SignIn
Kerala Kaumudi Online
Tuesday, 31 March 2020 10.27 PM IST

അധോലോക തലവൻ രവി പൂജാരിയെ ബംഗളൂരുവിലെത്തിച്ചു :പിടികൂടിയത് 'റോ'യുടെ സഹായത്തോടെ, ഒളിവിൽ കഴിഞ്ഞത് 15 വർഷം

ravi-poojary

ന്യൂ‌ഡൽഹി: അധോലോക കള്ളക്കടത്ത് തലവൻ രവി പൂജാരിയെ ഇന്ത്യയിൽ എത്തിച്ചു. പടിഞ്ഞാറൻ ആഫ്രിക്കയിലെ സെനഗലിൽ പിടിയിലായ രവി പൂജാരിയെ കൊണ്ട് വന്ന വിമാനം ആദ്യം ഡൽഹിയിലാണ് ഇന്നലയോടെ എത്തിയത്. ശേഷം ഇന്ന് പുലർച്ചയോടെ മറ്റൊരു വിമാനത്തിൽ രവി പൂജാരിയെ ബംഗളൂരുവിലേക്ക് എത്തിച്ചിട്ടുണ്ട്. കൊലപാതകം ഉൾപ്പടെ 200 ഓളം കേസുകളിൽ പ്രതിയാണ് രവി പൂജാരി. കർണാടക പൊലീസാണ് ഇയാൾക്ക് ഒപ്പം ഉള്ളത്. നീണ്ട 15 വർഷക്കാലത്തോളം രവി പൂജാരി ഒളിവിലായിരുന്നു.

ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലേയും സെനഗലിലേയും പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ ഒാപ്പറേഷനിലാണ് ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് പൂജാരിയെ പിടികൂടിയത്. ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കർണാടക പൊലീസ് സംഘവും റോയുടെ ഉദ്യോഗസ്ഥരും ഇന്നലെ സെനഗലിലെത്തിയിരുന്നു. ര​ണ്ടു​വ​ർ​ഷം മു​മ്പു​വ​രെ ആ​സ്​​ട്രേ​ലി​യ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പൂജാരി പിന്നീട് സെനഗലിൽ എത്തി.കഴിഞ്ഞ ജനുവരിയിൽ സെനഗലിൽ പിടിയിലായ പൂജാരി ജാമ്യം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു.

ആഫ്രിക്കൻ രാജ്യമായ ബുർക്കിനഫാസോയിലെ പാസ്‌പോർട്ട് ഉപയോഗിച്ച് ആന്റണി ഫെർണാണ്ടസ് എന്ന വ്യാജ പേരിലാണ് പൂജാരി ആഫ്രിക്കയിൽ കഴിഞ്ഞിരുന്നത്. ഇന്ത്യയിൽ ഇയാൾക്കെതിരെ കൊലക്കേസുകൾ അടക്കം ഇരുന്നൂറിലേറെ കേസുകളുണ്ട്. അടുത്തിടെ കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ നടന്ന വെടിവയ്പ് കേസിലും പൂജാരിക്ക് പങ്കുണ്ട്. കർണാ‌ടക സ്വദേശിയായ പൂജാരി അധോലോക കുറ്റവാളികളായ ഛോട്ടാ രാജൻ, ദാവൂദ് ഇബ്രാഹിം എന്നിവർക്ക് വേണ്ടിയാണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, RAVI POOJARY, UNDERWORLD, MUMBAI, GANGSTER, INDIAN, AFRICA, CRIME
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.