ

balaramapuram

ബാലരാമപുരം എന്ന് കേട്ടിട്ടുണ്ടോ, കൈത്തറിയുടെ പേരിനൊപ്പമാണ് തിരുവനന്തപുരത്തെ തെക്ക് ഭാഗത്തുള്ള ഈ കൊച്ച് പട്ടണം പ്രശസ്തമായത്. എന്നാൽ കൈത്തറിക്കൊപ്പം ഈ പട്ടണത്തിൽ മധുരവും വെളിച്ചെണ്ണയുടെ മണവും പരത്തുന്ന പലഹാരങ്ങളുടെ നിർമ്മാണത്തിലും പേര് കേട്ട ഇടമാണ് ബാലരാമപുരം. ഇവിടെ എത്തിയ ഹിമ മണികണ്ഠൻ കണ്ട കാഴ്ചകൾ ഫെയ്സ്ബുക്ക് പേജിൽ പങ്കു വച്ചിരുന്നു.

ഹിമ മണികണ്ഠന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നല്ല അസ്സൽ ഫെമിനിച്ചികളെ കണ്ടിട്ടുണ്ടൊ നിങ്ങൾ ഇപ്പൊ ടിവി യിലും പത്രത്തിലും കാണുന്ന, കോലം കെട്ടി നടക്കുന്ന , സ്വയം ഫെമിനിസ്റ്റ് ആണെന്നു പറഞ്ഞു നടക്കുന്നവരല്ല.ലിംഗ സമത്വത്തിനും സ്ത്രീ സ്വാത ന്ത്രി യത്തിനും മുറവിളി കൂട്ടാതെ,അതൊക്കെ സ്വന്തം പ്രവൃത്തിയിലൂടെയും വാക്കുകളിലൂടെയും നേടിയെടുത്തവർ.നല്ല ഒന്നാന്തരം ഫെമിനിസ്റ്റുകൾ .

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർ, ജീവിതപങ്കാളിയുടെ തളർച്ചയിൽകൂടെ നിൽക്കുന്നവർ,അതിനപ്പുറം സ്വന്തം ഇച്ഛാശക്തി കൊണ്ടു കുടുംബത്തിന്റെ മുഴുവൻ നെടുംതൂണായി മാറിയവരെ, ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ സ്വന്തം സ്വപ്നങ്ങളെ ചിറക് വിടർത്തി ഉയരങ്ങളിലേക്ക് എത്തിക്കുന്നവർ,തകർന്നു തരിപ്പണം ആകുമായിരുന്ന പല കുടുംബങ്ങളുടെയും അത്താണികളായ ഇത്തരം സ്ത്രീകളാണ് എന്നും എന്റെ ആവേശം. ഇവരാണ് എന്റെ കണ്ണി ലെ ഫെമിനിസ്റ്റുകൾ. ഇത്തരം സത്രീകളാണ് സ്ത്രീപുരുഷ സമത്വം സ്വന്തം പ്രവർത്തിയിലൂടെ കാണിക്കുന്നവർ.ഇവർക്കു പുരുഷമേധാവിത്വ സമൂഹത്തെ കുറിച്ചു ഓർക്കാനോ പരിതപിക്കാനൊ നേരമില്ല.ഇവരുടെ രാവുകളും പകലുകലും അദ്ധ്വാനത്തിന്റെ വിയർപ്പ് നിറഞ്ഞതാണ്.പൊതുവേദികളിലും ക്ലബ്ബുകളിലും കാണുന്ന കൊച്ചമ്മമാരുടെ രീതികൾ ഇവർക്കു അന്യമാണ്. അത്തരം കുറച്ചു സ്ത്രീകളെയാണ് ഞാനിന്ന് പരിചയപ്പെടുത്തുന്നത്.

balaramapuram

സ്ഥലം: പുന്നമൂട്, വെങ്ങാനൂർ തെരുവ് , വെടിവെച്ചാൻ കോവിലിന്റെ അരികിലായി റോഡിന്റെ ഇരുവശത്തുമായി ധാരാളം പലഹാര കടകൾ നിങ്ങൾക്കു കാണാൻ സാധിക്കും. 15 ഓളം വരുന്ന ഇവിടുത്തെ പലഹാര കടകളിൽ വിളംമ്പുന്നത് കൊതിയൂറും എണ്ണ പലഹാരങ്ങൾ മാത്രമല്ല സ്ത്രീശാക്തീകരണത്തിന്റെ ചരിത്രം കൂടിയാണ്.ഈ പലഹാരതെരുവിന്റെ അമരക്കാരിലെരെയും സ്ത്രീകൽ തന്നെയാണ്.

ഇവിടത്തെ ഏറ്റവും പാരമ്പര്യമുളള കടകളിലൊന്നാണ് 'വേലമ്മാൾ ' മുറുക്കുകട,40 വർഷത്തിലേറെ പാരമ്പര്യം ,പങ്കു വയ്ക്കാൻ കഷ്ടപ്പാടിന്റെയും അഭിമാനത്തിന്റെയും കുറേ കഥകൾ ഇവിടെയുണ്ട്.


