SignIn
Kerala Kaumudi Online
Wednesday, 12 August 2020 9.28 PM IST

ട്രംപിന്റെ രണ്ടാമൂഴം നടക്കുമോ?

trump

നാ​ലു​ ​മാ​സ​ങ്ങ​ൾ​ക്ക​പ്പു​റം​ ​ന​വം​ബ​ർ​ ​മൂ​ന്നി​ന് ​ന​ട​ക്കു​ന്ന​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​തി​​ര​ഞ്ഞെ​ടു​പ്പി​ൽ,​ ​ര​ണ്ടാ​മൂ​ഴ​മെ​ന്ന​ ​പ്ര​സി​ഡന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന്റെ ​മോ​ഹം​ ​പൂ​വ​ണി​യു​മോ​?​ ​നാ​ലു​വ​ർ​ഷം​ ​മു​ൻ​പ​ത്തെ​പ്പോ​ലെ​ ​ഇ​പ്പോ​ൾ​ ​ഫ​ലി​ച്ചേ​ക്കി​ല്ല​ ​എ​ന്നാ​ണ് ​പ്ര​വ​ച​ന​ങ്ങ​ൾ.​ ​ഡെ​മോ​ക്രാ​റ്റി​ക് ​പാ​ർ​ട്ടി​ ​സ്ഥാ​നാ​ർ​ത്ഥി​യും​ ​മു​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മായ ജോ​ ​ബൈ​ഡ​നു​ ​മു​ന്നി​ൽ​ ​ട്രം​പ് ​അ​ടി​യ​റ​വു​പ​റ​യു​മെ​ന്നാ​ണ് ​സ​ർ​വേ​ ​ഫ​ല​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ ​സൂ​ച​ന.​ പ​ക്ഷേ​ ​അ​ടു​ത്ത​ ​മൂ​ന്ന് ​മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​പ​ല​തും​ ​മാ​റി​മ​റ​ി​യാം.​ ​കൊ​റോ​ണ​രോ​ഗ​ ​വ്യാ​പ​നം​നേ​രി​ടു​ന്ന​തി​ൽ​ ​കാ​ട്ടി​യ​ ​അ​മാ​ന്ത​വും​ ​പി​ഴ​വും​ ​വം​ശീ​യ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​ചെ​റു​ക്കു​ന്ന​തി​ലു​ണ്ടാ​യ​ ​വീ​ഴ്ച​യു​മാ​ണ് ​ട്രംപി​ന് ​തി​രി​ച്ച​ടി​ക്കു​ള്ള​ ​കാ​ര​ണ​ങ്ങ​ളാ​യി​ ​ഭൂ​രി​ഭാ​ഗം​ ​സ​ർ​വേ​ക​ളും​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.


