SignIn
Kerala Kaumudi Online
Saturday, 30 May 2020 4.44 AM IST

പെ​ട്ടെ​ന്ന് ​പി​റ​കി​ൽ​ ​ഒ​ര​ന​ക്കം,​ ​മതി​ലി​നു​ ​മു​ക​ളി​ൽ​ ​ഒ​രു​ ​നി​ഴ​ല​ന​ക്കം​ ​പോ​ലെ... ​താഴേക്ക് ​ഒ​രു​ ​രൂ​പം​ ​പൊ​ടു​ന്ന​നേ​ ​പ്ര​ത്യ​ക്ഷ​മാ​യി

fear-

പേടി

ദൂ​രെ​നി​ന്നും​ ​വ​ഞ്ചി​നാ​ട് ​എ​ക്സ് ​പ്ര​സി​ന്റെ​ ​മു​ൻ​ഭാ​ഗം​ ​പ്ര​ത്യ​ക്ഷ​മാ​യ​പ്പോ​ൾ​ ​പ്ലാ​റ്റ് ​ഫോ​മി​ൽ​ ​രേ​ഷ്മ​ ​അ​ച്ഛ​ന്റെ​ ​കൈ​യി​ൽ​ ​മു​റു​കെ​ ​പി​ടി​ച്ചു.​ ​അ​തി​ന്റെ​ ​പ്ര​ത്യാ​ഘാ​ത​മെ​ന്ന​പോ​ലെ​ ​അ​ച്ഛ​ൻ​ ​മ​ക​ളു​ടെ​ ​ദേ​ഹ​ത്തേ​യ്ക്ക് ​ഒ​ന്നു​ ​ചാ​ഞ്ഞു.


'​'​ ​മോ​ൾ​ക്ക് ​പേ​ടി​യി​ല്ല​ല്ലോ​ ​അ​ല്ലേ​?​""
അ​ച്ഛ​ൻ​ ​മ​ക​ളു​ടെ​ ​മു​ഖ​ത്തേ​ക്ക് ​നോ​ക്കി.
'​'​പേ​ടി​യൊ​ന്നു​മി​ല്ല​യ​ച്ഛാ...​അ​ങ്ങ് ​ചെ​ല്ലു​മ്പം​ ​രാ​ത്രി​യാ​കു​ന്ന​തു​ ​കൊ​ണ്ട് ​ഒ​രു​ ​വി​ഷ​മം.​""
വി​ള​റി​യ​തെ​ങ്കി​ലും​ ​പു​ഞ്ചി​രി​ ​വ​രു​ത്തി​ ​രേ​ഷ്മ​ ​പ​റ​ഞ്ഞു.
'​'​ ​പേ​ടി​ക്കാ​നൊ​ന്നു​മി​ല്ല​ ​മോ​ളേ.​ ​എ​ല്ലാം​ ​അ​ച്ഛ​ൻ​ ​പ​റ​ഞ്ഞ​തു​പോ​ലെ.​ ​തീ​വ​ണ്ടി​ ​അ​ങ്ങ് ​സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ലു​ട​ൻ​ ​വി​ളി​ക്ക​ണം.​""
'​'​ ​ശ​രി​യ​ച്ഛാ.​""
അ​പ്പോ​ഴേ​യ്ക്കും​ ​തീ​വ​ണ്ടി​ ​പ്ളാ​റ്റ് ​ഫോ​മി​ൽ​ ​വ​ന്നു​ ​നി​ന്നു.​ ​പി​ന്നി​ലെ​ ​ബോ​ഗി​യാ​ണ് ​അ​ച്ഛ​ന്റെ​യും​ ​മ​ക​ളു​ടെ​യും​ ​ല​ക്ഷ്യം.​ ​അ​ത് ​സ്ത്രീ​ക​ൾ​ക്ക് ​മാ​ത്ര​മു​ള്ള​താ​ണ്.​ ​പി​ന്നെ​ ​മ​ക​ളു​ടെ​ ​ഒ​റ്റ​യ്ക്കു​ള്ള​ ​രാ​ത്രി​ ​സ​ഞ്ചാ​ര​ത്തെ​ ​അ​ച്ഛ​ന് ​ഭ​യ​ക്കേ​ണ്ട​തു​മി​ല്ല.
അ​വ​ർ​ ​കാ​ത്തു​നി​ന്ന​ത് ​ര​ണ്ടു​ ​ബോ​ഗി​ ​മു​ന്നി​ലാ​യി​പ്പോ​യി.​ ​ഇ​രു​വ​രും​ ​അ​ല്പം​ ​ഓ​ടി.​ ​രേ​ഷ്മ​ ​ക​യ​റി​ ​ഇ​രി​പ്പി​ടം​ ​ക​ണ്ടെ​ത്തി​യ​തും​ ​സൈ​റ​ൺ​ ​മു​ഴ​ങ്ങി.​ ​അ​വ​ൾ​ ​ചു​റ്റു​പാ​ടും​ ​ഒ​ന്നു​പാ​ളി​നോ​ക്കി.​ ​പി​ന്നെ​ ​വെ​ളി​യി​ലേ​ക്ക് ​തി​രി​ഞ്ഞ് ​അ​ച്ഛ​നെ​ ​നോ​ക്കി​ ​കൈ​ ​വീ​ശി.
പ​തു​ക്കെ​ ​അ​ച്ഛ​ന്റെ​ ​മു​ഖം​ ​പി​റ​കി​ലേ​ക്ക് ​അ​പ്ര​ത്യ​ക്ഷ​മാ​യി.


