SignIn
Kerala Kaumudi Online
Monday, 26 October 2020 7.34 AM IST

സംവിധായകൻ രാജമൗലിക്ക് കൊവിഡ്; കുടുംബാംഗങ്ങൾക്കും രോഗബാധ

rajamauli

ഹൈദരാബാദ്: പ്രശസ്‌ത സംവിധായകൻ എസ്.എസ് രാജമൗലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കുടുംബാംഗങ്ങൾക്കും കൊവിഡ് പോസിറ്റീവാണെന്ന് അദേഹം അറിയിച്ചു. രോഗമുക്തി നേടിയാൽ പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

“എനിക്കും കുടുംബാംഗങ്ങൾക്കും കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ചെറിയ പനി വന്നു. പനി ക്രമേന കുറഞ്ഞു എങ്കിലും ഞങ്ങൾ പരിശോധന നടത്തി. റിസൽട്ട് വന്നപ്പോൾ കൊവിഡ് പോസിറ്റീവാണ്. ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരം ഞങ്ങൾ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്. ഞങ്ങൾക്ക് രോഗലക്ഷണങ്ങൾ ഇല്ല. വലിയ പ്രശ്നങ്ങൾ ഇല്ല. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ ഞങ്ങൾ പാലിക്കുന്നുണ്ട്. പ്ലാസ്മ ദാനം ചെയ്യാൻ ആന്റിബോഡി ഡെവലപ്പ് ആവാൻ ഞങ്ങൾ കാത്തു നിൽക്കുകയാണ്.” എന്ന് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

2001ൽ സ്റ്റുഡന്റ് നമ്പർ വൺ എന്ന സിനിമയിലൂടെയാണ് രാജമൗലി സിനിമാ മേഖലയിൽ എത്തുന്നത്. മഗധീര (2009), ഈഗ (2012) എന്നീ സിനിമകൾ അദ്ദേഹത്തെ തെലുങ്ക് സിനിമയിലെ സൂപ്പർ സംവിധായകനാക്കി. ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ എന്ന നേട്ടവും അദ്ദേഹം കരസ്ഥമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAJAMAULI COVID, TELUNGU FILM INDUSTRY, MALAYALAM FILM INDUSTRY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.