SignIn
Kerala Kaumudi Online
Thursday, 02 April 2020 2.39 AM IST

പോറ്റിയ നാടും വീടും: കുറ്റങ്ങൾ പറയുമ്പോൾ ഓർക്കണം

kerala

കേ​ര​ളം​ ​എ​ന്തി​ന് ​കൊ​ള്ളാം.​ ​ദൈ​വ​ത്തി​ന്റെ​ ​നാ​ടെ​ന്നൊ​ക്കെ​ ​പ​റ​യാ​ൻ​ ​എ​ന്ത് ​യോ​ഗ്യ​ത​യാ​ണ് ​ഇൗ​ ​നാ​ടി​നു​ള്ള​ത്.​ ​അ​ഴ​ക​പ്പ​ൻ​ ​സ​മ​യം​ ​കി​ട്ടു​മ്പോ​ഴൊ​ക്കെ​ ​പി​റ​ന്ന​ ​നാ​ടി​നെ​ ​കു​റ്റം​പ​റ​യും.​ ​ഭാ​ര്യ​ ​അ​പ്പോ​ഴൊ​ക്കെ​ ​എ​തി​ർ​ക്കും.​ ​ജ​ന്മം​ ​ന​ൽ​ക​ിയ​ ​അ​ച്ഛ​ന​മ്മ​മാ​രെ​ക്കു​റി​ച്ചും​ ​ജ​നി​ച്ച​ ​സ്ഥ​ലം,​ ​പ​ഠി​ച്ച​ ​സ്ഥ​ലം​ ​ഇ​വ​യെ​ക്കു​റി​ച്ചും​ ​കു​റ്റം​ ​പ​റ​യു​ന്ന​ത് ​ശ​രി​യ​ല്ല.​ ​ജ​നി​ക്കു​ന്ന​തി​നു​മു​മ്പ് ​കി​ട​ന്ന​ ​അ​മ്മ​യു​ടെ​ ​ഗ​ർ​ഭ​പാ​ത്ര​ത്തെ​ക്കു​റി​ച്ചും​ ​ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ​ ​കു​റ്റം​ ​പ​റ​യു​മ​ല്ലോ.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​പി​ണ്ഡ​ന​ന്ദി​യെ​ക്കു​റ​ിച്ചും​ ​അ​വ​ർ​ ​ഒാ​ർ​മ്മി​പ്പി​ക്കും.​ ​അ​വി​ടെ​ ​കി​ട​ക്കു​മ്പോ​ൾ​ ​അ​ച്ഛ​നി​ല്ല,​ ​അ​മ്മ​യി​ല്ല,​ ​ബ​ന്ധു​ബ​ല​മി​ല്ല,​ ​സാ​മ്പ​ത്തി​ക​ ​ബ​ല​മി​ല്ല.​ ​അ​പ്പോ​ൾ​ ​പി​ണ്ഡ​ത്തെ​ ​കാ​ത്ത​ത് ​ഭ​ഗ​വാ​ൻ​ ​മാ​ത്ര​മ​ല്ലേ​?​ ​ഭാ​ര്യ​യു​ടെ​ ​വാ​ക്കു​ക​ൾ​ ​കേ​ട്ട് ​അ​ഴ​ക​പ്പ​ൻ​ ​പു​ച്ഛ​ത്തോ​ടെ​ ​ചി​രി​ക്കും.


മ​ക്ക​ൾ​ ​ര​ണ്ടു​പേ​രും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​അ​ച്ഛ​ന്റെ​ ​പ​ക്ഷ​മാ​ണ്.​ ​പ​ഠി​ച്ച് ​പു​റ​ത്തേ​ക്കെ​വി​ടെ​യെ​ങ്കി​ലും​ ​പോ​ക​ണം.​ ​ഏ​താ​യാ​ലും​ ​കേ​ര​ളം​ ​വേ​ണ്ടേ​വേ​ണ്ട.​ ​മ​ക​ൻ​ ​പു​റം​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം​ ​നേ​ടു​ന്ന​തി​ന് ​നി​ശ്ച​യി​ച്ചു.​ ​എ​ത്ര​ ​പ​ണ​മാ​യാ​ലും​ ​വേ​ണ്ട​ ​കേ​ര​ള​ത്തീ​ന്ന് ​ര​ക്ഷ​പ്പെ​ട്ടു​ പോ.​ ​നി​ങ്ങ​ളു​ടെ​ ​അ​മ്മ​ ​അ​റു​പ​ഴ​ഞ്ച​നാ​ണ്.​ ​പു​റം​ലോ​ക​ത്തെ​ക്കു​റി​ച്ച് ​ഒ​രു​ ​ഗ്രാ​ഹ്യ​വു​മി​ല്ല,​​ ​ഗ​ന്ധ​വു​മി​ല്ല.​ ​ഭ​ർ​ത്താ​വി​ന്റെ​ ​അ​ധി​ക്ഷേ​പം​ ​കേ​ട്ടാ​ലും​ ​പു​ഞ്ചി​രി​മാ​യാ​തെ​ ​ഭാ​ര്യ​യി​രി​ക്കും. ന​മു​ക്ക​ല്ലേ​ ​അ​കം​ലോ​ക​വും​ ​പു​റം​ലോ​ക​വു​മു​ള്ളൂ.​ ​എ​ല്ലാ​ ​ജീ​വ​ജാ​ല​ങ്ങ​ളെ​യും​ ​പോ​റ്റു​ന്ന​ ​ഭൂ​മീദേ​വി​ക്ക് ​അ​ങ്ങ​നെ​യൊ​രു​ ​ഭേ​ദ​മു​ണ്ടോ​?​ ​എ​ല്ലാ​നാ​ടും​ ​ഒ​രു​പോ​ലെ.​ ​ഭൂ​മി​ശാ​സ്ത്ര​ത്തി​ൽ​ ​ബി​രു​ദ​മെ​ടു​ത്ത​ ​ഭാ​ര്യ​യും​ ​വി​ട്ടു​കൊ​ടു​ക്കി​ല്ല.