തീ​വ​ണ്ടി​ ​നീ​ങ്ങ​വേ​ ​ഒ​റ്റ​യ്ക്കാ​ക​വേ​ ​രേ​ഷ്മ​ ​ഒ​ന്നു​കൂ​ടി​ ​വി​ള​റി.​ ​തീ​വ​ണ്ടി​യി​ൽ​ ​ഇ​ത് ​മൂ​ന്നാ​മ​ത് ​ത​വ​ണ​യാ​ണ് ​അ​വ​ൾ​ ​ഒ​റ്റ​യ്ക്ക് ​യാ​ത്ര​ ​ചെ​യ്യു​ന്ന​ത്.​ ​ഇ​ത്ത​വ​ണ​ ​ചെ​ന്നു​ ​ചേ​രു​ന്ന​ത് ​ആ​ദ്യ​മാ​യി​ ​രാ​ത്രി​യി​ലാ​ണ് ​എ​ന്ന​ ​വ്യ​ത്യാ​സ​വു​മു​ണ്ട്.
വീ​ടി​ന് ​പു​റ​ത്ത് ​ഒ​റ്റ​യ്ക്കാ​വു​ന്ന​ത് ​ഭീ​തി​യോ​ടെ​യാ​ണ് ​രേ​ഷ്മ​ ​ഓ​ർ​ക്കു​ന്ന​ത്.​ ​ഇ​ന്ന​ത്തെ​ ​പു​റം​ലോ​ക​ത്തി​ന്റെ​ ​അ​വ​സ്ഥ​ ​അ​താ​ണ്.​ ​മാ​ല​ ​ക​വ​ർ​ച്ച,​ ​പി​ടി​ച്ചു​ ​പ​റി,​ ​പീ​ഡ​നം,​പ​ത്ര​വാ​ർ​ത്ത​ക​ൾ​ ​ഇ​ങ്ങ​നെ​ ​നി​ത്യ​വും​ ​അ​വ​ളെ​ ​സം​ത്രാ​സ​ത്തി​ലാ​ക്കു​ന്നു.​ ​ഭീ​തി​ ​ജ​നി​പ്പി​ക്കു​ന്നു.​ ​മ​നു​ഷ്യ​ന്റെ​ ​ജീ​വ​നും​ ​സ്വ​ത്തി​നും​ ​സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​ത്ത​ ​ഈ​ ​അ​വ​സ്ഥ​യി​ൽ​ ​ഏ​താ​നും​ ​മ​ണി​ക്കൂ​റു​ക​ളാ​യാ​ലും​ ​ഒ​രു​ ​സ്ത്രീ​ ​ഒ​റ്റ​യ്ക്ക് ​സ​ഞ്ച​രി​ക്കു​ന്ന​തെ​ങ്ങ​നെ​?​ ​തീ​വ​ണ്ടി​യും​ ​സു​ര​ക്ഷി​ത​മ​ല്ല.​ ​രേ​ഷ്മ​യെ​ ​എ​ങ്ങ​നെ​ ​കു​റ്റം​ ​പ​റ​യും?


നി​ശ്ചേ​ഷ്ട​രാ​യി​ ​ഇ​രി​ക്കു​ന്ന​ ​സ്ത്രീ​ ​ജ​ന​ങ്ങ​ളു​ടെ​ ​ഇ​ട​യി​ൽ​ ​ഒ​രാ​ളാ​യി​ ​അ​വ​ളി​രി​ക്കു​മ്പോ​ൾ​ ​അ​വ​ൾ​ ​മ​ന​സി​നെ​ ​ത​ണു​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​തോ​ളി​ലെ​ ​ബാ​ഗ് ​-​ ​ഒ​രേ​ ​ഒ​രു​ ​ല​ഗേ​ജ് ​മ​ടി​യി​ലും​ ​വ​ച്ചു.​ ​പി​ന്നെ​ ​തീ​വ​ണ്ടി​യി​ൽ​ ​ആ​ശ്വാ​സ​ത്തി​നാ​യി​ ​യാ​ത്ര​ക്കാ​രു​ടെ​ ​മു​ഖം​ ​ഹൃ​ദി​സ്ഥാ​മാ​ക്കു​ക​ ​എ​ന്ന​ ​യ​ത്ന​മാ​ണ്.​ ​അ​ധി​കം​ ​ആ​കാം​ക്ഷ​യോ​ ​ജി​ജ്ഞാ​സ​യോ​ ​മു​ഖ​ത്ത് ​വ​രു​ത്താ​തി​രി​ക്കു​വാ​ൻ​ ​ശ്ര​മി​ച്ചു.​ ​അ​ച്ഛ​ൻ​ ​പി​രി​ഞ്ഞ​തോ​ടെ​ ​പി​ടി​വ​ള്ളി​ ​ന​ഷ്ട​മാ​യി​ ​എ​ന്ന​ ​തി​രി​ച്ച​റി​വോ​ടെ​ ​അ​വ​ൾ​ ​മെ​ല്ലെ​ ​എ​തി​രെ​യി​രു​ന്ന​വ​രെ​ ​ശ്ര​ദ്ധി​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​സാ​മ്യ​മു​ള്ള​ ​മു​ഖ​ച്ഛാ​യ​യു​മാ​യി​ ​ത​ല​യും ന​ര​ച്ച​ ​ര​ണ്ടു​ ​സ്ത്രീ​ക​ൾ.​ ​ജ്യേ​ഷ്ഠ​ത്തി​യും ​ ​അ​നു​ജ​ത്തി​യു​മാ​ണെ​ന്ന് ​തോ​ന്നി.​ ​അ​നു​ജ​ത്തി​ക്ക് ​ഒ​രു​ ​വ​ട്ട​പ്പൊ​ട്ടു​മു​ണ്ട്.​അ​വ​രാ​ണ് ​കൂ​ടു​ത​ൽ​ ​സു​ന്ദ​രി​യും.​ ​പ​തി​മൂ​ന്ന് ​വ​യ​സ് ​വ​രു​ന്ന​ ​ഒ​രു​ ​ബാ​ലി​ക​ ​ഇ​രു​വ​രു​ടെ​യും​ ​ഇ​ട​യി​ൽ​ ​കു​സൃ​തി​ത്ത​രം​ ​മാ​റാ​ത്ത​ ​മ​ട്ടി​ൽ​ ​ഇ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​അ​വ​ൾ​ ​ഇ​ട​യ്ക്കി​ടെ​ ​ബി​സ്ക​റ്റ് ​ക​ടി​ച്ചു.​ ​അ​നു​ജ​ത്തി​ ​ക​ഴു​ത്തി​ൽ​ ​നി​റ​യെ​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​ധ​രി​ച്ചി​രി​ക്കു​ന്ന​ത് ​ക​ണ്ട് ​രേ​ഷ്മ​യ്ക്ക് ​അ​ത്ഭു​ത​മാ​യി.​ ​പോ​രാ​ൻ​ ​നേ​രം​ ​ത​ന്റെ​ ​ക​ഴു​ത്തി​ലെ​ ​മാ​ല​ ​അ​മ്മ​ ​ഊ​രി​ ​പ​ഴ്സി​ൽ​ ​വ​ച്ചു​ത​ന്ന​ത് ​ഓ​ർ​ത്തു.


