രണ്ട് ആരോഗ്യ പ്രവർത്തർക്ക് രോഗമുക്തി
കൊല്ലം: ജില്ലയിൽ ഇന്നലെ ഒൻപത് പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ രോഗമുക്തരായി. കടയ്ക്കൽ സർക്കാർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും ലാബ് ടെക്നീഷ്യനുമാണ് രോഗമുക്തരായത്.ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 87 ആയി. രോഗം സ്ഥിരീകരിച്ചവരെയെല്ലാം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കൊവിഡ് സ്ഥിരീകരിച്ചവർ
1. കഴിഞ്ഞമാസം 28ന് ദുബായിൽ നിന്ന് മടങ്ങിയെത്തിയ വെട്ടിക്കവല സ്വദേശി (29)
2.അബുദാബിയിൽ നിന്ന് കഴിഞ്ഞമാസം 27ന് മടങ്ങിയെത്തിയ കല്ലുവാതുക്കൽ സ്വദേശി(42)
3. കുവൈറ്റിൽ നിന്ന് മേയ് 27ന് എത്തിയ പാരിപ്പള്ളി എഴിപ്പുറം സ്വദേശി( 51)
4. മേയ് 27ന് കുവെറ്റിൽ നിന്നെത്തിയ പത്തനാപുരം പിടവൂർ സ്വദേശിനി( 42)
5. മേയ് 31ന് റഷ്യയിൽ നിന്നെത്തിയ കൊല്ലം തിരുമുല്ലാവാരം സ്വദേശി(20)
6. കുവൈറ്റിൽ നിന്ന് മേയ് 28ന് എത്തിയ തേവലക്കര കിഴക്കേക്കര സ്വദേശിനി(33)
7. തേവലക്കര സ്വദേശിനിയുടെ ആറ് വയസുള്ള മകൻ
8. റിയാദിൽ നിന്ന് മേയ് 31നെത്തിയ നെടുമ്പന സ്വദേശിയായ യുവാവ് ( 46)
9. രാമൻകുളങ്ങര കോട്ടൂർകുളം സ്വദേശിനി (51, ജമ്മുകശ്മീരിലേക്ക് മെയ് 16ന് തിരികെ പോയ സൈനികന്റെ ബന്ധുവാണിവർ. അവിടെ എത്തിയ ശേഷം സൈനികന് രോഗം സ്ഥിരീകരിച്ചിരുന്നു. സമ്പർക്ക സാദ്ധ്യതയുള്ളവരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോഴപ്പാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.