18​ ​മു​ത​ൽ​ 65,​ ​​70​ വ​രെ​ ​പ്രാ​യ​ക്കാ​രാ​യ ​വോ​ട്ട​റ​ന്മാ​ർ​ ​പാ​ർ​ട്ടി​ ​നി​റ​ഭേ​ദ​മ​ന്യേ​ ​ട്രം​പി​നെ​ ​കൈ​യൊ​ഴി​യു​ന്ന​ ​ചി​ത്ര​മാ​ണ് ​തെ​ളി​യു​ന്ന​ത്.​ ​ഹി​ല​ാരി​ ​ക്ലി​ന്റ​നോ​ട് ​ആ​മ​യും​ ​മു​യ​ലും​ ​ക​ളി​ച്ച​ ​ആ​ദ്യ ​മ​ൽ​സ​ര​ത്തി​ൽ​ ​ഓ​ടി​ക്കി​ത​ച്ച് 270​ ​ഇ​ല​ക്ട്ര​ക്ട​റ​ൽ​വോ​ട്ട് ​എ​ന്ന​ ​മാ​ന്ത്രി​ക​ ​സം​ഖ്യ​ ​ക​ട​ക്കാ​ൻ​ ​ത​നി​ക്കൊ​പ്പം​ ​നി​ന്ന​ ​പ​ല​ ​വി​ഭാ​ഗ​ങ്ങ​ളും​ ​ഇ​പ്പോ​ൾ​ ​അ​ദ്ദേ​ഹ​ത്തെ​ ​എ​തി​ർ​ക്കു​ക​യാ​ണ്.​ ​അ​ക്കു​റി​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​നാ​ലു​ ​മാ​സം​ ​മു​ന്നെ​ ​ട്രം​പി​നെ​ ​അ​പേ​ക്ഷി​ച്ച് ​ഏ​ഴ് ​ശ​ത​മാ​ന​ത്തി​ല​ധി​കം​ ​അ​ഭി​പ്രാ​യ​വോ​ട്ടി​ന്റെ​ ​ലീ​ഡ്‌​നേ​ടി​യ​ ​ഹി​ല​ാരി​യെ​ ​അ​ന്തി​മ​ ​നാ​ളി​ൽ​ ​മ​റി​ക​ട​ക്കാ​ൻ​ ​ട്രം​പി​നാ​യി.​ ​ഇ​ത്ത​വ​ണ​ ​അ​ത​ത്ര​ ​എ​ളു​പ്പ​മാ​വി​ല്ല.​ ​നി​ല​വി​ൽ​ ​ജോ​ ​ബൈ​ഡ​ന് ​ട്രം​പി​നെ​ ​അ​പേ​ക്ഷി​ച്ച് ​പ​തി​നാ​ലു​ ​ശ​ത​മാ​ന​ത്തി​ലേ​റെ​വോ​ട്ട​റ​ന്മാ​രു​ടെ​ ​പി​ൻ​തു​ണ​ ​കൂ​ടു​ത​ലു​ണ്ട്.​ ​ഡെ​മോ​ക്രാ​റ്റ് ​പ്ര​സി​ഡ​ന്റ് ​ ജി​മ്മി​ ​കാ​ർ​ട്ട​റു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലൊ​ഴി​കെ​ ​സ​മീ​പ​കാ​ല​ത്ത് ​റി​പ്പ​ബ്ലി​ക് ​പാ​ർ​ട്ടി​യെ​മാ​ത്രം​ ​തു​ണ​ച്ചി​ട്ടു​ള​ള​ ​ടെ​ക് ​സാ​സ്,​ ​ഫ്ളോ‌​​റി​ഡ​ ​തു​ട​ങ്ങി​യ​ ​വ​ലി​യ​ ​സം​സ്ഥാ​ന​ങ്ങ​ള​ട​ക്കം​ ​ട്രം​പി​നെ​തി​രെ​ ​നീ​ങ്ങു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​നി​ല​വി​ലെ​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​ബൈ​ഡ​ൻ​ 447​ ​ഇ​ല​ക്ട്ര​ക്ട​റ​ൽ​വോ​ട്ടു​മാ​യി​ ​ജ​യി​ച്ചു​ ​ക​യ​റു​മെ​ന്ന് ​ത​ന്നെ​യാ​ണ് ​പ്ര​വ​ച​നം.