ല​ണ്ട​നി​ൽ​ ​പ​ഠി​ച്ചു​വ​ന്ന​ ​മ​ക​ന് ​ഉ​ത്ത​രേ​ന്ത്യ​യി​ലാ​ണ് ​ആ​ദ്യം​ ​ജോ​ലി​ ​കി​ട്ടി​യ​ത്.​ ​ന​ല്ല​ ​ശ​മ്പ​ള​വും​ ​പ​ദ​വി​യും.​ ​എ​ന്താ​യാ​ലും​ ​കേ​ര​ള​ത്തി​ൽ​ ​കി​ട്ടാ​ത്ത​തി​ൽ​ ​അ​ഴ​ക​പ്പ​നും​ ​മ​ക​ളും​ ​സ​ന്തോ​ഷി​ച്ചു.​മ​ക​ൾ​ക്ക് ​വി​വാ​ഹ​മു​റ​പ്പി​ച്ച​ത് ​സൗ​ദി​യി​ലെ​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ലു​ള്ള​ ​എ​ൻ​ജി​നീ​യ​റു​മാ​യി.​ ​അ​തും​ ​ഒ​രു​ ​ഭാ​ഗ്യ​മാ​യി​ ​അ​വ​ർ​ ​ക​രു​തി.​ ​കേ​ര​ള​ത്തി​ലെ​പ്പോ​ലെ​ ​പ​ര​ദൂ​ഷ​ണ​മി​ല്ല.​ ​അ​സൂ​യ​യി​ല്ല,​ ​പാ​ര​ക​ളി​ല്ല.​ ​ന​ല്ല​ ​നി​ല​വാ​ര​മു​ള്ള​വ​ർ,​ ​വി​മാ​ന​ ​സ​ർ​വീ​സു​ക​ൾ​ ​ധാ​രാ​ള​മു​ള്ള​തു​കൊ​ണ്ട് ​ക​ണ്ണ​ട​ച്ചു​തു​റ​ക്കും​ ​മു​മ്പേ​ ​നാ​ട്ടി​ലെ​ത്താം.


വി​വാ​ഹം​ ​ക​ഴി​ഞ്ഞ് ​മ​ക​ൾ​ ​ഗ​ൾ​ഫി​ലേ​ക്ക്.​ ​ജോ​ലി​ക്കാ​യ​ ​മ​ക​ൻ​ ​ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക്.​ ​അ​ഴ​ക​പ്പ​ൻ​ ​സ​ന്തോ​ഷ​സൂ​ച​ക​മാ​യി​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി​ ​ഗം​ഭീ​ര​ ​പാ​ർ​ട്ടി​ത​ന്നെ​ ​ന​ട​ത്തി.​ ​ന​ശി​ച്ച​ ​കേ​ര​ളം​ ​വി​ട്ടു​പോ​ണം​ ​എ​ങ്കി​ലേ​ ​ഗു​ണം​ ​പി​ടി​ക്കൂ.​ ​ല​ഹ​രി​ ​ത​ല​യ്ക്ക് ​പി​ടി​ച്ച​ ​സു​ഹൃ​ത്തു​ക്ക​ളും​ ​അ​ഴ​ക​പ്പ​നെ​ ​പി​ന്തു​ണ​ച്ചു.​ ​എ​ല്ലാ​ ​നാ​ടും​ ​ഒ​രു​പോ​ലെ​യാ.​ ​മ​നു​ഷ്യ​രു​ള്ളി​ട​ത്തൊ​ക്കെ​ ​മ​നു​ഷ്യ​ന്റെ​ ​ഗു​ണ​ദോ​ഷ​ങ്ങ​ളു​ണ്ടാ​കും.​ ​അ​ത് ​നാ​ടി​ന്റെ​ ​കു​റ്റ​മ​ല്ല.​ ​അ​വി​ടെ​ ​പാ​ർ​ക്കു​ന്ന​വ​ന്റെ​ ​കു​റ്റ​മാ.​ ​ഭാ​ര്യ​ ​പ​റ​ഞ്ഞ​തി​നോ​ട് ​അ​ഴ​ക​പ്പ​ൻ​ ​യോ​ജി​ച്ചി​ല്ല.


