SignIn
Kerala Kaumudi Online
Saturday, 19 September 2020 2.30 AM IST

ജീ​വ​നാ​ളം​ ​കെ​ടാ​തി​രി​ക്കാൻ

gurumargam-

യാ​തൊ​ന്നി​നുംവി​ല​ക്കു​ക​ളു​ണ്ടാ​ക​രു​തെ​ന്ന് ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​നാ​ണ് ​മ​നു​ഷ്യ​ൻ.​ ​അ​ത​ല്ലെ​ങ്കി​ൽ​ ​മ​റ്റൊ​രാ​ൾ​ക്ക് ​എ​ന്തെ​ങ്കി​ലും​ ​വി​ല​ക്കു​ക​ളു​ണ്ടാ​വു​ന്നു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​യാ​തൊ​രു​ ​ത​ര​ത്തി​ലും​ ​ത​ന്നെ​ ​ബാ​ധി​ക്ക​രു​തെ​ന്ന് ​അ​വ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു.​ ​ഇ​ങ്ങ​നെ​ ​വി​ല​ക്കു​ക​ളു​ടെ​ ​ക​യ​ത്തി​ല​ക​പ്പെ​ടാ​തെ​ ​പോ​കു​വാ​നു​ള്ള​ ​സ​ക​ല​ ​ത​ന്ത്ര​ങ്ങ​ളും​ ​ആ​വി​ഷ്‌​ക​രി​ച്ച് ​ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടാ​ണ് ​മ​നു​ഷ്യ​ൻ​ ​ആ​ധു​നി​ക​ത​യു​ടെ​ ​പു​തി​യ​ ​പ​ട​വു​ക​ൾ​ ​താ​ണ്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​പ​ഠി​പ്പും​ ​വി​ജ്ഞാ​ന​വും​ ​ചി​ന്ത​യും​ ​ബു​ദ്ധി​യും​ ​ശ്ര​ദ്ധ​യു​മൊ​ക്കെ​ ​പൂ​ർ​ണ്ണ​മാ​യും​ ​അ​തി​നാ​യി​ ​വി​നി​യോ​ഗി​ക്കു​ന്ന​തി​നി​ട​യി​ൽ​ ​പ​ക്ഷെ,​ ​മ​നു​ഷ്യ​ൻ​ ​മ​റ​ക്ക​രു​താ​ത്ത​ ​ചി​ല​തെ​ല്ലാം​ ​മ​റ​ക്കു​ക​യും​ ​ചെ​യ്യ​രു​താ​ത്ത​ ​ചി​ല​തെ​ല്ലാം​ ​ചെ​യ്യു​ക​യും​ ​ചെ​യ്യു​ന്ന​ ​ശീ​ല​ക്കാ​ര​നാ​യി.​ ​അ​ത്ത​രം​ ​ശീ​ല​ങ്ങ​ൾ​ ​അ​ങ്ങേ​യ​റ്റം​ ​ദു​ഷി​പ്പി​ക്കു​മെ​ന്ന് ​ക​ണ്ട​റി​ഞ്ഞ​വ​രാ​ണ് ​ന​മ്മു​ടെ​ ​ഗു​രു​ക്ക​ൻ​മാ​ർ.​ ​ഇ​ങ്ങ​നെ​ ​ദൂ​ഷ്യ​ത്തി​ലും​ ​ദൂ​ഷ​ണ​ത്തി​ലും​ ​അ​ക​പ്പെ​ട്ടു​പോ​കു​ന്ന​ ​മ​നു​ഷ്യ​നി​ൽ​ ​മൂ​ല്യ​ബോ​ധ​വും​ ​സ​നാ​ത​ന​ധ​ർ​മ്മ​വും​ ​വേ​ണ്ട​ത്ര​ ​പാ​ക​പ്പെ​ടാ​തെ​പ്പോ​കും.​ ​പ്ര​കൃ​തി​പോ​ലും​ ​അ​തി​ന്റെ​ ​പ്ര​കൃ​ത​ത്തി​ൽ​ ​നി​ന്നും​ ​വ്യ​തി​ച​ലി​ക്കും.