ദേ​ശീ​യ​ത​യി​ലൂ​ന്നി​ ​വി​ജ​യം​നേ​ടി​യ​ ​ട്രം​പി​ന്റേ​ത്‌​ദേ​ശീ​യ​ത​യ​ല്ല​ ​വെ​ള്ള​ക്കാ​രു​ടെ​ ​വി​കാ​ര​ ​സം​ര​ക്ഷ​ണം​ ​മാ​ത്ര​മാ​ണെ​ന്ന​ ​വി​മ​ർ​ശ​ന​വും​ ​ശ​ക്ത​മാ​ണ്.​ ​മി​നി​യാ​പൊ​ലീ​സി​ൽ​ ​ക​റു​ത്ത​ ​വ​ർ​ഗ​ക്കാ​ര​ൻ ​ജോ​ർ​ജ് ​ഫ്ളോയ്ഡ്‌​ പൊലീ​സ് ​പീ​ഡ​ന​ത്തി​ൽ​ ​മ​രി​ച്ച​ ​സം​ഭ​വം​ ​കൈ​കാ​ര്യം​ ​ചെ​യ്ത​ ​രി​തി​യി​ൽ​ ​വെ​ളു​ത്ത​വ​ർ​ക്കും​ ​തൃ​പ്തി​യി​ല്ല.​ ​പി​ന്നീ​ടു​ ​ന​ട​ന്ന​ ​ക​റു​ത്ത​വ​രു​ടെ​ ​ജീ​വ​നും​ ​വി​ല​യു​ണ്ട് ​എ​ന്ന​ ​പ്ര​തി​ഷേ​ധം​ ​അ​മേ​രി​ക്ക​യു​ടെ​ ​ആ​ത്മാ​വ് ​സം​ര​ക്ഷി​ക്കാ​നു​ള​ള​പോ​രാ​ട്ട​മാ​യി​ ​ജ​നം​ ​വി​ല​യി​രു​ത്തി.​ ​പ്ര​ക്ഷോ​ഭം​ നേ​രി​ടാ​നാ​യി​ ​സൈ​ന്യ​ത്തെ​ ​വി​ളി​ക്കാ​നാ​ണ് ​ട്രം​പ് ​ശ്ര​മി​ച്ച​ത്.​ ​കൂ​നി​ന്മേ​ൽ​ ​കു​രു​പോ​ലെ​യാ​ണ് ​പ്ര​സി​ഡ​ന്റി​​ന്റെ​ സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലെ​ ​ചി​ല​ ​ട്വീ​റ്റു​ക​ൾ.​ ​വെ​ള​ള​ക്കാ​രു​ടെ​ ​ശ​ക്തി​ ​എ​ന്ന​പേ​രി​ൽ​ ​ചി​ല​ ​അ​നു​യാ​യി​ക​ൾ​ ​പ്ര​ച​രി​പ്പി​ച്ച​ ​വീ​ഡി​യോ​ ​ട്രം​പ് ​പ​ങ്കു​വ​ച്ച​ത് ​വി​വാ​ദ​മാ​യി.​ ​പ്ര​സി​ഡ​ന്റ് ​ വം​ശീ​യ​മാ​യി​ ​പ​ക്ഷം​ ​പി​ടി​ക്കു​ന്നു​വെ​ന്ന് ​ആ​രോ​പ​ണ​മു​യ​ർ​ന്നു.
അ​മേ​രി​ക്ക​യി​ലെ​ ജോ​ലി​ ​അ​മേ​രി​ക്ക​ക്കാ​ർ​ക്ക് ​എ​ന്ന​ ​മ​ണ്ണി​ന്റെ​ ​മ​ക്ക​ൾ​ ​വാ​ദ​വും​ ​ട്രം​പ്‌​ നേ​ര​ത്തെ​ ​ഉ​യ​ർ​ത്തി​യി​രു​ന്നു.​ ​അ​ന​ധി​കൃ​ത​ ​കു​ടി​യേ​റ്റം​ ​ത​ട​യാ​നാ​യി​ ​മെ​ക്സി​ക്കയ്​ക്കു​ ​ചു​റ്റും​ ​മ​തി​ൽ​ ​കെ​ട്ടും​ ​എ​ന്ന​ ​വാ​ഗ്ദാ​നം​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല.​ ​ക​ഴി​ഞ്ഞ​ ​നാ​ലു​വ​ർ​ഷം​ ​കൊ​ണ്ട് ​തൊ​ഴി​ലി​ല്ലാ​യ്മ​ ​വ​ർ​ദ്ധി​ച്ചു.​ ​കൊ​റോ​ണ​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പി​രി​ച്ചു​വി​ട​ലും​ ​അ​ട​ച്ചു​പൂ​ട്ട​ലും​ ​ഏ​റി.​ ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ​തൊ​ഴി​ലി​ല്ലാ​യ്മ​വേ​ത​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.


