SignIn
Kerala Kaumudi Online
Sunday, 31 May 2020 2.22 AM IST

കേരള ബാങ്കിന് ഘടനയായി, മേഖലാ ഓഫീസുകളും കോർപ്പറേറ്റ് ഓഫീസും ജൂൺ ഒന്നുമുതൽ

kerala-bank-

തിരുവനന്തപുരം- കോർപ്പറേറ്റ് ബിസിനസ് ഓഫീസും ഏഴ് മേഖലാ ഓഫീസുകളുമുൾപ്പെടെ സംസ്ഥാനം പ്രതീക്ഷയോടെ കാത്തിരുന്ന കേരള ബാങ്കിന് ഘടനയായി. കൊച്ചിയിലെ കോർപറേറ്റ്‌ ബിസിനസ്‌ ഓഫീസും ഏഴ്‌ മേഖലാ ഓഫീസുകളുംജൂൺ ഒന്നിന്‌ നിലവിൽവരും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌, കണ്ണൂർ എന്നിവിടങ്ങളിലാണ് മേഖലാ ഓഫീസുകൾ. മേഖലാ ഓഫീസ്‌ ഇല്ലാത്ത ജില്ലകളിൽ ജില്ലാ ഓഫീസുമുണ്ടാകും. ഓരോ ഓഫീസിലും ആവശ്യമായ തസ്തികകൾ, വകുപ്പുകൾ, ഉദ്യോഗസ്ഥരുടെ ചുമതലകൾ എന്നിവയെല്ലാം തീരുമാനമായി‌.തസ്തികകളും ജീവനക്കാരുടെ വിന്യാസവുമുൾപ്പെടെ ഉൾപ്പെടുത്തി ഇടക്കാല ഭരണസമിതി സമർപ്പിച്ച കരട്‌ നിർദേശത്തിന്‌ സർക്കാർ അംഗീകാരം നൽകി.

ഡയറക്ടർ ബോർഡിന് കീഴിൽ മാനേജിംഗ് ഡയറക്ടർ/ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസർ തസ്തികയും തൊട്ടുതാഴെ ചീഫ്‌ ജനറൽ മാനേജരുമുണ്ട്‌. തിരുവനന്തപുരത്തെ ആസ്ഥാനഓഫീസിൽ വിവിധ വിഭാഗങ്ങളിലായി ആറ്‌ ജനറൽ മാനേജർമാരുണ്ടാകും. ഇതിനുപുറമേ മേഖലാ ഓഫീസുകളിലും കോർപറേറ്റ്‌ ഓഫീസിലും ജനറൽ മാനേജർമാരാണ്‌ തലപ്പത്ത്‌. രണ്ട്‌ ജില്ലകൾക്കായാണ്‌ ഒരു മേഖലാ ഓഫീസ്‌ പ്രവർത്തിക്കുക.

നവംബർ 29നാണ്‌ ബാങ്ക്‌ നിലവിൽവന്നത്‌. അന്നുമുതൽ ഇടക്കാല ഭരണസമിതിയാണ്‌ പ്രവർത്തിക്കുന്നത്‌. ബാങ്കിന്റെ ഘടനയും ജീവനക്കാരുടെ വിന്യാസവും സംബന്ധിച്ച നിർദേശം സമർപ്പിച്ചതും ഈ സമിതിയാണ്‌. സംസ്ഥാന സഹകരണ ബാങ്കിന്റെ കെട്ടിടത്തിൽ ആസ്ഥാന ഓഫീസ്‌ പ്രവർത്തിച്ചു തുടങ്ങി. സോഫ്‌റ്റ്‌വെയർ ഏകീകരണത്തിനുള്ള നടപടി പുരോഗമിക്കുകയാണ്‌. ഇതുകൂടി സജ്ജമാകുന്നതോടെ മറ്റ്‌ പൊതുമേഖലാ ബാങ്കുകളുടേതുപോലെ ഏത്‌ ബ്രാഞ്ചിൽനിന്നും ഇടപാടുകാർക്ക്‌ സേവനങ്ങൾ ലഭ്യമാകും

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA BANK
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.