ആ​ ​പെ​ൺ​കു​ട്ടി​ ​രേ​ഷ്മ​യെ​ ​നോ​ക്കി​ ​പു​ഞ്ചി​രി​ച്ചു​ ​കാ​ട്ടി.​ ​രേ​ഷ്മ​യു​ടെ​ ​സൗ​ന്ദ​ര്യം​ ​അ​വ​ൾ​ക്ക് ​തീ​ർ​ച്ച​യാ​യും​ ​ബോ​ധി​ച്ചു.​ ​അ​വ​ളും​ ​പു​ഞ്ചി​രി​ തൂ​കി.​ ​അ​വ​ൾ​ ​ര​ണ്ടു​ബി​സ്‌ക​റ്റ് ​രേ​ഷ്മ​യ്ക്ക് ​സ്നേ​ഹ​പൂ​ർ​വ്വം​ ​നീ​ട്ടി.​ ​രേ​ഷ്മ​ ​പെ​ട്ടെ​ന്നു​ത​ന്നെ​ ​വി​ന​യ​ത്തോ​ടെ​ ​അ​ത് ​നി​ര​സി​ച്ചു.​ ​തീ​വ​ണ്ടി​യി​ൽ​ ​അ​ന്യ​ർ​ ​നീ​ട്ടു​ന്ന​ ​ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ​ ​സ്വീ​ക​രി​ക്ക​രു​തെ​ന്ന് ​അ​വ​ൾ​ക്ക​റി​യാം.


വാ​തി​ലി​ന​ടു​ത്ത് ​ഒ​രു​ ​നി​ഴ​ല​ന​ക്കം​ ​ക​ണ്ട് ​രേ​ഷ്മ​ ​അ​ങ്ങോ​ട്ട് ​നോ​ക്കി.​ ​ര​ണ്ടു​ ​വ​നി​താ​ ​പൊ​ലീ​സു​കാ​രി​ക​ളാ​ണ്.​ ​ചാ​മി​യു​ടെ​ ​ആ​ക്ര​മ​ത്തി​ന് ​ശേ​ഷം​ ​സ്ത്രീ​ക​ളു​ടെ​ ​ബോ​ഗി​യി​ൽ​ ​ഇ​പ്പോ​ൾ​ ​ര​ണ്ടു​ ​വ​നി​താ​ ​പൊ​ലീ​സു​കാ​ർ​ ​ഉ​ണ്ടെ​ന്ന​ത് ​രേ​ഷ്മ​യ്ക്ക് ​ആ​ത്മ​വി​ശ്വാ​സം​ ​പ​ക​ർ​ന്നു.​ ​വാ​സ്ത​വ​ത്തി​ൽ​ ​ആ​ ​സം​ഭ​വം​ ​കോ​ളേ​ജി​ൽ​ ​ഒ​റ്ര​യ്ക്കു​പോ​യി​ ​വ​രാ​നു​ള്ള​ ​അ​വ​ളു​ടെ​ ​എ​ല്ലാ​ ​ആ​ത്മ​വി​ശ്വാ​സ​ത്തെ​യും​ ​ത​ക​ർ​ത്തെ​റി​ഞ്ഞ​താണ്.​ ​ഒ​രി​ക്ക​ൽ​ ​മ​ട​ക്ക​യാ​ത്ര​യി​ൽ​ ​ര​ണ്ടു​പേ​ർ​ ​മാ​ത്രം​ ​ബോ​ഗി​യി​ലു​ണ്ടാ​വു​ക​ ​എ​ന്ന​ ​ദു​ര​ന്ത​വും​ ​പേ​ടി​യോ​ടെ​ ​രേ​ഷ്മ​ ​അ​നു​ഭ​വി​ക്കു​ക​യും​ ​ചെ​യ്തു.​ ​എ​ല്ലാം​ ​കൊ​ണ്ടും​ ​തീ​വ​ണ്ടി ​യാ​ത്ര​ ​ഭ​യം​ ​നി​റ​യ്ക്കു​ന്നു.


തീ​വ​ണ്ടി​ ​ഓ​ടി​ ​ഓ​ടി​ ​ദൂ​ര​ങ്ങ​ൾ​ ​താ​ണ്ട​വേ​ ​ഭ​യം​ ​മാ​റു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​ഒ​രു​ ​നു​റു​ങ്ങു​ ​നൊ​മ്പ​രം​ ​ഹൃ​ദ​യ​ത്തി​ൽ​ ​ന​ഖം​ ​താ​ഴ്ത്തി​ ​നി​ല​കൊ​ള്ളു​ന്നു​ണ്ടാ​യി​രു​ന്നു.
തീ​വ​ണ്ടി​ ​ഇ​റ​ങ്ങി​യാ​ൽ​ ​പ​ത്തു​ ​മി​നി​ട്ട് ​ഒ​റ്റ​യ​ടി​പ്പാ​ത​യി​ലൂ​ടെ​ ​ന​ട​ക്ക​ണം.​ ​എ​ങ്കി​ലേ​ ​വ​നി​താ​ ​ഹോ​സ്റ്റ​ലി​ലെ​ത്തൂ.​ ​വ​രു​ന്ന​ ​വി​വ​രം​ ​കൂ​ട്ടു​കാ​രി​ക​ളെ​ ​അ​വ​ൾ​ ​വി​ളി​ച്ച​റി​യി​ച്ചി​ട്ടു​ണ്ട്.​ ​അ​വ​ർ​ ​ഹോ​സ്റ്റ​ൽ​ ​ഗേ​റ്റി​ൽ​ ​കാ​ത്തു​നി​ൽ​ക്കും.
'​'​മോ​ൾ​ക്ക് ​പേ​ടി​യു​ണ്ടെ​ങ്കി​ൽ​ ​അ​വ​ധി​യെ​ടു​ത്തി​ട്ടാ​ണെ​ങ്കി​ലും​ ​നാ​ളെ​ ​അ​ച്ഛ​ൻ​ ​കൊ​ണ്ടാ​ക്കാം.​""
അ​ച്ഛ​ൻ​ ​പ​റ​ഞ്ഞ​താ​ണ്.