​ ​അ​തോ​ടെ​ ​മ​നു​ഷ്യ​ന് ​പ്ര​തി​രോ​ധി​ക്കാ​നാ​വാ​ത്ത​താ​യ​ ​പ​ല​തും​ ​വ​ന്നു​ചേ​രും.​ ​ഖേ​ദ​പൂ​ർ​വ്വം​ ​പ​റ​യ​ട്ടെ,​ ​അ​തൊ​ക്കെ​യും​ ​ഉ​ൾ​ക്കൊ​ള്ളേ​ണ്ട​തി​നേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​മ​നു​ഷ്യ​ൻ​ ​അ​വ​ഗ​ണി​ക്കു​ക​യാ​ണ് ​ചെ​യ്തു​പോ​ന്ന​ത്.​ ​അ​തി​ന്റെ​ ​ഫ​ല​മോ​?​ ​മ​നു​ഷ്യ​ൻ​ ​ആ​ർ​ത്തി​യും​ ​ആ​സ​ക്തി​യും​ ​അ​വ​സാ​നി​ക്കാ​ത്ത​വ​നാ​യി​ ​മാ​റി.​ ​കാ​ശു​കൊ​ണ്ട് ​ആ​കാ​ശ​മു​ണ്ടാ​ക്കാ​ൻ​ ​വ​രെ​ ​ക​ഴി​യു​ന്ന​ ​ശാ​സ്ത്ര​ബോ​ധ​ത്തി​ലേ​ക്ക് ​കു​തി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ​കാ​ശി​നു​ ​വി​ധേ​യ​മാ​കാ​ത്തൊ​രു​ ​കീ​ടം​ ​വ​ന്നു​ ​മ​നു​ഷ്യ​നെ​യാ​കെ,​ ​ലോ​ക​ത്തെ​യാ​കെ,​ ​ശാ​സ്ത്ര​ത്തെ​യാ​കെ​ ​ഇ​പ്പോ​ൾ​ ​വി​റ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.


ജീ​വി​ത​ത്തി​ൽ​ ​ഇ​ന്നു​വ​രേ​യും​ ​അ​നു​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത​ത്ര​ ​വി​ല​ക്കു​ക​ളാ​ണ് ​മ​നു​ഷ്യ​നെ​ ​വ​രി​ഞ്ഞു​മു​റു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​സ്വ​ന്തം​ ​വീ​ട്ടി​ൽ​നി​ന്നും​ ​യ​ഥേ​ഷ്ടം​ ​പു​റ​ത്തു​ ​ക​ട​ക്കാ​നാ​വാ​തെ,​ ​ഉ​റ്റ​വ​രു​ടേ​യും​ ​ഉ​ട​യ​വ​രു​ടേ​യും​ ​മ​ര​ണ​ങ്ങ​ളി​ൽ​ ​പ​ങ്കു​കൊ​ള്ളാ​നാ​വാ​തെ,​ ​മ​ക്ക​ളു​ടെ​ ​വി​വാ​ഹം​ ​ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ​ ​കെ​ങ്കേ​മ​മാ​യി​ ​ന​ട​ത്താ​നാ​വാ​തെ,​ ​ക​രി​യും​ ​ക​രി​മ​രു​ന്നും​ ​അ​ധി​ക​മാ​ക്കി​ ​ഉ​ത്സ​വ​ങ്ങ​ൾ​ ​പൊ​ടി​പൊ​ടി​ക്കാ​നാ​വാ​തെ,​ ​ആ​രാ​ധ​നാ​സ​ങ്കേ​ത​ങ്ങ​ളി​ൽ​ ​ഭ​ക്തി​യു​ടെ​ ​അ​ണ​ക​വി​ഞ്ഞ് ​നി​വേ​ദ്യ​ങ്ങ​ൾ​ ​സ​മ​ർ​പ്പി​ക്കാ​നാ​വാ​തെ​ ​എ​ല്ലാ​യി​ട​ത്തു​നി​ന്നും​ ​ഉ​ൾ​വ​ലി​ഞ്ഞു​പോ​വു​ന്ന​ ​മ​നു​ഷ്യ​നെ​യാ​ണ് ​ഈ​ ​മ​ഹാ​മാ​രി​ ​കാ​ട്ടി​ത്ത​രു​ന്ന​ത്.​ ​അ​തു​കൊ​ണ്ട് ​ഇ​നി​യു​ള്ള​ ​ജീ​വി​ത​ത്തി​നു​ ​വേ​ണ്ട​ത് ​മ​നു​ഷ്യ​ന്റെ​ ​എ​ല്ലാ​ ​രം​ഗ​ത്തു​മു​ള്ള​ ​നേ​ട്ട​ങ്ങ​ളു​ടെ​ ​നീ​ണ്ട​ ​പ​ട്ടി​ക​യ​ല്ല,​ ​മ​റി​ച്ച് ​സ്വ​യം​ ​നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​ ​ചി​ല​ ​താ​ദാ​ത്മ്യ​പ്പെ​ട​ലു​ക​ളാ​ണ്.​ ​ഇ​തെ​ല്ലാം​ ​ഒ​ന്നേ​കാ​ൽ​ ​നൂ​റ്റാ​ണ്ടി​നു​ ​മു​മ്പ് ​ത​ന്നെ​ ​ഭ​ഗ​വാ​ൻ​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ൻ​ ​ഉ​പ​നി​ഷ​ദ് ​സാ​ര​സ​ർ​വ​സ്വ​മാ​യ​ ​ആ​ത്മോ​പ​ദേ​ശ​ശ​ത​ക​മെ​ന്ന​ ​ദാ​ർ​ശ​നി​ക​ ​കൃ​തി​യി​ലൂ​ടെ​ ​ന​മ്മെ​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്.​ ​ഗു​രു​വ​രു​ളി​നെ​ ​ത​മ​സ്‌​ക​രി​ച്ച​വ​രെ​ല്ലാം​ ​ഇ​ന്ന​ത് ​പാ​ലി​ക്കു​വാ​ൻ​ ​നി​ർ​ബ​ന്ധി​ത​മാ​യി​ ​തീ​ർ​ന്നി​രി​ക്കു​ന്ന​ ​സാ​മൂ​ഹ്യ​സാ​ഹ​ച​ര്യ​മാ​ണ് ​ഇ​പ്പോ​ൾ​ .


ഒ​രു​ ​വി​വാ​ഹ​ത്തി​നു​ ​പ​ത്തു​പേ​രി​ല​ധി​കം​ ​വേ​ണ്ട​തി​ല്ലെ​ന്നും​ ​മ​ര​ണാ​ന​ന്ത​ര​ക​ർ​മ്മ​ങ്ങ​ൾ​ ​ല​ഘു​വാ​യി​ ​ന​ട​ത്ത​ണ​മെ​ന്നും​ ​മി​ത​വ്യ​യം​ ​ശീ​ലി​ക്ക​ണ​മെ​ന്നും​ ​ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളി​ൽ​ ​ക​രി​യും​ ​ക​രി​മ​രു​ന്നും​ ​വേ​ണ്ടെ​ന്നും​ ​തൃ​പ്പാ​ദ​ങ്ങ​ൾ​ ​പ​റ​ഞ്ഞ​ത് ​അ​ക്ഷ​രം​പ്ര​തി​ ​പാ​ലി​ക്കു​വാ​ൻ​ ​ന​മു​ക്ക് ​ഒ​രു​ ​മ​ഹാ​രോ​ഗ​ത്തി​ന്റെ​ ​സാ​ന്നി​ദ്ധ്യ​വും​ ​ഭീ​ഷ​ണി​യും​ ​വേ​ണ്ടി​വ​ന്നു​ .​ജാ​തി​മ​ത​ഭേ​ദ​ങ്ങ​ൾ​ ​കൂ​ടാ​തെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​ഒ​രു​മി​ച്ചി​രു​ന്ന് ​ന​ല്ല​ ​വി​ചാ​ര​ങ്ങ​ളും​ ​വി​ശ്വാ​സ​ങ്ങ​ളും​ ​ഉ​ണ്ടാ​ക്കാ​നും​ ​പ​ങ്കി​ടാ​നു​മു​ള്ള​ ​പ്രാ​ർ​ത്ഥ​നാ​സ​ങ്കേ​ത​ങ്ങ​ളെ​ന്ന​ ​നി​ല​യി​ലാ​ണ് ​തൃ​പ്പാ​ദ​ങ്ങ​ൾ​ ​ക്ഷേ​ത്ര​ങ്ങ​ൾ​ ​സ്ഥാ​പി​ച്ച​ത്.​ ​ഭ​ക്തി​ ​മ​നു​ഷ്യ​നെ​ ​അ​രു​താ​യ്മ​ക​ളി​ൽ​ ​നി​ന്ന് ​മോ​ചി​പ്പി​ക്കു​ക​യും​ ​ന​ന്മ​യു​ടെ​ ​പ്ര​കാ​ശം​ ​പ​ര​ത്തു​ക​യും​ ​ചെ​യ്യു​മെ​ന്ന​തി​നാ​ലാ​ണ് ​ഈ​ശ്വ​ര​ഭ​ക്തി​ ​എ​ല്ലാ​ ​ഗൃ​ഹ​ങ്ങ​ളി​ലും​ ​എ​ല്ലാ​ ​ഹൃ​ദ​യ​ങ്ങ​ളി​ലും​ ​എ​ത്ത​ണ​മെ​ന്ന് ​ഗു​രു​ദേ​വ​ൻ​ ​ഉ​പ​ദേ​ശി​ക്കു​ക​യു​ണ്ടാ​യ​തും.​ ​എ​ന്നാ​ൽ​ ​ഭ​ക്തി​യെ​ ​വി​പ​ണ​നോ​പാ​ധി​യാ​ക്കു​ന്ന​ ​പു​തി​യൊ​രു​ ​ക്ഷേ​ത്ര​സം​സ്‌​കാ​രം​ ​വ​ള​ർ​ന്നു​വ​രു​ന്ന​ ​രീ​തി​യാ​ണ് ​കു​റ​ച്ചു​കാ​ല​മാ​യി​ ​കാ​ണു​ന്ന​ത് .​എ​ല്ലാ​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​വാ​യ​ന​ശാ​ല​ക​ൾ​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​എ​ല്ലാ​ ​മ​ത​ഗ്ര​ന്ഥ​ങ്ങ​ളും​ ​ശേ​ഖ​രി​ച്ചു​പ​ഠി​പ്പി​ക്ക​ണം.​ ​ന​ല്ല​ ​വി​ചാ​ര​ങ്ങ​ൾ​ ​ഉ​ണ്ടാ​വ​ണം.​ ​ക്ഷേ​ത്രം​ ​ഒ​ര​റ്റ​ത്ത് ​അ​വി​ടെ​ ​നി​ന്നു​കൊ​ള്ള​ട്ടെ.​ ​ആ​ളും​ ​ആ​ര​വ​ങ്ങ​ളു​മി​ല്ലാ​തെ​ ​ക്ഷേ​ത്ര​ങ്ങ​ൾ​ ​ഒ​ര​റ്റ​ത്തു​ ​നി​ൽ​ക്കു​ന്ന​ ​അ​പൂ​ർ​വം​ ​കാ​ഴ്ച​യാ​ണ​ല്ലോ​ ​ന​മ്മ​ൾ​ ​ഇ​ന്ന് ​കാ​ണു​ന്ന​ത്.


ഗു​രു​ദേ​വ​ൻ​ ​മ​നു​ഷ്യ​രാ​ശി​യു​ടെ​ ​ഉ​ന്ന​മ​ന​ത്തി​നാ​യി​ ​ന​ൽ​കി​യ​ ​മ​ദ്യ​വ​ർ​ജ്ജ​ന​ ​സ​ന്ദേ​ശ​ത്തി​ന്റെ​ ​ശ​താ​ബ്ദി​ ​വ​ർ​ഷ​മാ​ണി​ത്.​ 1920​ ​ലെ​ ​ഗു​രു​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് ​ആ​ ​മ​ഹാ​സ​ന്ദേ​ശം​ ​പു​റ​പ്പെ​ട്ട​ത്.​ ​മ​ദ്യം​ ​വി​ഷ​മാ​ണ്.​ ​അ​തു​ണ്ടാ​ക്ക​രു​ത് ​കു​ടി​ക്ക​രു​ത് ​കൊ​ടു​ക്ക​രു​ത്.​ ​പ​ക്ഷെ​ ​അ​തു​ ​കേ​ൾ​ക്കേ​ണ്ട​വ​രാ​രും​ ​കേ​ട്ട​താ​യി​ ​ന​ടി​ച്ചി​ല്ല.​ ​മ​ദ്യ​ത്തി​ന്റെ​ ​ഒ​ഴു​ക്ക് ​കൂ​ടി​വ​ന്ന​തേ​യു​ള്ളു.