SignIn
Kerala Kaumudi Online
Friday, 30 July 2021 6.58 AM IST

വല വിരിക്കുന്നു ഇന്റർ പോൾ

കോട്ടയം: നെറ്റിൽ അതിരുവിടുന്നവരെ കുടുക്കാൻ ഇൻ്റർപോളിൻ്റെ പൂട്ട്....! കുട്ടികൾക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ച വീഡിയോകൾ പങ്കു വയ്‌ക്കുന്നവരെ കുടുക്കുന്ന ഓപ്പറേഷൻ പി - ഹണ്ടിൽ ജില്ലയിൽ നിന്നുള്ള നിരവധി ആളുകളാണ് നിരീക്ഷണത്തിലുള്ളത്. വാട്‌സ്ആപ്പ് - ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗങ്ങളുടെ ഐ.പി വിലാസം സഹിതം, ഇൻ്റർപോളാണ് സംസ്ഥാന പൊലീസിനും സൈബർ സെല്ലിനും വിവരം നൽകുന്നത്. ഇൻ്റർനെറ്റിൽ നിന്നും കുട്ടികളുടെ അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്യുകയും, ഇത് ഫോണിൽ സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ നമ്പരുകളും ഐപി വിലാസവും ഇൻ്റർപോളാണ് കൈമാറിയത്. ഇതോടെയാണ് ജില്ലയിലും വ്യാപകമായി പൊലീസ് പരിശോധന നടത്തിയത്.

പ്രിയം ടെലഗ്രാമിനോട്

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സംഘങ്ങൾ നേരത്തെ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ, സൈബർ സെല്ലും ഹൈടെക്ക് സെല്ലും പിടിമുറുക്കുകയും, ഇത്തരം ഗ്രൂപ്പുകളിൽ പരിശോധന കർശനമാക്കുകയും ചെയ്‌തിരുന്നു. ഇതേ തുടർന്നാണ്ടെ ഇക്കൂട്ടർ ടെലഗ്രാം ഗ്രൂപ്പുകളിലേയ്‌ക്കു ചേക്കേറിയത്. അംഗമാകാതെ തന്നെ ഇത്തരം ഗ്രൂപ്പുകളിൽ നിന്നു വീഡിയോ ഡൗൺ ലോ‌ഡ് ചെയ്യാം.

വിദേശത്ത് കൊടും കുറ്റം

കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോകൾ കാണുന്നതും പ്രചരിപ്പിക്കുന്നതും വിദേശരാജ്യങ്ങളിൽ ഗുരുതരമായ ക്രിമിനൽക്കുറ്റമാണ്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിൻ്റെ ഭാഗമായി യൂണിസെഫും ഈ വീഡിയോകൾക്കെതിരെ പ്രവർത്തനം സജീവമായിക്കിയിട്ടുണ്ട്.

ഇതു ചെയ്താൽ കുടുങ്ങും

  • ഇൻ്റർനെറ്റിൽ കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയോ,
  • ഡൗൺ ലോഡ് ചെയ്യുകയോ
  • ഈ വീഡിയോകൾ കൈമാറ്റം ചെയ്യുകയോ, തങ്ങളുടെ ഫോണിൽ സൂക്ഷിക്കുകയോ

പിന്നീടുള്ള നടപടി

  • ഐപി വിലാസങ്ങൾ ഇൻ്റർനെറ്റ് സേവന ദാതാക്കൾ ഇൻ്റർപോളിനു കൈമാറും.
  • ഇൻ്റർ പോൾ ഇത് സൈബർ സെല്ലിനു നൽകും.
  • പൊലീസ് കേസും അറസ്റ്റും

പരിശോധന തുടരും

ഇൻ്റർനെറ്റിൽ കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുന്നവരുടെ വിവരം ശേഖരിച്ചു വരികയാണ്. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന തുടരും. കർശനമായ നടപടികൾ ഉണ്ടാകും.

സൈബർ സെൽ, കോട്ടയം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, INTERNET
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.