'​'​ ​പേ​ടി​യി​ല്ല​ച്ഛാ.​ ​ഒ​രു​ത​രം​ ​ആ​കാം​ക്ഷ​പോ​ലെ.​""
'​'​അ​താ​ണ് ​അ​ച്ഛ​ൻ​ ​പ​റ​ഞ്ഞ​ത്.​""
'​'​ ​നാ​ളെ​യാ​കു​മ്പോ​ൾ​ ​അ​ച്ഛ​ൻ​ ​അ​വ​ധി​യെ​ടു​ക്ക​ണം.​ ​എ​നി​ക്കൊ​രു​ ​പ്രാ​ക്ടി​ക്ക​ലും​ ​ന​ഷ്ട​മാ​കും.​ ​ഇ​ന്നു​ ​വൈ​കു​ന്നേ​രം​ ​പോ​യാ​ൽ​ ​ര​ണ്ടും​ ​പ്ര​ശ്ന​മാ​കി​ല്ല.​ ​ഞാ​നൊ​റ്റ​യ്ക്ക് ​പൊ​യ്ക്കൊ​ള്ളാം.​""
'​'​തീ​വ​ണ്ടി​യി​റ​ങ്ങീ​ട്ട് ​ആ​ളു​ക​ൾ​ ​പോ​കു​ന്ന​ ​വ​ഴി​യ​ല്ലേ​?​ ​ഭ​യ​പ്പെ​ടാ​നൊ​ന്നൂ​ല്ല.​ ​കൂ​ട്ടു​കാ​രി​ക​ൾ​ ​വ​ന്നു​ ​നി​ൽ​ക്കാ​മെ​ന്ന​ല്ലേ​ ​പ​റ​ഞ്ഞ​ത്...​"" അ​മ്മ പറഞ്ഞു.


'​'​ ​അ​തേ​""
'​'​ ​മോ​ള് ​ധൈ​ര്യ​മാ​യി​ട്ടി​രി.​ ​ന​മു​ക്ക് ​അ​ങ്ങ​നെ​യൊ​ന്നും​ ​വ​രൂ​ല്ല.​ ​ദൈ​വ​ത്തെ​ ​പ്രാ​ർ​ത്ഥി​ക്കു​ന്ന​ത് ​വെ​റു​തെ​യാ​കു​മോ ...​എ​ന്തെ​ല്ലാം​ ​ഉ​ത്ക​ണ്ഠ​ക​ളാ​ ​ഈ​ശ്വ​രാ​""
'​'​ആ​ ​അ​ല്ലെ​ങ്കി​ൽ​ ​മോ​ള് ​ആ​ ​വ​യ​സ്സ​ൻ​ ​പോ​ർ​ട്ട​റോ​ട് ​ഒ​ന്നു​പ​റ...​ ​അ​യാ​ൾ​ ​അ​ങ്ങോ​ട്ട് ​ആ​ക്കി​ ​ത​രും.​ ​""
പൊ​ടു​ന്ന​നേ​ ​പ്ര​തി​വി​ധി​ ​ക​ണ്ട​പോ​ലെ​ ​അ​ച്ഛ​ൻ​ ​പ​റ​ഞ്ഞു.


ശ​രി​യാ​ണ്.​ ​രേ​ഷ്മ​യ്ക്ക് ​ഓ​ർ​മ്മ​ ​വ​ന്നു.​ ​മൂ​ന്നു​ത​വ​ണ​ ​പോ​യ​പ്പോ​ഴും​ ​ആ​ ​വ​യ​സ​ൻ​ ​പോ​ർ​ട്ട​റു​ടെ​ ​സ്നേ​ഹം​ ​സ​മ്പാ​ദി​ക്കാ​നി​ട​യാ​യി.​ ​വ​യസ​ൻ​ ​അ​തി​രു​ക​വി​ഞ്ഞ​ ​താ​ത്പ​ര്യം​ ​രേ​ഷ്മ​യി​ൽ​ ​പ്ര​ക​ടി​പ്പി​ച്ചു​ ​ക​ണ്ടു.​ ​(ഇ​ത്ര​യും​ ​സു​ന്ദ​രി​യാ​യ​ ​മ​ക​ൾ​ ​ഒ​രു​ ​ഭാ​ഗ്യം​ ​ത​ന്നെ​ ​എ​ന്നൊ​ക്കെ​ ​ക​ണ​ക്കാ​ക്കു​ക​യാ​വും​ ​അ​യാ​ൾ​ ​എ​ന്ന് ​അ​ച്ഛ​ൻ​ ​വി​ചാ​രി​ച്ചു.​ ​എ​വി​ടെ​ ​നി​ന്നും​ ​വ​രു​ന്നു​?​ ​എ​ങ്ങോ​ട്ട് ​പോ​കു​ന്നു​?​ ​ഏ​തു​ ​കോ​ളേ​ജി​ലാ​ ​പ​ഠി​ക്കാ​ൻ​ ​ചേ​ർ​ത്ത​ത്?​ ​മി​ടു​ക്കി​യാ​ണോ​?​ ​അ​ദ്ദേ​ഹം​ ​ചോ​ദ്യ​ശ​ര​ങ്ങ​ൾ​ ​ത​ന്നെ​ ​അ​യ​ച്ചു.​ ​രേ​ഷ്മ​ ​ഈ​ ​ബ​ന്ധം​ ​ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്നു​ ​വി​ചാ​രി​ച്ചി​ല്ല.​ ​ര​ണ്ടാ​മ​ത് ​ത​വ​ണ​ ​പ​തി​വു​പോ​ലെ​ ​മ​ട​ങ്ങി​വ​രാ​ൻ​ ​തീ​വ​ണ്ടി​ ​കാ​ത്തി​ര​ന്ന​പ്പോ​ൾ​ ​ആ​ ​പോ​ർ​ട്ട​ർ​ ​ത​ന്റെ​ ​അ​രി​കെ​ ​വ​ന്ന് ​തീ​വ​ണ്ടി​ ​മൂ​ന്നു​മ​ണി​ക്കൂ​ർ​ ​വൈ​കു​മെ​ന്നു​ ​പ​റ​ഞ്ഞു.​ ​ത​ന്നെ​ ​അ​യാ​ൾ​ ​പ്ര​തീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ​തോ​ന്നി.


