ന്യൂഡൽഹി: കൊവിഡ് പാക്കേജിനു കീഴിൽ എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) പത്തുദിവസത്തിനുള്ളിൽ 279.65 കോടി രൂപയ്ക്കുള്ള 1.37 ലക്ഷം അപേക്ഷകൾ തീർപ്പാക്കി.
മറ്റാവശ്യങ്ങൾക്കായി പി.എഫ് തുക പിൻവലിക്കാൻ അപേക്ഷ നൽകിയവർക്കും കൊവിഡ് പാക്കേജിൽ അപേക്ഷിക്കാം. മൂന്നുമാസത്തെ അടിസ്ഥാന വേതനവും,ക്ഷാമ ബത്തയും ചേർന്ന തുക അല്ലെങ്കിൽ ഇ.പി.എഫ് അക്കൗണ്ടിലെ 75 ശതമാനം തുക എന്നിവയിൽ ഏതാണോ കുറവ് അത് പിൻവലിക്കാം. ഈ തുക തിരിച്ച് അടയ്ക്കേണ്ടതില്ല.