ഭർത്താവിന്റെ സാമ്പത്തിക തകർച്ചയിൽ സ്വപ്രയത്നത്തിൽ തുടങ്ങിയതാണ് കച്ചവടം.അതു പിന്നെ അവരുടെയും 3 പെൺമക്കളുടെയും ജീവിതമായി മാറി. ഭർത്താവ് നഷ്ട്ടപ്പെട്ട മൂത്ത മകളും ,വാഹനാപകടത്തിൽ ഭർത്താവിനു പരിക്കു പറ്റിയ രണ്ടാമത്തെ മകൾക്കും കൈയ്ക്ക് സ്വാധീനക്കുറവുളള ഇളയ മകൾക്കും വരുമാനമാർഗ്ഗം ഇതുതന്നെയാണ്.
ഇതുപൊലെ ഒത്തിരി കഥകൾ ഇവിടെ ഉളളവർക്കു പറയാനുണ്ട്. റോഡിന്റ ഇരുവശത്തുമായി കുറെ മുറുക്ക് കടകൾ നിങ്ങൾക്കു കാണാനാവും.

ഈ വ്ഴി പൊകുമ്പോൾ തീർച്ചയായും നിങ്ങൾ ഇവിടെ കയറണം. നല്ല മുറുക്ക് , അച്ചപ്പം, കുഴലപ്പം,കാരസേവ ,മധുരസേ വ , മുന്തിരി കൊത്ത്,മിക്സ്ച്ചർ,പക്കാവട,ലഡു, ജിലേബി, അങ്ങനെ നീളുന്നു പലഹാരങ്ങളുടെ നിര.
തുടക്കത്തിൽ തിരുവയും ഉരലും കൊണ്ടു ധാന്യങ്ങൾ പൊടിച്ചിരുന്നു, എന്നാൽ ഇന്നു അതൊക്കെ മില്ലുകൾക്കും വഴി മാറി.അത്തരം സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ ഒഴിച്ചാൽ ബാക്കി ഒക്കെ പഴയ നിർമ്മാണ രീതി തന്നെയാണു ഇപ്പൊഴും ഇവർ പിന്തുടരുന്നത്.

balaramapuram

വെളുപ്പിനെ അരിയും ഉഴുന്നും വെളളത്തിൽ ഇട്ടു തുടങ്ങുന്ന ഇവരുടെ ജീവിതം അതിജീവനത്തിന്റെ പാഠങ്ങൾ ആണ് പഠിപ്പിക്കുന്നത്. ദൂരെ നിന്നുപോലും ബസിൽ കയറി ഇവിടെ എത്തുന്നവരുണ്ട് .കല്യാണം, വള കാപ്പ് തുടങ്ങി എല്ലാ ചടങ്ങുകൾക്കും ഉള്ള പലഹാരങ്ങൾ ഇവിടെ ഇവർ ഉണ്ടാക്കി നൽകും. നഗരത്തിലെ ബേക്കറികളുടെ മനം മയക്കുന്ന നിറങ്ങളുടെയും ഗന്ധത്തിന്റെയും ഇടയിൽ വല്ലപ്പോഴും ഇത്തരം നാടൻ രുചി തേടി ഇറങ്ങുന്നു. കൂട്ടത്തിൽ ഇവിടെ ഉച്ചിയിൽ കെട്ടും ബുദ്ധി ജീവി ലുക്കും ഇല്ലാത്ത 'ഒർജിനൽ ' ഫെമിനിസ്റ്റുകളെയും കാണാം.

( നല്ല ഭക്ഷണം ലഭിക്കുന്ന ഇടത്തേയ്ക്ക് ദൂരം മറന്ന് സഞ്ചരിക്കുന്നവരാണ് നമ്മൾ മലയാളികൾ. ഭക്ഷണശാലകളിൽ നിന്നും നാവിന് ലഭിച്ച രുചിയറിവുകൾ ഫേസ്ബുക്കിലൂടെ പങ്ക് വച്ചതിലൂടെ പ്രശസ്തമായ നിരവധി ഭക്ഷണശാലകൾ നമ്മുടെ കേരളത്തിലുണ്ട്. അത്തരത്തിൽ രസമുകുളങ്ങളെ ഉണർത്തിയ രുചിയറിവുകൾ നാടാകെ അറിയിക്കാൻ കേരളകൗമുദി ഓൺലൈൻ അവസരമൊരുക്കുന്നു. മനസ് നിറഞ്ഞ് കഴിച്ച വിഭവത്തെക്കുറിച്ചും, ലഭിച്ച ഭക്ഷണശാലയെ കുറിച്ചും മനോഹരമായി ഒരു കുറിപ്പും ഫോട്ടോകളും ഞങ്ങൾക്ക് ഈ നമ്പരിൽ (+91 9188448983) വാട്സാപ്പ് ചെയ്യൂ ഞങ്ങളത് പ്രസിദ്ധീകരിക്കാം)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PACHAKAM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY