SignIn
Kerala Kaumudi Online
Sunday, 09 August 2020 3.00 AM IST

ഇൻസ്‌റ്റഗ്രാമിൽ പണം വാരി റോക്ക് !

the-rock

ലോസ്ആഞ്ചലസ് : അമേരിക്കൻ മോഡലും സംരംഭകയുമായ കൈലി ജെന്നറിനെ പിന്തള്ളി ഇൻസ്‌റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന സെലിബ്രിറ്റിയായി മാറി നടനും മുൻ റസ്‌ലിംഗ് താരവുമായ ഡ്വെ‌യ്ൻ ' ദ റോക്ക് ' ജോൺസൺ. സോഷ്യൽ മീഡിയ മാർക്കറ്റിംഗ് സ്ഥാപനമായ ഹോപ്പർ എച്ച്.ക്യൂ ആണ് കണക്കുകൾ പുറത്തുവിട്ടത്. ഇൻസ്റ്റഗ്രാമിലെ ഓരോ സ്പോൺസേർഡ് പോസ്റ്റുകൾക്കും ജോൺസണ് ഏകദേശം 10 ലക്ഷം യു.എസ് ഡോളർ വരെയാണ് പരസ്യദാതാക്കൾ നൽകുന്നത്. 189 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ജോൺസണ് ഉള്ളത്. അതേ സമയം, കൈലി ജെന്നറിന് 184 മില്യൺ ഫോളോവേഴ്സാണുള്ളത്.

22 കാരിയായ കൈലി ജെന്നറിന് ഏകദേശം 986,​000 ഡോളറാണ് ഓരോ പോസ്റ്റിനും ലഭിക്കുന്നത്. ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, കൈലിയുടെ അർദ്ധ സഹോദരി കിം കർദഷിയാൻ, പോപ് ഗായിക അരിയാന ഗ്രാൻഡെ എന്നിവരാണ് ജോൺസണും കൈലിയ്ക്കും തൊട്ടുപിന്നിലുള്ളത്. ഫോബ്സിന്റെ കണക്കനുസരിച്ച് 2019ൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന ഹോളിവുഡ് നടനും 48 കാരനായ ജോൺസൺ ആയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, THE ROCK, HEIGHEST PAID CELEBRITY, INSTAGRAM, 184 M FOLLOWERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.