'​'​മോ​ൾ​ ​ബ​സി​ൽ​ ​മ​ട​ങ്ങു​ന്നതാ ​ന​ല്ല​ത്.​ ​അ​ച്ഛ​നോ​ട് ​വി​ളി​ച്ചു​ ​പ​റ...​ ​""
അ​ന്ന് ​അ​ങ്ങ​നെ​ ​ബ​സി​ലാ​ണ് ​താ​ൻ​ ​മ​ട​ങ്ങി​യ​ത്.
അ​ദ്ദേ​ഹം​ ​തീ​ർ​ച്ച​യാ​യും​ ​ത​നി​ക്ക് ​ആ​ ​പ​ത്ത് മി​നി​ട്ട് ​ന​ട​ത്ത​യി​ൽ​ ​കൂ​ട്ടാ​യെ​ത്തും.​ ​അ​വ​ൾ​ക്കു​റ​പ്പാ​യി​രു​ന്നു.
അ​പ്പോ​ൾ​ ​മ​ന​സ് ​കൂ​ടു​ത​ൽ​ ​പ്ര​ശാ​ന്ത​മാ​കു​ന്ന​താ​യി​ ​രേ​ഷ്മ​യ്ക്ക് ​തോ​ന്നി.​ ​എ​തി​രെ​ ​ത​ന്റെ​ ​കു​ണു​ക്കു​ ​ക​മ്മ​ലി​ന്റെ​ ​സൗ​ന്ദ​ര്യം​ ​നി​ര​ന്ത​രം​ ​നു​ക​ർ​ന്നി​രി​ക്കു​ന്ന​ ​പ​തി​മൂ​ന്നു​കാ​രി​ക്ക് ​ഹൃ​ദ്യ​മാ​യ​ ​ഒ​രു​ ​പു​ഞ്ചി​രി​ ​സ​മ്മാ​ന​മാ​യി​ ​ന​ൽ​കാ​ൻ​ ​രേ​ഷ്മ​ ​മ​റ​ന്നി​ല്ല.
ചി​ല​ ​സ്ത്രീ​ക​ൾ​ ​സം​സാ​രി​ക്കു​ന്നു​ണ്ട് ​എ​ന്ന​തൊ​ഴി​ച്ചാ​ൽ​ ​ബോ​ഗി​ ​നി​ശ​ബ്ദ​മാ​യി​രു​ന്നു.​ ​ഒ​രു​ ​വൃ​ദ്ധ​ ​അ​ല്പം​ ​അ​ക​ലെ​ ​ഇ​രു​ന്ന് ​പി​ച്ചി​പ്പൂ​ ​മാ​ല​ ​കെ​ട്ടു​ന്നു.​ ​ര​ണ്ടു​മൂ​ന്നു​പേ​ർ​ ​വാ​രി​ക​ക​ൾ​ ​തു​റ​ന്നു​ ​പി​ടി​ച്ചി​രി​ക്കു​ന്നു.​ ​കൂ​ടു​ത​ൽ​ ​പേ​രും​ ​ക​ണ്ണു​ക​ള​ട​ച്ച് ​ഉ​റ​ക്കം​ ​ത​ന്നെ.
വെ​റു​തേ​ ​തീ​വ​ണ്ടി​യു​ടെ​ ​താ​ളം​ ​ശ്ര​ദ്ധി​ച്ച​പ്പോ​ൾ​ ​അ​ത് ​ര​സ​ക​ര​മാ​യ​ ​പ​ല​തും​ ​പു​ല​മ്പു​ന്ന​താ​യി​ ​രേ​ഷ്മ​യ്ക്ക് ​തോ​ന്നി.​ ​വ​ണ്ടി​ ​ലേ​റ്റാ​കു​മോ​ ​എ​ന്ന​ ​ഭ​യം​ ​ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു​ ​അ​വ​ൾ​ക്ക്.​ ​അ​തി​നാ​ൽ​ ​ഇ​ട​യ്ക്കി​ടെ​ ​വാ​ച്ച് ​പൊ​ക്കി.​ ​എ​പ്പോ​ഴേ​ ​ഇ​രു​ട്ടാ​യി​ക്ക​ഴി​ഞ്ഞു.


തീ​വ​ണ്ടി​യെ​ ​പൊ​തി​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​രാ​ത്രി​യെ​ ​രേ​ഷ്മ​ ​അ​ദൃ​ശ്യ​മാ​യി​ ​അ​നു​ഭ​വി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​അ​ക​ത്ത് ​വെ​ളി​ച്ച​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​തീ​വ​ണ്ടി​ ​ഓ​ട​വേ​ ​പു​റ​ത്ത് ​സ​മാ​ന്ത​ര​മാ​യ​ ​നി​ര​ത്തി​ലൂ​ടെ​ ​ഒ​രു​ ​പ​ന്തം​ ​കൊ​ളു​ത്തി​ ​പ്ര​ക​ട​നം​ ​അ​വ​ൾ​ ​ക​ണ്ടു.​ ​അ​വി​ടെ​ ​അ​ക്ര​മം​ ​വ​ല്ല​തും.​ ​അ​വ​ൾ​ ​ക​ണ്ണു​ക​ൾ​ ​പു​റ​ത്തേ​ക്ക് ​പാ​യി​ച്ചു.​ ​കേ​ര​ള​ത്തി​ൽ​ ​എ​വി​ടെ​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​യ്ക്ക് ​നി​ര​ത്തി​ലൂ​ടെ​ ​രാ​ത്രി​ ​ഒ​റ്ര​യ്ക്ക് ​പോ​കാ​ൻ​ ​ക​ഴി​യും​?​ ​ഓ​ർ​ക്കു​മ്പോ​ൾ​ ​ത​ന്നെ​ ​അ​വ​ൾ​ ​പ​രി​ഭ്ര​മി​ക്കാ​റു​ണ്ട്.​ ​ആ​ ​പ​രി​ഭ്ര​മ​മാ​ണ് ​ചെ​റി​യ​തോ​തി​ൽ​ ​അ​വ​ളെ​ ​പൊ​തി​ഞ്ഞി​രി​ക്കു​ന്ന​ത്.