സ​മ്പ​ത്ത് ​ഘ​ട​ന​യു​ടെ​ ​അ​ടി​ത്ത​റ​ ​ത​ക​ർ​ന്നു​ ​എ​ന്നു​ ​മാ​ത്ര​മ​ല്ല​ ​അ​മേ​രി​ക്ക​ ​അ​തി​ജീ​വി​ച്ച​ ​ഏ​റ്റ​വും​ ​ഗു​രു​ത​ര​ ​സാ​മ്പ​ത്തി​ക​ ​മാ​ന്ദ്യ​വു​മാ​യി​ ​ത​ട്ടി​ക്കു​മ്പോ​ൾ​ ​അ​തി​ലും​ ​രൂ​ക്ഷ​മാ​യ​ ​മാ​ന്ദ്യ​മാ​ണ് ​രാ​ജ്യത്തെ​ ​കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് ​സാ​മ്പ​ത്തി​ക​ ​വി​ദ​ഗ്ദ്ധ​ർ​ ​മു​ന്ന​റി​യി​പ്പു​ ​ന​ൽ​കു​ന്നു.​ ​ഇ​ത് ​കൊ​റോ​ണ​ ​കാ​ര​ണ​മാ​ണെ​ന്ന​ ​ട്രം​പി​ന്റെ​ ​വാ​ദ​ത്തോ​ട്‌​ യോ​ജി​ക്കു​ന്ന​വ​ർ​ ​കൂ​ടു​ത​ലാ​ണ്.​ ​അ​ട​ച്ചു​പൂ​ട്ട​ലി​ൽ​ ​നി​ന്ന് ​പു​റ​ത്തു​ക​ട​ന്ന് ​വ്യാ​പാ​ര​മേ​ഖ​ല​ക്ക് ​ഊ​ർ​ജവും​ ​ഉ​ണ​ർ​വും​ ​പ​ക​ര​ണ​മെ​ന്ന​ ​ന​യം​ ​കു​റ​ച്ച​ധി​കം​ ​ആ​രാ​ധ​ക​രെ​ ​സൃ​ഷ്ടി​ച്ചു.​ ​അ​വ​രി​ലും,​ ​ത​ന്റെ​ ​ഉ​റ്റ​ ​അ​നു​യാ​യി​ക​ളാ​യ​ ​ബി​രു​ദ​മി​ല്ലാ​ത്ത​ ​വെ​ളു​ത്ത​വ​ർ​ഗ​ക്കാ​രി​ലും​ ​ആ​ണ് ​ട്രം​പി​ന്റെ​ ​പ്ര​തീ​ക്ഷ.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ദി​ന​മാ​കു​ന്ന​തോ​ടെ​ ​ഭൂ​രി​പ​ക്ഷം​ ​ത​നി​ക്ക​നു​കൂ​ല​മാ​കു​മെ​ന്ന് ​ട്രം​പ് ​വി​ശ്വ​സി​ക്കു​ന്നു.


ചൈ​ന​യോ​ട് ​ക​ടു​ത്ത​ ​എ​തി​ർ​പ്പ്,​ ​റ​ഷ്യ​യോ​ട് ​മൃ​ദു​ ​ന​യം,​ ​എ​ന്ന​ ​ട്രം​പി​ന്റെ​ ​ദ്വി​മു​ഖ​ ​സ​മീ​പ​ന​വും​ ​വി​മ​ർ​ശ​ന​ ​വി​ധേ​യ​മാ​ണ്.​ ​കൊ​റോ​ണ​ ​വൈ​റ​സി​നെ​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​യ​ഥാ​സ​മ​യം​ ​ന​ൽ​കി​യി​ല്ല​ ​എ​ന്ന​തും​ ഹോം​ങ്കോ​ംഗി​നാ​യി​ ​പു​തി​യ​ ​നി​യ​മം​ ​കൊ​ണ്ടു​വ​ന്ന​തു​മാ​ണ് ​ചൈ​നാ​വി​രു​ദ്ധ​ ​നീ​ക്ക​ത്തി​ന​ടി​സ്ഥാ​നം.​ ​ചൈ​ന​യു​മാ​യി​ ​ക​ച്ച​വ​ട​ ​ബ​ന്ധ​മാ​രോ​പി​ച്ച് ​ബൈ​ഡ​നേ​യും​ ​കു​ടും​ബ​ത്തേ​യും​ ​ഇ​ക​ഴ്ത്താ​നു​ള്ള​ ​ട്രം​പി​ന്റെ​ ​നീ​ക്ക​വും​ ​ഏ​ശി​യി​ല്ല.​ ​പി​ന്നെ​ ​വ്യ​ക്തി​പ​ര​മാ​യ​ ​ആ​ക്ര​ണ​മാ​യി.​ 74​കാ​ര​നാ​യ​ ​ട്രം​പ്,​ 77​കാ​ര​നാ​യ​ ​ബൈ​ഡ​ന് ​വ​യ​സ്സാ​യി​ ​അ​മേ​രി​ക്ക​യെ​ ​ന​യി​ക്കാ​നാ​വി​ല്ല​ ​എ​ന്നാ​ക്ഷേ​പി​ച്ചു.
ട്രം​പ് ​പ്ര​സി​ഡ​ന്റാ​യ​ത് ​റ​ഷ്യ​യു​ടെ​ ​അ​ദൃ​ശ്യ​ ​സ​ഹാ​യ​ത്താ​ലാ​ണ് ​എ​ന്ന​ത്‌​ കേ​വ​ല​മാ​യ​ ​ആ​രോ​പ​ണ​മാ​യി​രു​ന്നി​ല്ല.​ ​ഇം​പീ​ച്ച്‌​മെ​ന്റ് ​ന​ട​പ​ടി​യി​ലേ​ക്കു​വ​രെ​ ​അ​തു​ ​നീ​ങ്ങി.​ ​അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​ ​അ​മേ​രി​ക്ക​ൻ​സേ​നാം​ഗ​ങ്ങ​ളെ​ ​വ​ധി​ക്കാ​ൻ​ ​റ​ഷ്യ​ ​താ​ലി​ബാ​ന് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ന​ൽ​കി​യെ​ന്ന​ ​ ​ര​ഹ​സ്യ​ ​ഏ​ജ​ൻ​സി​ ​റി​പ്പോ​ർ​ട്ട് ​ല​ഭി​ച്ചി​ട്ടും​ ​പ്ര​സി​ഡ​ന്റ് ​ട്രം​പ് ​ന​ട​പ​ടി​ ​എ​ടു​ത്തി​ല്ല​ ​എ​ന്ന​ ​ആ​ക്ഷേ​പം​ ​പു​റ​ത്തു​ ​വ​ന്നു.​ ​റ​ഷ്യൻ​ ​വി​രോ​ധി​ക​ളാ​യ​ ​ഭൂ​രി​ഭാ​ഗം​ ​അ​മേ​രി​ക്ക​ക്കാ​രും​ ​ഇ​തെ​ങ്ങ​നെ​ ​കാ​ണു​മെ​ന്ന​ത് ​ട്രം​പി​ന്റെ​ ​ജ​യ​പ​രാ​ജ​യ​ത്തി​ൽ​ ​നി​ർ​ണാ​യ​ക​മാ​യേ​ക്കാം.​ ​ഔ​ദ്യോ​ഗി​ക​ ​ഈ​മെ​യി​ൽ​ ​അ​തി​രു​വി​ട്ടു​പ​യോ​ഗി​ച്ചു​ ​എ​ന്ന​ ​ആ​ക്ഷേ​പ​മാ​ണ് ​ഹി​ല​ാരി​ക്ക് ​അ​വ​സാ​നം​ ​നി​മി​ഷം​ ​വി​ന​യാ​യ​ത്.


ര​ണ്ട് ​പു​സ്ത​ക​ങ്ങ​ളെ​ ​ട്രം​പ് ​വ​ല്ലാ​തെ​ ​ഭ​യ​ക്കു​ന്നു​ണ്ട്.​ ​ര​ണ്ടും​ ​പി​ണ​ങ്ങി​മാ​റി​യ​ ​അ​ടു​ത്ത​ ​ആ​ൾ​ക്കാ​രി​ൽ​ ​നി​ന്നാ​ണെ​ന്നു​ള്ള​ത് ​ഉ​ത്​ക​ണ്ഠ​ ​കൂ​ട്ടു​ന്നു.​ ​ഒ​ന്ന് ​ട്രം​പി​ന്റെ​ ​മു​ൻ​ ദേ​ശീ​യ​ ​സു​ര​ക്ഷാ​ ​ഉ​പ​ദേ​ഷ്ടാ​വ്‌​ ജോ​ൺ​ബോ​ൾ​ട്ട​ൻ​ ​വൈ​റ്റ് ​ഹൗ​സി​നെ​ ​അ​ധി​ക​രി​ച്ചെ​ഴു​തി​യ​ ​'ദ​ ​റൂം​ ​വെ​യ​ർ​ ​ഇ​റ്റ് ​ഹാ​പ്പെ​ൻ​ഡും"​ ​മ​റ്റൊ​ന്ന് ‌​ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​ ​പു​ത്രി​മേ​രി​ ​ട്രം​പി​ന്റെ​ ​'നെ​വ​ർ​ ​ഇ​ന​ഫ്:​ ​ഹൗ​ ​മൈ​ ​ഫാ​മി​ലി​ ​ക്രി​യേ​റ്റ​ഡ് ​ദി​വേ​ൾ​ഡ്സ്‌​ മോ​സ്റ്റ് ​ഡെ​യി​ഞ്ച​റ​സ് ​മാ​ൻ"​ ​എ​ന്നി​വ.​ ​ര​ണ്ടും​ ​നി​രോ​ധി​ക്കാ​നാ​യി​ ​കോ​ട​തി​യെ​ ​സ​മീ​പി​​ച്ചി​രി​ക്കു​ക​യാ​ണ് ​ഭ​ര​ണ​കൂ​ടം.​ ​മേ​രി​യു​ടെ​ ​പു​സ്ത​കം​ ​പു​റ​ത്തി​റ​ക്കു​ന്ന​തു​ ​സം​ബ​ന്ധി​ച്ച് ​ജൂ​ലായ് 10​ന്‌ ​കോ​ട​തി​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​ഇ​തി​നി​ട​യി​ലാ​ണ് ​വാ​ട്ട​ർ​ഗേ​റ്റ് ​സം​ഭ​വ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ ​മു​ൻ​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ​ ​കാ​ൾ​ബേ​ൺ​ ​സ്റ്റെ​യി​ൻ,​ ​വി​വ​രം​ ​കെ​ട്ട​വ​നാ​യ​ ​ട്രം​പ് ​അ​മേ​രി​ക്കയ്​ക്ക് ​ഭീ​ഷ​ണി​യാ​ണെ​ന്ന് ​ടെ​ലി​വി​ഷ​ൻ​ ​പ​രി​പാ​ടി​യി​ൽ​ ​തു​റ​ന്ന​ടി​ച്ച​ത്.​ ​അ​മേ​രി​ക്ക​ ​അ​തി​ന്റെ​ ​ഇ​രു​ന്നൂ​റ്റി​ ​നാ​ൽ​പ​ത്തി​ ​നാ​ലാം​ ​സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ലേ​ക്ക് ​(​ജൂ​ലായ് ​ 4​)​ ​നീ​ങ്ങു​മ്പോ​ൾ​ ​പ്ര​സി​ഡന്റ് ​ ട്രം​പ് ​ര​ണ്ടാ​മ​ങ്ക​ത്തി​ൽ​ ​പെ​ടാ​പ്പാ​ടു​പെ​ടു​ക​യാ​ണ്.​ ​അ​നു​കൂ​ല​ഘ​ട​ക​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​പ്ര​തി​കൂ​ല​ ​ഘ​ട​ക​ങ്ങ​ളാ​ണ് ​കൂ​ടു​ത​ൽ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DONALD TRUMP
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.