കൊണ്ടോട്ടി: അഞ്ച് മലയാളികളുടേതടക്കം ഏഴ് പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്നലെ ദുബായിൽ നിന്ന് ഫ്ളൈദുബൈയുടെ കാർഗോ വിമാനത്തിൽ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു.
കണ്ണൂർ പുന്നക്കൽ കിളിയന്തറ പുന്നക്കാട് ഡേവിഡ് ഷാനി(11), തൃശൂർ അയമുക്ക് ചിറവനല്ലൂർ സത്യൻ, കൊല്ലം പള്ളിച്ചിറ നടവില്ലാക്കര ജോഹന്നാൻ, പത്തനംതിട്ട കോട്ടൂർ സിജോ ജോയ്, പത്തനംതിട്ട നാരിയരപുരം കോശി മാത്യൂ, ഗോവ സ്വദേശി ഹെന്റിക്ക് ഡിസൂസ(51), തൃശ്ശിനാപ്പളളി ശിവഗംഗ പളളാർ ശ്രീനിവാസൻ മുത്തുക്കുറപ്പൻ എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്.
മറ്റുരോഗങ്ങൾ ബാധിച്ചും അപകടത്തിൽപ്പെട്ടും മരിച്ചവരാണിവർ. ഡേവിഡ് ഷാനിയുടെ മാതാപിതാക്കൾക്ക് ദുബായിൽ നിന്ന് വിമാനമില്ലാത്തതിനാൽ എത്താനായില്ല. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആംബുലൻസുമായി എത്തിയിരുന്നു.