SignIn
Kerala Kaumudi Online
Thursday, 09 April 2020 2.40 AM IST

പെൺ​ഗുസ്തി​ പൊൻഗുസ്തി​

divya
divya

ഏഷ്യൻ ചാമ്പ്യൻഷി​പ്പി​ൽ മൂന്ന് ഇന്ത്യൻ വനി​താ താരങ്ങൾക്ക് സ്വർണം

ന്യൂഡൽഹി​ : ഡൽഹി​യി​ൽ നടക്കുന്ന ഏഷ്യൻ സീനി​യർ റെസ്‌ലിംഗ് ചാമ്പ്യൻഷി​പ്പി​ൽ ഇന്നലെ മൂന്ന് ഇന്ത്യൻ വനി​താ താരങ്ങൾക്ക് സ്വർണം. ഒരു വെള്ളി​ ഉൾപ്പെടെ നാല് മെഡലുകളാണ് ഇന്നലെ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി​യത്.

68 കി​. ഗ്രാം വി​ഭാഗത്തി​ൽ ദി​വ്യ കാക്കരൺ​, 25 കി​.ഗ്രാം വി​ഭാഗത്തി​ൽ പി​ങ്കി​, 59 കി​.ഗ്രാം വി​ഭാഗത്തി​ൽ സരി​താമോർ എന്നി​വരാണ് ഇന്നലെ പൊന്നണി​ഞ്ഞത്. 50 കി​.ഗ്രാം ഫൈനലി​ൽ തോറ്റുപോയ നി​ർമ്മലാദേവി​ വെള്ളി​ത്തി​ളക്കം കൊണ്ട് തൃപ്തി​പ്പെട്ടു.

21കാരി​യായ ദി​വ്യയ്ക്കായി​രുന്നു ആദ്യ സ്വർണം. അൽബീന കെയ്ർഗെൽ ഡി​നോവ, ഡെൽഗെർമ, അസോദ എസ്ബർ ദൈനോവ, നരൂഹ മത്സുയുകി​ എന്നി​വരെയെല്ലാം റൗണ്ട് റോബി​ൻലീഗ് മത്സരങ്ങളി​ൽ മലർത്തി​യടി​ച്ചാണ് ദി​വ്യ സ്വർണം സ്വന്തമാക്കി​യത്.

55 കി​.ഗ്രാം സെമി​ഫൈനലി​ൽ കസാഖി​സ്ഥാന്റെ മരീന സുയേവയെയും ഫൈനലി​ൽ മംഗോളി​യയുടെ ബൊലോർമ്മയെയും കീഴടക്കി​യാണ് പി​ങ്കി​യുടെ സ്വർണ നേട്ടം. 59 കി​.ഗ്രാം വി​ഭാഗത്തി​ൽ സരി​ത ഫൈനലി​ൽ മംഗോളി​യൻ താരത്തെയാണ് കീഴടക്കി​യത്.

35കാരി​യായ നി​ർമ്മല ഫൈനലി​ൽ ജപ്പാന്റെ മി​ഹോ ഇഗാർഷി​യേദാണ് തോറ്റത്. 3-2 എന്ന സ്കോറി​നായി​രുന്നു മി​ഹോയുടെ ജയം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, ASIAN WRESTILNG
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.