മുംബയ് : ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ പത്ത് വിക്കറ്റിന് തോറ്റ് ഇന്ത്യ നാണം കെട്ടു.. മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 255ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 37.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു.. ഡേവിഡ് വാർണർ (128), ആരോൺ ഫിഞ്ച് (110) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിന് കൂറ്റൻജയം സമ്മാനിച്ചത്. ഇതോടെ മൂന്ന മത്സരങ്ങളുടെ പരമ്പരയിൽ ഓസീസ് മുന്നിലെത്തി,
മികച്ച തുടക്കത്തിന് ശേഷമാണ് ഇന്ത്യ കീഴടങ്ങിയത്. ഒരുഘട്ടത്തിൽ ഒന്നിന് 134 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റ് വീഴ്ത്തി.
(ചിത്രങ്ങൾ ദീപു ശശിധരൻ)