നെടുമ്പാശേരി: മൂന്ന് വിമാനങ്ങളിലായി 590 പ്രവാസികൾ ഇന്ന് കൊച്ചിയിലെത്തും.
റിയാദിൽ നിന്നും പുലർച്ചെ 12.40ന് വരുന്ന സ്പൈസ് ജെറ്റ് വിമാനത്തിലെ 180 പേരിൽ ഭൂരിഭാഗവും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരാണ്.
മസ്കറ്റിൽ നിന്നുള്ള ഒമാൻ എയർ വിമാനം 160 പ്രവാസികളുമായി രാവിലെ 6.40നും ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് 250 യാത്രക്കാരുമായി രാവിലെ 9.40നും കൊച്ചിയിലെത്തും.
അന്താരാഷ്ട്ര ടെർമിനൽ ഇന്നലെ 486 യാത്രക്കാരുണ്ടായി. ആഭ്യന്തര മേഖലയിൽ ഇന്നലെ 12 സർവീസുകൾ വീതം വരികയും മടങ്ങുകയും ചെയ്തു. മുംബായിലേക്കും തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുമുള്ള ഒരു സർവീസ് വീതം റദ്ദാക്കി.