വൈക്കം: കേരള ടെലികോം സർക്കിൾ മുൻ ചീഫ് ജനറൽ മാനേജർ വൈക്കം ആശ്രമം സ്കൂളിന് സമീപം സൗപർണികയിൽ പി.കെ. ശങ്കരമേനോൻ (80) നിര്യാതനായി. കേരളത്തിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖല സ്ഥാപിക്കുന്നതടക്കം ഏറെ പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഭാര്യ : വിജയം എസ്. മേനോൻ. മക്കൾ :സുനിത (യു.എസ്.എ), സുജാത (ബംഗളൂരു). മരുമക്കൾ: ദീപക് ഉത്തമൻ (യു.എസ്.എ), ബിജു എ. നായർ (ബംഗളൂരു). സംസ്കാരം നടത്തി.