അ​ച്ഛ​ന്റെ​ ​കൂ​ടെ​ ​വ​ന്നാ​ൽ​ ​പോ​രാ​യി​രു​ന്നോ​?​ ​രാ​ത്രി​ ​ക​ന​ക്ക​വേ​ ​അ​വ​ൾ​ ​സ്വ​യം​ ​ചോ​ദി​ച്ചു.
പ​ക്ഷേ​ ​ആ​ ​വ​യ​സ​ൻ​ ​പോ​ർ​ട്ട​ർ​!​ ​അ​തൊ​രു​ ​ആ​ശ്വാ​സ​മാ​യി​ ​മ​ന​സി​ൽ​ ​കി​ട​ക്കു​ന്നു.
വ​ള​വു​ക​ളും​ ​ക​യ​റ്റ​ങ്ങ​ളും​ ​താ​ണ്ടി​ ​അ​നാ​യാ​സ​മാ​യി​ ​ആ​ ​തീ​വ​ണ്ടി​ ​രാ​ത്രി​യെ​ ​ആ​ക്ര​മി​ച്ച് ​മു​ന്നേ​റു​ക​യാ​യി​രു​ന്നു.​ ​എ​തി​രെ​ ​ഇ​രു​ന്ന​ ​ഒ​ട്ടും​ ​ഭം​ഗി​യി​ല്ലാ​ത്ത​ ​ഒ​രു​ ​ചെ​റു​പ്പ​ക്കാ​രി​ ​വാ​യ​ ​തു​റ​ന്നു​ ​വ​ച്ച് ​ഉ​റ​ങ്ങു​ന്നു.​ ​തു​പ്പ​ൽ​ ​വീ​ഴാ​ൻ​ ​തൂ​ങ്ങി​ ​നി​ൽ​ക്കു​ന്നു.​ ​രേ​ഷ്മ​ ​മു​ഖം​ ​മാ​റ്റി​ ​ഇ​രു​ന്നു.


സ്ത്രീ​ക​ൾ​ ​ഇ​റ​ങ്ങു​ക​യും​ ​ക​യ​റു​ക​യും​ ​ചെ​യ്തു.​ ​ഒ​രു​ ​സ്റ്റേ​ഷ​നി​ൽ​ ​പ​തി​വി​ല​ധി​കം​ ​നേ​രം​ ​വ​ണ്ടി​ ​നി​ശ്ച​ല​മാ​യ​പ്പോ​ൾ​ ​രേ​ഷ്മ​ ​ഒ​ന്ന് ​പ​ത​റി.​ ​വ​ണ്ടി​ ​പി​ടി​ച്ചി​ടു​മോ?​ ​മ​ന​സി​ലൂ​ടെ​ ​കൊ​ള്ളി​യാ​ൻ​ ​പാ​ഞ്ഞു.​ ​ഭാ​ഗ്യം!​ ​അ​ഞ്ചു​ ​മി​നി​ട്ട് ​ക​ഴി​ഞ്ഞ് ​വ​ണ്ടി​ ​പു​റ​പ്പെ​ട്ടു.​ ​ത​നി​ക്കെ​തി​രെ​യു​ള്ള​ ​മൂ​വ​ർ​ ​ഒ​രു​ ​സ്റ്റേ​ഷ​നി​ലും​ ​ഇ​റ​ങ്ങു​ന്ന​ ​മ​ട്ട് ​ക​ണ്ടി​ല്ല.​ ​ഒ​രു​ ​പ​ക്ഷേ​ ​അ​വ​ർ​ ​ത​നി​ക്കി​റ​ങ്ങേ​ണ്ട​ ​സ്റ്റേ​ഷ​നി​ൽ​ ​ഇ​റ​ങ്ങു​ന്ന​വ​രാ​കാം.
രേ​ഷ്മ​ ​അ​വ​രു​മാ​യി​ ​അ​ടു​ക്കു​വാ​ൻ​ ​തീ​രു​മാ​നി​ച്ചു.
'​'​ ​മോ​ൾ​ ​എ​വി​ടെ​ ​പോ​കു​ന്നു​?​""
അ​വ​ൾ​ ​പെ​ൺ​കു​ട്ടി​യോ​ട് ​ചോ​ദി​ച്ചു
രേ​ഷ്മ​യ്ക്ക് ​ആ​ശ്വാ​സം​ ​തോ​ന്നി.​ ​ത​നി​ക്കി​റ​ങ്ങേ​ണ്ട​ ​സ്റ്റേ​ഷ​ൻ​ ​ത​ന്നെ...​ ​പ​തു​ക്കെ​ ​സ​മ​യം​ ​നീ​ങ്ങു​ന്ന​ത് ​മ​ന​സി​ലാ​ക്കി​യു​ള്ള​ ​ആ​ ​മ​ര​വി​ച്ച ​ഇ​രി​പ്പി​ൽ​ ​രേ​ഷ്മ​ ​ത​ന്റെ​ ​യാ​ത്ര​ ​പി​രി​മു​റു​ക്കം​ ​ഇ​ല്ലാ​തെ​യു​ള്ള​താ​ക്കാ​ൻ​ ​യ​ത്നി​ച്ചു.
മൂ​ന്നു​മ​ണി​ക്കൂ​ർ​ ​വേ​ഗം​ ​ക​ഴി​ഞ്ഞു.​ ​രാ​ത്രി​യു​ടെ​ ​ഏ​കാ​ന്ത​ത​യി​ൽ​ ​രേ​ഷ്മ​ ​ഇ​റ​ങ്ങേ​ണ്ട​ ​സ്റ്റേ​ഷ​നാ​കാ​റാ​യി.​ ​ഇ​തി​ന​കം​ ​ര​ണ്ടു​ ​ത​വ​ണ​ ​അ​ച്ഛ​ൻ​ ​വി​ളി​ച്ചു,​ ​ധൈ​ര്യം​ ​പ​ക​ർ​ന്നു.​ ​അ​വ​ൾ​ ​ഇ​പ്പോ​ൾ​ ​തി​രി​കെ​ ​വി​ളി​ച്ചു.