ഒ​രു​വ​ർ​ഷ​മാ​യ​പ്പോ​ഴേ​ക്കും​ ​ഉ​ത്ത​രേ​ന്ത്യ​യി​ൽ​ ​കൊ​ടും​ത​ണു​പ്പ്.​ ​മൈ​ന​സി​ലേ​ക്ക് ​പോ​കും.​ ​സ​ഹി​ക്കാ​ൻ​ ​പ​റ്റു​ന്നി​ല്ല.​ ​മ​ക​ന്റെ​ ​ഉ​ൽ​ക്ക​ണ്ഠ​യും​ ​ആ​ശ​ങ്ക​യും​ ​ഫോ​ണി​ലൂ​ടെ​ ​കേ​ട്ട് ​അ​ഴ​ക​പ്പ​ന്റെ​ ​സ​ന്തോ​ഷം​ ​മ​ങ്ങി.​ ​മ​ക​ൾ​ക്കാ​ക​ട്ടെ​ ​കൊ​ടും​ച്ചൂ​ടി​നെ​പ്പ​റ്റി​യാ​ണ് ​പ​രാ​തി.​ ​എ.​സി​യി​ല്ലാ​തെ​ ​ഒ​രു​ ​സെ​ക്ക​ൻ​ഡ് ​ജീ​വി​ക്കാ​ൻ​ ​പ​റ്റി​ല്ല. നാ​ട്ടി​ൽ​ ​ഒ​രു​ ​ചെ​റി​യ​ ​സ​ർ​ക്കാ​ർ​ ​ജോ​ലി​ക്കു​ള്ള​ ​അ​ഡ്വൈ​സ് ​മെ​മ്മോ​ ​കി​ട്ടി​യെ​ന്ന​റി​ഞ്ഞ് ​നാ​ലാം​നാ​ൾ​ ​ഒാ​ർ​ക്കാ​പ്പു​റ​ത്ത് ​ആ​രെ​യും​ ​അ​റി​യി​ക്കാ​തെ​ ​മ​ക​ൻ​ ​എ​ല്ലാ​വ​രെ​യും​ ​ഞെ​ട്ടി​ച്ചു​കൊ​ണ്ട് ​മ​ട​ങ്ങി​യെ​ത്തി.​ ​

അ​ത്ര​ ​പെ​ട്ടെ​ന്ന് ​എ​ത്തു​മെ​ന്ന് ​അ​ഴ​ക​പ്പ​നും​ ​ക​രു​തി​യി​രു​ന്നി​ല്ല.​ ​ഭാ​ര്യ​യു​ടെ​ ​മു​ഖം​ ​അ​മാ​വാ​സി​ക്ക് ​ശേ​ഷം​ ​തെ​ളി​ഞ്ഞു​വ​രു​ന്ന​ ​ച​ന്ദ്ര​ക്ക​ല​പോ​ലെ.​ ​ബാ​ഗ് ​തു​റ​ന്ന് ​സ​മ്മാ​ന​ങ്ങ​ൾ​ ​എ​ടു​ത്ത് ​നി​ര​ത്തു​ന്ന​തി​നി​ടെ​ ​മ​ക​ൻ​ ​പ​റ​ഞ്ഞു​:​ ​വി​മാ​നം​ ​സ​ഹ്യ​ന്റെ​ ​മു​ക​ളി​ലെ​ത്തു​മ്പോ​ൾ​ ​അ​നു​ഭ​വി​ച്ച​ ​സ​ന്തോ​ഷം,​ ​സു​ഖം​... ​അ​തു​പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കി​ല്ല.​ ​അ​തു​കേ​ട്ട് ​അ​ഴ​ക​പ്പ​ന്റെ​ ​മ​ട്ടു ​മാ​റി.​ ​ശ​രി​യാ​ണ് ​പോ​റ്റി​വ​ള​ർ​ത്തി​യ​ ​ര​ക്ഷി​താ​ക്ക​ൾ​ക്കും​ ​നാ​ടി​നും​ ​ഒ​ന്നും​ ​തി​രി​ച്ചു​ന​ൽ​കി​യി​ല്ലെ​ങ്കി​ലും​ ​ത​ള്ളി​പ്പ​റ​യാ​തി​രു​ന്നാ​ൽ​ ​മ​തി.​ ​അ​ച്ഛ​ന്റെ​ ​ചു​വ​ടു​മാ​റ്റം​ ​ക​ണ്ട് ​മ​ക​ന് ​ആ​ഹ്ളാ​ദ​മ​ട​ക്കാ​നാ​യി​ല്ല.
(​ഫോ​ൺ​ :​ 9946108220)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SPIRITUAL, MAYILPEELI, KERALA
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.