SignIn
Kerala Kaumudi Online
Wednesday, 21 October 2020 8.20 AM IST

'ഗോൾഡൻ' മാൻ

balbir-singh
balbir singh


ഇ​ന്ത്യ​ൻ​ ​ഹോ​ക്കി​യെ​ന്നാ​ൽ​ ​മേ​ജ​ർ​ ​ധ്യാ​ൻ​ ​ച​ന്ദ് ​മാ​ത്ര​മാ​യി​രു​ന്നി​ല്ലെ​ന്ന് ​ത​ന്റെ​ ​ജീ​വി​തം​കൊ​ണ്ട് ​തെ​ളി​യി​ച്ച​ ​മ​ഹാ​നാ​യ​ ​ക​ളി​ക്കാ​ര​നാ​ണ് ​ഇ​ന്ന​ലെ​ ​മ​ര​ണ​ത്തി​ന്റെ​ ​ഗോ​ൾ​മു​ഖ​ത്തേ​ക്ക് ​മ​റ​ഞ്ഞ​ ​ബ​ൽ​ബീ​ർ​സിം​ഗ് ​സീ​നി​യ​ർ.
സ്വാ​ത​ന്ത്ര്യം​ ​ല​ഭി​ക്കു​ന്ന​തി​നു​മു​മ്പ് ​ഇ​ന്ത്യ​ൻ​ ​ഹോ​ക്കി​യു​ടെ​ ​മാ​ന്ത്രി​ക​നാ​യി​രു​ന്നു.​ ​ധ്യാ​ൻ​ച​ന്ദ്.​ ​സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര​ ​ഭാ​ര​തം​ ​ക​ണ്ട​ ​ധ്യാ​ൻ​ച​ന്ദി​നോ​ളം​ ​പോ​ന്ന​ ​സെ​ന്റ​ർ​ ​ഫോ​ർ​വേ​ഡാ​യി​രു​ന്നു​ ​ബ​ൽ​ബീ​ർ​ .​ ​ത​ന്റെ​ ​ക​രി​യ​റി​ലു​ട​നീ​ളം​ ​ബ​ൽ​ബീ​ർ​ ​വാ​ഴ്ത്ത​പ്പെ​ട്ട​ത് ​ധ്യാ​ൻ​ച​ന്ദി​ന്റെ​ ​പു​ന​ര​വ​താ​രം​ ​എ​ന്നാ​യി​രു​ന്നു.
ര​ണ്ടു​കാ​ല​ങ്ങ​ളി​ലാ​യി​ ​ഇ​ന്ത്യ​ൻ​ ​ഹോ​ക്കി​യു​ടെ​ ​നെ​ടും​തൂ​ണാ​യി​രു​ന്ന​വ​രാ​ണ് ​ധ്യാ​ൻ​ച​ന്ദും​ ​ബ​ൽ​ബീ​റും​ .​ ​ഇ​രു​വ​രും​ ​മൂ​ന്ന് ​ഒ​ളി​മ്പി​ക്സു​ക​ളി​ൽ​ ​വീ​തം​ ​ഇ​ന്ത്യ​യെ​ ​സ്വ​ർ​ണ​മ​ണി​യി​ച്ചു.​ ​ടീ​മി​ന്റെ​ ​നാ​യ​ക​രാ​യി​ ​നി​റ​ഞ്ഞു​നി​ന്നു.​ ​ആ​രാ​ധ​ക​രു​ടെ​ ​ഹൃ​ദ​യ​ങ്ങ​ളി​ൽ​ ​ആ​ഴ്ന്നി​റ​ങ്ങു​ക​യും​ ​ചെ​യ്തു.

അ​റ​സ്റ്റ് ​ചെ​യ്ത്
ടീ​മി​ലെ​ടു​ത്തു
പ്രാ​ദേ​ശി​ക​ ​ത​ല​ത്തി​ൽ​ ​മി​ക​ച്ച​ ​ക​ളി​ക്കാ​ര​നാ​യി​രു​ന്ന​ ​ബ​ൽ​ബീ​റി​നെ​ ​പ​ഞ്ചാ​ബ് ​പൊ​ലീ​സ് ​ടീ​മി​ലെ​ടു​ക്കാ​ൻ​ ​അ​ന്ന​ത്തെ​ ​ബ്രി​ട്ടീ​ഷ് ​അ​ധി​കാ​രി​ക​ൾ​ ​തീ​രു​മാ​നി​ച്ചു.​ ​എ​ന്നാ​ൽ​ ​പൊ​ലീ​സി​ൽ​ ​ബ്രി​ട്ടീ​ഷു​കാ​ർ​ക്കൊ​പ്പം​ ​ചേ​രാ​ൻ​ ​ബ​ൽ​ബീ​ർ​ ​ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല.​ ​തു​ട​ർ​ന്ന് ​പൊ​ലീ​സു​കാ​ർ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​അ​റ​സ്റ്റ് ​ചെ​യ്താ​ണ് ​ടീ​മി​ൽ​ ​ചേ​ർ​ക്കാ​ൻ​ ​കൊ​ണ്ടു​പോ​യ​ത്.​ ​അ​ന്ന് ​അ​റ​സ്റ്റി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​ബ്രി​ട്ടീ​ഷ് ​ഒാ​ഫീ​സ​ർ​ ​ജോ​ൺ​ ​ബെ​ന്ന​റ്റാ​ണ് 1948​ ​ൽ​ ​ഒ​ളി​മ്പി​ക്സി​നാ​യി​ ​ബ​ൽ​ബീ​ർ​ ​സിം​ഗ് ​ല​ണ്ട​നി​ലെ​ത്തി​യ​പ്പോ​ൾ​ ​സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത്.

കാ​ണി​ക​ൾ​ ​വി​ളി​ച്ചു
ബ​ൽ​ബീ​ർ​ ​എ​ത്തി
1948​ ​ലെ​ ​ല​ണ്ട​ൻ​ ​ഒ​ളി​മ്പി​ക്സി​നു​ള്ള​ ​ടീ​മി​ൽ​ ​ബ​ൽ​ബീ​ർ​ ​സിം​ഗി​നെ​ ​ആ​ദ്യം​ 39​ ​അം​ഗ​ ​സാ​ദ്ധ്യ​താ​ടീ​മി​ൽ​ ​പോ​ലും​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​അ​ദ്ദേ​ഹ​ത്തെ​ ​ടീ​മി​ലെ​ടു​ക്ക​ണ​മെ​ന്ന​ ​ആ​രാ​ധ​ക​രു​ടെ​ ​ആ​വ​ശ്യം​ ​ശ​ക്ത​മാ​യി​രു​ന്നു.​ ​ഒ​ടു​വി​ൽ​ ​അ​ധി​കാ​രി​ക​ൾ​ക്ക് ​ബ​ൽ​ബീ​റി​നെ​ ​ല​ണ്ട​നി​ലേ​ക്ക് ​അ​യ​ക്കേ​ണ്ടി​വ​ന്നു.
ല​ണ്ട​നി​ൽ​ ​ചെ​ന്നി​ട്ടും​ ​കാ​ര്യ​ങ്ങ​ൾ​ ​ബ​ൽ​ബീ​റി​ന് ​അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല.​ ​അ​ർ​ജ​ന്റീ​ന​യ്ക്കെ​തി​രെ​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​ക​ളി​ച്ചി​ട്ടും​ ​ക്വാ​ർ​ട്ട​റി​ലും​ ​സെ​മി​യി​ലും​ ​പ്ളേ​യിം​ഗ് ​ഇ​ല​വ​നി​ലെ​ത്താ​നാ​യി​ല്ല.​ ​അ​ന്ന് ​ല​ണ്ട​നി​ലെ​ ​ഇ​ന്ത്യ​ൻ​ ​ഹൈ​ക്ക​മ്മി​ഷ​ണ​റാ​യി​രു​ന്ന​ ​വി.​കെ.​ ​മേ​നോ​ന്റെ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഇ​ട​പെ​ട​ൽ​ ​കൊ​ണ്ടാ​ണ് ​ബ​ൽ​ബീ​ർ​ ​ഫൈ​ന​ലി​ൽ​ ​ബ്രി​ട്ട​നെ​തി​രെ​ ​ക​ളി​ക്കാ​നി​റ​ങ്ങി​യ​തെ​ന്നാ​ണ് ​ക​ഥ.

1948​ ​ലെ​ ​ഫൈ​നൽ
ഇ​ന്ത്യ​യു​ടെ​ ​ത്രി​വ​ർ​ണ​ ​പ​താ​ക​ ​ആ​ദ്യ​മാ​യി​ ​ഒ​രു​ ​ഒ​ളി​മ്പി​ക് ​മെ​ഡ​ൽ​ ​ദാ​ന​ ​വേ​ദി​യി​ൽ​ ​ഉ​യ​ർ​ന്ന​ത് 1948​ ​ലാ​ണ്.​ ​ഇ​ന്ത്യ​ ​ആ​ദ്യ​ ​സ്വാ​ത​ന്ത്ര്യ​ ​വാ​ർ​ഷി​ക​ദി​നം​ ​ആ​ഘോ​ഷി​ക്കു​ന്ന​തി​ന് ​കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ​ ​മാ​ത്രം​ ​മു​മ്പ് ​ല​ണ്ട​നി​ൽ​ 11​ ​ഹോ​ക്കി​ ​താ​ര​ങ്ങ​ൾ​ ​ചേ​ർ​ന്ന് ​ബ്രി​ട്ട​നെ​ ​വീ​ണ്ടും​ ​മു​ട്ടു​കു​ത്തി​ച്ചു.​ ​ഒ​രു​വ​ർ​ഷം​ ​മു​മ്പു​വ​രെ​ ​ത​ങ്ങ​ളു​ടെ​ ​കോ​ള​നി​ ​മാ​ത്ര​മാ​യി​രു​ന്ന​ ​ഇ​ന്ത്യ​യോ​ട് ​ക​ളി​ക്കാ​ൻ​ ​ബ്രി​ട്ട​ന് ​ഒ​ട്ടു​മേ​ ​താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​ഒ​ളി​മ്പി​ക്സ് ​ആ​യ​തി​നാ​ൽ​ ​അ​വ​ർ​ ​ഇ​റ​ങ്ങേ​ണ്ടി​വ​ന്നു.
വെം​ബ്ളി​ ​സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു​ ​ഫൈ​ന​ൽ.​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​നാ​ലു​ഗോ​ളു​ക​ൾ​ക്കാ​ണ് ​ഇ​ന്ത്യ​ ​ബ്രി​ട്ട​നെ​ ​ക​ശ​ക്കി​യെ​റി​ഞ്ഞ​ത്.​ ​അ​തി​ൽ​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ ​ബ​ൽ​ബീ​റി​ന്റെ​ ​സ്റ്റി​ക്കി​ൽ​ ​നി​ന്നാ​യി​രു​ന്നു.​ ​ബ്രി​ട്ട​നി​ൽ​ ​ചെ​ന്ന് ​ഇം​ഗ്ളീ​ഷു​കാ​രെ​ ​കീ​ഴ​ട​ക്കി​യ​ ​ആ​ ​പോ​രാ​ളി​ക​ളെ​ ​വാ​രി​പ്പു​ണ​രാ​ൻ​ ​ഗ്രൗ​ണ്ടി​ലേ​ക്ക് ​ആ​ദ്യം​ ​ഒാ​ടി​യെ​ത്തി​യ​വ​രി​ൽ​ ​സാ​ക്ഷാ​ൽ​ ​വി.​കെ.​ ​കൃ​ഷ്ണ​മേ​നോ​നു​മു​ണ്ടാ​യി​രു​ന്നു.

വീ​ര​വ​ര​വേ​ൽ​പ്പ്
അ​തി​നു​മു​മ്പ് ​തു​ട​ർ​ച്ച​യാ​യി​ ​മൂ​ന്ന് ​ഒ​ളി​മ്പി​ക്സു​ക​ളി​ൽ​ ​ഇ​ന്ത്യ​ ​ഹോ​ക്കി​ ​സ്വ​ർ​ണം​ ​നേ​ടി​യി​രു​ന്നു​വെ​ങ്കി​ലും​ ​ല​ണ്ട​നി​ലെ​ ​നേ​ട്ട​ത്തി​ന് ​വ​ലി​പ്പം​ ​കൂ​ടു​ത​ലാ​യി​രു​ന്നു.​ ​ബോം​ബെ​യി​ൽ​ ​മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ​ ​ല​ഭി​ച്ച​ ​വ​ര​വേ​ൽ​പ്പ് ​മ​റ​ക്കാ​നാ​വി​ല്ലെ​ന്ന് ​ബ​ൽ​ബീ​ർ​സിം​ഗ് ​ത​ന്റെ​ ​ആ​ത്മ​ക​ഥ​യി​ൽ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ഡ​ൽ​ഹി​യി​ൽ​ ​ചെ​ന്ന​പ്പോ​ൾ​ ​രാ​ഷ്ട്ര​പ​തി​ ​രാ​ജേ​ന്ദ്ര​ ​പ്ര​സാ​ദും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്റു​വും​ ​ചേ​ർ​ന്നാ​ണ് ​സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത്.

മ​ർ​മ്മ​മ​റി​യു​ന്ന​ ​
മാ​നേ​ജർ
1975​ ​ലെ​ ​ലോ​ക​ക​പ്പ് ​ടീ​മി​ന്റെ​ ​മാ​നേ​ജ​രാ​യി​രു​ന്നു​ ​ബ​ൽ​ബീ​ർ​ ​സിം​ഗ്.​ ​ആ​ദ്യ​മ​ത്സ​ര​ത്തി​ൽ​ ​ടീം​ ​തോ​റ്റ​തോ​ടെ​ ​എ​ല്ലാ​വ​രും​ ​മാ​ന​സി​ക​മാ​യി​ ​ത​ള​ർ​ന്നു.​ ​എ​ന്നാ​ൽ​ ​ബ​ൽ​ബീ​റി​ന്റെ​ ​ഉ​ള്ളി​ലെ​ ​പോ​രാ​ളി​ ​ഉ​ണ​ർ​ന്നു.​ ​പ​ശ്ചി​മ​ ​ജ​ർ​മ്മ​നി​മാ​യു​ള്ള​ ​മ​ത്സ​ര​ത്തി​ന്റെ​ ​അ​ന്ന് ​രാ​വി​ലെ​ ​പ്ര​ഭാ​ത​ ​ഭ​ക്ഷ​ണ​ത്തി​നാ​യി​ ​എ​ല്ലാ​വ​രെ​യും​ ​ഒ​രു​മി​ച്ചു​വി​ളി​ച്ചു.​ ​ഒാ​രോ​രു​ത്ത​രോ​ടാ​യി​ ​ദീ​ർ​ഘ​മാ​യി​ ​സം​സാ​രി​ച്ചു.​ ​അ​തോ​ടെ​ ​ക​ളി​ക്കാ​രി​ൽ​ ​ആ​ത്മ​വി​ശ്വാ​സം​ ​തി​രി​കെ​ ​ക​യ​റി.​ഇ​ന്ത്യ​ ​മ​ലേ​ഷ്യ​യി​ൽ​ ​നി​ന്ന് ​ആ​ ​ലോ​ക​ക​പ്പു​മാ​യി​ ​മ​ട​ങ്ങി​യെ​ത്തി​യ​ത് ​ച​രി​ത്രം​ .​ ​അ​തി​നു​മു​മ്പോ​ ​ശേ​ഷ​മോ​ ​ഇ​ന്ത്യ​ ​ഹോ​ക്കി​ ​ലോ​ക​ക​പ്പ് ​നേ​ടി​യി​ട്ടു​മി​ല്ല.

ഒ​രു​ ​സ​ങ്ക​ടം
ഒ​രു​ ​സ​ങ്ക​ടം​ ​മാ​റ്റാ​നാ​കാ​തെ​യാ​ണ് ​ബ​ൽ​ബീ​ർ​സിം​ഗ് ​മ​ര​ണ​ത്തി​ന്റെ​ ​യ​വ​നി​ക​യ്ക്കു​ള്ളി​ൽ​ ​മ​റ​യു​ന്ന​ത്.​ ​ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന് ​ത​നി​ക്ക് ​ല​ഭി​ച്ച​ ​അ​മൂ​ല്യ​ ​വ​സ്തു​ക്ക​ൾ​ ​മ്യൂ​സി​യ​ത്തി​ലാ​ക്കി​ ​സൂ​ക്ഷി​ക്കാ​ൻ​ ​അ​ദ്ദേ​ഹം​ 1985​ ​ൽ​ ​സ്പോ​ർ​ട്സ് ​അ​തോ​റി​ട്ടി​ ​ഒ​ഫ് ​ഇ​ന്ത്യ​യ്ക്ക് ​കൈ​മാ​റി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​മ്യൂ​സി​യം​ ​ഉ​ണ്ടാ​ക്കി​യി​ല്ല.​ബ​ൽ​ബീ​ർ​ ​കൈ​മാ​റി​യ​ ​ച​രി​ത്ര​പ്ര​ധാ​ന്യ​മു​ള്ള​ ​വ​സ്തു​ക്ക​ൾ​ ​ച​വ​റ്റു​കു​ട്ട​യി​ലെ​റി​യ​പ്പെ​ട്ടു.​ ​ത​ന്റെ​ ​അ​മൂ​ല്യ​ ​ശേ​ഖ​രം​ ​ബ​ൽ​ബീ​ർ​ ​തി​രി​കെ​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​സാ​യ് ​കൈ​മ​ല​ർ​ത്തി​ക്കാ​ട്ടി.​ ​ക​ഴി​ഞ്ഞ​ ​എ​ട്ടു​വ​ർ​ഷ​മാ​യി​ ​വി​വ​രാ​വ​കാ​ശ​ ​നി​യ​മ​പ്ര​കാ​രം​ ​ഇ​തി​നെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​ ​ബ​ൽ​ബീ​റും​ ​കു​ടും​ബ​വും.
ഒ​ളി​മ്പി​ക്സി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ​ ​ധ​രി​ച്ച​ ​ബ്ളേ​സ​ർ,​ ​മെ​ഡ​ലു​ക​ൾ​ ​അ​പൂ​ർ​വ​ ​ചി​ത്ര​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ ​ഇ​തി​ലു​ണ്ടാ​യി​രു​ന്നു.​ ​മൂ​ന്ന് ​ഒ​ളി​മ്പി​ക്സ് ​സ്വ​ർ​ണ​ ​മെ​ഡ​ലു​ക​ളും​ ​പ​ത്മ​ശ്രീ​ ​പു​ര​സ്കാ​ര​വും​ ​മാ​ത്ര​മാ​ണ് ​ബ​ൽ​ബീ​ർ​ ​സ്വ​ന്ത​മാ​യി​ ​സൂ​ക്ഷി​ച്ച​ത്.​ ​അ​ത് ​മാ​ത്ര​മാ​ണ് ​ന​ഷ്ട​പ്പെ​ടാ​തി​രു​ന്ന​തും.

സി​നി​മാക്കഥ
ഇ​ന്ത്യ​ൻ​ ​ഹോ​ക്കി​യു​ടെ​ ​സു​വ​ർ​ണ​താ​രം​ ​എ​ന്ന​ ​വി​ശേ​ഷ​ണ​ത്തി​ന് ​ഏ​റ്റ​വും​ ​അ​ർ​ഹ​നാ​ണ് ​ബ​ൽ​ബീ​ർ​ ​സിം​ഗ് ​സീ​നി​യ​ർ.​ ​ബ്രി​ട്ടീ​ഷ് ​നു​ക​ത്തി​ന് ​കീ​ഴി​ൽ​നി​ന്ന് ​മാ​റി​യ​ ​ഇ​ന്ത്യ​യെ​ ​ ഒളി​മ്പി​ക് സ്വ​ർ​ണ​ത്തി​ള​ക്ക​ത്തി​ലേ​ക്ക് ​നെ​ഞ്ചു​യ​ർ​ത്തി​ ​നി​ൽ​ക്കാ​ൻ​ ​വേ​ണ്ടി​ ​ഹോ​ക്കി​ ​സ്റ്റി​ക്ക് ​ച​ലി​പ്പി​ച്ച​ ​മാ​ന്ത്രി​ക​ൻ.​ ​അ​ടു​ത്തി​ടെ​ ​അ​ക്ഷ​യ്‌​ ​കു​മാ​ർ​ ​അ​ഭി​ന​യി​ച്ച​ ​'​ഗോ​ൾ​ഡ് ​'​ ​എ​ന്ന​ ​ഹി​ന്ദി​ ​സി​നി​മ​ ​ആ​വി​ഷ്ക​രി​ച്ച​ത് ​സ്വാ​ത​ന്ത്രാ​ന​ന്ത​ര​ ​ഇ​ന്ത്യ​ൻ​ ​ഹോ​ക്കി​ ​ടീ​മി​ന്റെ​ ​ഒ​ളി​മ്പി​ക്സ് ​വി​ജ​യ​ത്തി​ന്റെ​ ​ക​ഥ​യാ​യി​രു​ന്നു.​ ​ആ​ ​സി​നി​മ​യി​ൽ​ ​ബ​ൽ​ബീ​ർ​സിം​ഗി​നെ​ ​അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ ​ക​ഥാ​പാ​ത്രം​ ​കാ​ണി​ക​ൾ​ക്ക് ​ഏ​റെ​ ​ഇ​ഷ്ട​മാ​യി​രു​ന്നു.

അ​നു​ശോ​ച​ന​ ​പ്രവാഹം

ഇ​ന്ന​ലെ​ ​അ​ന്ത​രി​ച്ച​ ​ഹോ​ക്കി​ ​ഇ​തി​ഹാ​സം​ ​ബ​ൽ​ബീ​ർ​ ​സിം​ഗി​ന് ​രാ​ജ്യം​ ​അ​ന്ത്യാ​ഞ്ജ​ലി​ക​ൾ​ ​അ​ർ​പ്പി​ച്ചു.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി,​ ​കാ​യി​ക​മ​ന്ത്രി​ ​കി​ര​ൺ​ ​റി​ജി​ജു,​ ​സി​നി​മാ​താ​രം​ ​അ​ക്ഷ​യ് ​കു​മാ​ർ,​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​ന​രീ​ന്ദ​ർ​ ​ബ​ത്ര​ ​തു​ട​ങ്ങി​യ​വ​ർ​ ​അ​നു​ശോ​ച​നം​ ​അ​റി​യി​ച്ചു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, BALBIR SINGH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.