​ ​കൃ​ഷി​യാ​ണ് ​ജീ​വ​രാ​ശി​യു​ടെ​ ​ന​ട്ടെ​ല്ലെ​ന്ന​ ​ഗു​രു​വ​ച​ന​ത്തി​ന്റെ​ ​പൊ​രു​ൾ​ ​ഇ​ന്ന് ​സ​മൂ​ഹം​ ​തി​രി​ച്ച​റി​യു​ക​യാ​ണ്.​ ​വീ​ട്ടി​ലും​ ​നാ​ട്ടി​ലും​ ​കൃ​ഷി​ ​വ്യാ​പ​ക​മാ​കു​ന്ന​ ​ഒ​രു​ ​സം​സ്‌​കാ​രം​ ​വ​ള​ർ​ന്നു​വ​രു​ന്നു.​ ​ഇ​ത് ​തു​ട​ർ​ന്നാ​ൽ​ ​ന​മ്മു​ടെ​ ​കൂ​ട്ടാ​യ്മ​ ​അ​ങ്ങേ​യ​റ്റം​ ​ദൃ​ഢ​ത​ര​മാ​കും.​ ​അ​തു​പോ​ലെ​ ​ത​ന്നെ​ ​ശു​ചി​ത്വ​വും​ ​വി​മ​ലീ​ക​ര​ണ​വും​ ​പ്ര​ധാ​ന​ങ്ങ​ളാ​ണ്.​ ​ശു​ചി​ത്വ​മു​ണ്ടാ​യാ​ൽ​ ​മാ​റി​നി​ൽ​ക്കു​വാ​ൻ​ ​ആ​രും​ ​പ​റ​യു​ക​യി​ല്ലെ​ന്നും​ ​കു​ളി​ക്കാ​ത്ത​വ​രെ​ ​കൂ​ട്ട​ത്തി​ൽ​ ​കൂ​ട്ട​രു​തെ​ന്നും​ ​ശു​ചി​ത്വം​ ​അ​ടു​ക്ക​ള​യി​ൽ​ ​നി​ന്നും​ ​തു​ട​ങ്ങ​ണ​മെ​ന്നു​മാ​ണ് ​ഗു​രു​ദേ​വ​ൻ​ ​ഉ​പ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.


ഇ​നി​യു​ള്ള​ ​രോ​ഗാ​ന​ന്ത​ര​കാ​ലം​ ​ന​മ്മോ​ടാ​വ​ശ്യ​പ്പെ​ടു​ന്ന​തും​ ​ഇ​താ​വു​മെ​ന്ന​തി​ൽ​ ​സം​ശ​യ​മി​ല്ല.​ ​കൊ​റോ​ണ​ ​വ​ന്നാ​ലും​ ​നി​ന്നാ​ലും​ ​പോ​യാ​ലും​ ​ശ​രി​ ​ഗു​രു​ദേ​വ​ന്റെ​ ​ദാ​ർ​ശ​നി​കാ​ടി​ത്ത​റ​യി​ല​ല്ലാ​തെ​ ​ഭാ​വി​ജീ​വി​തം​ ​ന​മു​ക്ക് ​മു​ന്നോ​ട്ട് ​ന​യി​ക്കാ​നാ​വു​ക​യി​ല്ലെ​ന്ന​താ​ണ് ​യാ​ഥാ​ർ​ത്ഥ്യം.​ ​ആ​ ​യാ​ഥാ​ർ​ത്ഥ്യം​ ​ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് ​ന​മ്മു​ടെ​ ​ജീ​വി​ത​വും​ ​ജീ​വി​ത​ശൈ​ലി​യും​ ​മാ​റ​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​മാ​റ്റ​ണം.​ ​ആ​ ​മാ​റ്റ​ത്തി​ന്റെ​ ​ക​രു​ത്തി​ലാ​ണ് ​ഇ​നി​യു​ള്ള​ ​ന​മ്മു​ടെ​ ​ജീ​വി​ത​ത്തി​ന്റെ​ ​ഭ​ദ്ര​ത​യു​ടെ​ ​നാ​ളം​ ​കെ​ടാ​തി​രി​ക്കു​ക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SREE NARAYANA GURU
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.