'​'​ഇ​റ​ങ്ങാ​ൻ​ ​പോ​വു​ക​യാ​ണ്.​ ​തീ​വ​ണ്ടി​ ​പ്ളാ​റ്റ്ഫോ​മി​ലേ​ക്ക് ​ക​ട​ക്കു​ന്നു.​ ​ഹോ​സ്റ്റ​ലി​ൽ​ ​എ​ത്തി​യി​ട്ടു​ ​വി​ളി​ക്കാം.​""
തീ​വ​ണ്ടി​ ​വ​ന്നു.​ ​പ​ത്തു​മി​നി​ട്ട് ​ലേ​റ്റ്.​ ​കൂ​ട്ടു​കാ​രി​ക​ൾ​ ​കാ​ത്തി​രി​പ്പ് ​അ​വ​സാ​നി​പ്പി​ച്ച് ​മു​റി​ക​ളി​ലേ​ക്ക് ​മ​ട​ങ്ങി​ക്കാ​ണു​മോ​?​ ​എ​ങ്കി​ൽ​ ​ക​ഷ്ടം​ ​ത​ന്നെ.​ ​രേ​ഷ്മ​ ​ക​ണ​ക്കു​കൂ​ട്ടി.​ ​അ​വ​ൾ​ ​ഇ​റ​ങ്ങി.
പ്ളാ​റ്റ് ​ഫോ​മി​ന്റെ​ ​ഇ​ങ്ങേ​യ​റ്റ​മാ​ണ്.​ ​കു​റേ​ ​ന​ട​ക്ക​ണം.​ ​ആ​ളു​ക​ൾ​ ​തീ​വ​ണ്ടി​യി​റ​ങ്ങി​ ​നി​ർ​ഭ​യം​ ​ന​ട​ന്നു​പോ​കു​ക​യാ​ണ്.​ ​ആ​ ​സ്ത്രീ​ക​ൾ​ ​രേ​ഷ്മ​യോ​ട് ​യാ​ത്രാ​വേ​ള​യി​ൽ​ ​അ​ധി​ക​മൊ​ന്നും​ ​സം​സാ​രി​ച്ചി​ല്ലെ​ങ്കി​ലും​ ​തീ​വ​ണ്ടി​യി​ൽ​ ​നി​ന്നി​റ​ങ്ങി​യ​പ്പോ​ൾ​ ​എ​വി​ടേ​യ്ക്കാ​ ​പോ​കേ​ണ്ട​ത് ​എ​ന്ന് ​ചോ​ദി​ച്ചു.
'​'​ ​വ​നി​താ​ ​ഹോ​സ്റ്റ​ലി​ലേ​ക്കാ...​""
രേ​ഷ്മ​ ​പ​റ​ഞ്ഞു.
'​'​ഞ​ങ്ങ​ൾ​ ​കു​റേ​ ​ഇ​പ്പു​റം​ ​വ​രെ​യു​ണ്ട്.""​ ​അ​വ​ർ​ ​പ​റ​ഞ്ഞു.
രേ​ഷ്മ​യ്ക്ക് ​വ​ലി​യ​ ​ധൈ​ര്യം​ ​തോ​ന്നി.
വ​യ​സ​ൻ​ ​പോ​ർ​ട്ട​റെ​ ​ഒ​ന്ന് ​ക​ണ്ട് ​സ​ഹാ​യം​ ​അ​ഭ്യ​ർ​ത്ഥി​ക്കാം​ ​എ​ന്നു​ ​ക​രു​തി​ ​മ​റ്റു​ള്ള​വ​രോ​ട് ​അ​ല്പം​ ​കാ​ക്കാ​ൻ​ ​പ​റ​ഞ്ഞ് ​രേ​ഷ്മ​ ​പോ​ർ​ട്ട​ർ​മാ​രു​ടെ​ ​കാ​മ്പ് ​റൂ​മി​ൽ​ ​ചെ​ന്നു​ ​മു​ട്ടി.
ഭാ​ഗ്യ​ദോ​ഷം​ ​എ​ന്ന​ല്ലാ​തെ​ ​എ​ന്തു​പ​റ​യാ​ൻ​ ​ആ​ ​വ​യ​സ​ൻ​ ​പോ​ർ​ട്ട​‌​ർ​ ​എ​ന്ന​ല്ല​ ​ഒ​രാ​ളേ​യും​ ​മു​റി​യി​ൽ​ ​ക​ണ്ടി​ല്ല.​ ​അ​ത് ​ശൂ​ന്യ​മാ​യി​ ​കി​ട​ന്നു.​ ​നി​രാ​ശ​യോ​ടെ​ ​രേ​ഷ്മ​ ​തി​രി​ച്ചു​ചെ​ന്നു.


'​'​വാ​ ​പോ​കാം.​​"​"​ ​
രേ​ഷ്മ​ ​പ​റ​ഞ്ഞു.​ ​''അ​യാ​ളി​ല്ല.​""
കു​റേ​ ​ന​ട​ന്ന​പ്പോ​ൾ​ ​മു​ൻ​പി​ൽ​ ​ര​ണ്ടു​മൂ​ന്നു​സ്ത്രീ​ക​ളും​ ​ര​ണ്ടു​ ​പു​രു​ഷ​ന്മാ​രും​ ​ത​നി​ക്കു​ ​പോ​കേ​ണ്ട​ ​വ​ഴി​യി​ലൂ​ടെ​ ​നീ​ങ്ങു​ന്ന​ത് ​രേ​ഷ്മ​ ​ക​ണ്ടു.​ ​രേ​ഷ്മ​ ​കൂ​ടെ​യു​ള്ള​ ​സ്ത്രീ​ക​ളോ​ടൊ​പ്പം​ ​ധൃ​തി​കാ​ട്ടി.
'​'​മോ​ളേ...​അ​താ​ ​ഞ​ങ്ങ​ളു​ടെ​വീ​ട്.​ ​ഞ​ങ്ങ​ൾ​ ​ക​യ​റ​ട്ടെ...​ ​"​"​ ​സ്ത്രീ​ക​ൾ​ ​നി​ന്നു.​ ​കൈ​ ​ചൂ​ണ്ടി.​ ​പി​ന്നെ​ ​പു​ഞ്ചി​രി​വ​രു​ത്തി​ ​അ​വ​ർ​ ​ആ​ ​വീ​ട് ​ല​ക്ഷ്യ​മാ​ക്കി​ ​ന​ട​ന്നു.​ ​രേ​ഷ്മ​യ്ക്ക് ​നി​രാ​ശ​ ​ക​ത്തി​ക്ക​യ​റി.​ ​മു​ൻ​പേ​ ​പോ​യ​വ​ർ​ ​കു​റേ​ക്കൂ​ടി​ ​മു​ന്നി​ലെ​ത്തി​യി​രു​ന്നു.
ഇ​നി​ ​ആ​റേ​ഴ് ​മി​നി​ട്ട് ​ന​ട​ന്നാ​ൽ​ ​മ​തി.​ ​മ​ന​സി​ന്റെ​ ​ക​നം​ ​എ​ന്നി​ട്ടും​ ​അ​ട​ങ്ങി​യി​ല്ല.


ഇ​രു​വ​ശ​വും​ ​മ​തി​ലു​ള്ള​ ​ഇ​ടു​ങ്ങി​യ​ ​വ​ഴി​യി​ലൂ​ടെ​ ​കു​റേ​ ​ദൂ​രം​ ​ന​ട​ക്ക​ണം​ ​എ​ന്ന​താ​ണ് ​ഏ​റ്റ​വും​ ​പി​രി​മു​റു​ക്ക​മു​ണ്ടാ​ക്കു​ന്ന​ത്.​ ​അ​ത് ​ഒ​രു​ ​ഒ​റ്റ​യ​ടി​ ​പാ​ത​യാ​ണ്.​ ​എ​തി​രെ​ ​ആ​രെ​ങ്കി​ലും​ ​വ​ന്നാ​ൽ​ ​ഒ​ഴി​ഞ്ഞു​ ​മാ​റാ​ൻ​ ​സ്ഥ​ലം​ ​ക​ഷ്ടി​യാ​ണ്.
രേ​ഷ്മ​ ​മു​മ്പേ​ ​പോ​യ​വ​രു​ടെ​ ​കൂ​ടെ​യെ​ത്താ​ൻ​ ​ബാ​ഗു​മാ​യി​ ​ധൃ​തി​പ്പെ​ട്ടു.​ ​വേ​ഗ​ത​യി​ൽ​ ​പു​ല്ലു​ ​നി​റ​ഞ്ഞു​ ​കി​ട​ന്ന​ ​വ​ഴി​യി​ലൂ​ടെ​ ​ന​ട​ക്കാ​നും​ ​ബു​ദ്ധി​മു​ട്ടു​ ​തോ​ന്നി.​ ​തെ​രു​വു​വി​ള​ക്കി​ന്റെ​ ​പ്ര​കാ​ശ​മു​ണ്ട്.​ ​പ​ക്ഷേ...
ഇ​ടു​ങ്ങി​യ​ ​ആ​ ​വ​ഴി​യി​ലേ​ക്ക് ​ക​ട​ന്ന​പ്പോ​ൾ​ ​അ​വ​ൾ​ ​ശി​വ​പ​ഞ്ചാ​ക്ഷ​രി​മ​ന്ത്രം​ ​ഉ​രു​വി​ടാ​ൻ​ ​തു​ട​ങ്ങി.​ ​ആ​രും​ ​അ​ടു​ത്തെ​ങ്ങു​മി​ല്ല.​ ​അ​വ​ൾ​ ​ധൃ​തി​യി​ൽ​ ​ന​ട​ന്നു.​ ​മു​മ്പേ​ ​പോ​കു​ന്ന​വ​രു​ടെ​ ​വ​ർ​ത്ത​മാ​നം​ ​കാ​തു​ക​ളി​ൽ​ ​എ​ത്തു​ന്നു​ണ്ട്.​ ​പി​റ​കി​ലേ​ക്ക് ​ഇ​ട​ക്കി​ടെ​ ​തി​രി​ഞ്ഞു​നോ​ക്കി​ ​രേ​ഷ്മ​ ​ന​ട​ന്നു.


പെ​ട്ടെ​ന്ന് ​പി​റ​കി​ൽ​ ​ഒ​ര​ന​ക്കം.​ ​ഞെ​ട്ടി​ ​രേ​ഷ്മ​ ​തി​രി​ഞ്ഞു​നോ​ക്കി.​ ​മ​തി​ലി​നു​ ​മു​ക​ളി​ൽ​ ​ഒ​രു​ ​നി​ഴ​ല​ന​ക്കം​ ​പോ​ലെ.​ ​താ​ഴേ​ക്ക് ​ഒ​രു​ ​രൂ​പം​ ​പൊ​ടു​ന്ന​നേ​ ​പ്ര​ത്യ​ക്ഷ​മാ​യി.​ ​രേ​ഷ്മ​ ​ഭ​യ​ന്ന് ​ '​'അ​യ്യോ​"​"​ ​എ​ന്ന് ​വി​ളി​ച്ചു.
ഒ​രു​ ​പ​ട്ടി​ ​അ​വ​ളു​ടെ​ ​ദേ​ഹ​ത്തോ​ട് ​ചേ​ർ​ന്ന് ​നി​ല​ത്തേ​ക്ക് ​ചാ​ടി.​ ​പ​ട്ടി​മു​റു​മു​റു​ത്തു.
അ​വ​ൾ​ ​ഓ​ടു​വാ​ൻ​ ​തു​ട​ങ്ങി.​ ​തി​രി​ഞ്ഞു​നോ​ക്കാ​തെ​ ​അ​വ​ൾ​ ​ഓ​ടി.​ ​മ​തി​ലു​ക​ട​ന്നു.​ ​വ​നി​താ​ ​ഹോ​സ്റ്റ​ലി​ന്റെ​ ​ഗേ​റ്റ് ​കാ​ണാം.​ ​അ​വി​ടെ​ ​ക​ാത്തു ​നി​ൽ​ക്കു​ന്ന​ ​വി​ള​ക്കി​ന് ​ചു​റ്റും​ ​ത​ന്റെ​ ​കൂ​ട്ടു​കാ​ർ.​ ​രേ​ഷ്മ​യു​ടെ​ ​ഹൃ​ദ​യം​ ​പ​ട​പ​ടാ​ ​മി​ടി​ച്ചു.​ ​കൂ​ട്ടു​കാ​ർ​ ​വേ​ഗം​ ​അ​വ​ളെ​ ​പൊ​തി​ഞ്ഞെ​ങ്കി​ലും​ ​അ​വ​ൾ​ക്ക് ​മു​റി​യി​ലെ​ത്തി​യാ​ൽ​ ​മ​തി.


കൂ​ട്ടു​കാ​രു​ടെ​ ​സ്പ​ർ​ശ​ന​ത്തി​ൽ​ ​നി​ന്ന് ​വേ​ഗം​ ​സ്വ​ത​ന്ത്ര​യാ​യി​ ​വി​യ​‌​ർ​ത്തു​ ​കു​ളി​ച്ചി​രു​ന്ന​ ​അ​വ​ൾ​ ​മു​റി​യി​ലെ​ത്തി​യ​തും​ ​ബാ​ഗു​മാ​യി​ ​ക​ട്ടി​ലി​ൽ​ ​വീ​ണ് ​ഏ​ങ്ങി​യേ​ങ്ങി​ ​ക​ര​ഞ്ഞു. കൂ​ട്ടു​കാ​രി​ക​ൾ​ക്ക് ​ഒ​ന്നും​ ​മ​ന​സി​ലാ​യി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LITERATURE, STORY, , LITEARTURE, CREATIVE WORKS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.