SignIn
Kerala Kaumudi Online
Thursday, 13 August 2020 3.15 PM IST

സ്‌നേഹം ചാലിച്ച പോരാട്ടദിനങ്ങൾ, വൈക്കം വിശ്വന്റെ ഭാര്യ ഗീത സംസാരിക്കുന്നു

eee

പഴ​യ​കാ​ല​ ​രാ​ഷ്‌​ടീ​യ​ ​പോ​രാ​ട്ട​ക്ക​ഥ​ക​ൾ​ ​പ​റ​യു​ക​യാ​ണ് ​വൈ​ക്കം​ ​വി​ശ്വ​ൻ​ ​എ​ന്ന​ ​സി.​പി.​എം.​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം.​ ​സ​മ​യം​ ​ശ്ര​ദ്ധി​ക്കാ​തെ​ ​സം​സാ​രി​ക്കു​ന്ന​ ​ വി​ശ്വ​നെ​ ​ ഓ​ർ​മി​പ്പി​ക്കു​വാ​നെ​ന്നോ​ണം​ ​ഭാ​ര്യ​ ​പ്രൊഫ.​ ​ജി.​ ​ഗീ​ത​യു​ടെ​ ​വി​ളി.​ ​'​'​പ​ത്മ​നാ​ഭ​ൻ​ ​നാ​യ​ർ​ ​മ​ക​ൻ​ ​വി​ശ്വ​നാ​ഥ​ൻ​;​ 80​ ​വ​യ​സ്.​"​"​ ​പെ​ട്ടെ​ന്ന് ​വൈ​ക്കം​ ​വി​ശ്വ​ൻ​ ​സം​സാ​രം​ ​നി​റു​ത്തി,​ ​പോ​ക്ക​റ്റി​ൽ​ ​നി​ന്നു​ ​ഗു​ളി​ക​യെ​ടു​ത്ത് ​വാ​യി​ലി​ട്ടു.​ ​അ​തി​റ​ക്കാ​ൻ​ ​ഒ​രു​ ​ഔ​ൺ​സ് ​വെ​ള്ള​വു​മാ​യി​ ​ഗീ​ത​യെ​ത്തി.​ ​പി​ന്നെ,​ ​അ​ദ്ധ്യാ​പി​ക​യു​ടെ​ ​മു​ന്നി​ൽ​ ​അ​നു​സ​ര​ണ​യു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​യെ​പ്പോ​ലെ​ ​ആ​ ​രാ​ഷ്‌​ട്രീ​യ​ ​പോ​രാ​ളി​ ​എ​ഴു​ന്നേ​റ്റു​ ​നി​ന്നു.​ ​വ​യ​റി​നോ​ട് ​ചേ​ർ​ന്നു​ ​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ ​ഇ​ൻ​സു​ലി​ൻ​ ​പ​മ്പ് ​ഏ​താ​നും​ ​ത​വ​ണ​ ​പ്ര​വ​ർ​ത്തി​പ്പി​ച്ചി​ട്ട് ​ഗീ​ത​ ​മ​ട​ങ്ങി.​ ​അ​തി​നു​ ​മു​ൻ​പ് ​എ​ന്നോ​ടാ​യി​ ​പ​റ​ഞ്ഞു.​ ​'​'​കാ​ലും​ ​കൈ​യും​ ​ഇ​ട​യ്‌​ക്കി​ടെ​ ​അ​ന​ക്കാ​ൻ​ ​ഓ​ർ​മി​പ്പി​ക്ക​ണം.​""
കോ​ട്ട​യം​ ​ബി.​സി.​എം​ ​കോ​ള​ജി​ൽ​ ​ഫി​സി​ക്‌​സ് അ​ദ്ധ്യാ​പി​ക​യാ​യി​രു​ന്ന​ ​ജി.​ ​ഗീ​ത​ ​ഭ​ർ​ത്താ​വി​ന്റെ​ ​ ജീവിതത്തി​ലെ​ ​ഓ​രോ​ ​സ്‌​പ​ന്ദ​ന​വും​ ​അ​റി​ഞ്ഞ് ​പ​രി​ച​രി​ക്കു​ന്നു.​ ​കൗ​മാ​ര,​ ​യു​വ​ത്വ​ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ​ ​രാ​ഷ്ട്രീ​യ​ ​എ​തി​രാ​ളി​ക​ളും​ ​പൊ​ലീ​സും​ ​ഏ​ൽ​പ്പി​ച്ച​ ​അ​തി​ക്രൂ​ര​മ​ർ​ദ​ന​ങ്ങ​ളു​ടെ​ ​ക്ഷ​ത​ങ്ങ​ൾ​ ​ആ​ ​ശ​രീ​ര​ത്തി​ൽ​ ​ബാ​ക്കി​യു​ണ്ട്.​ ​വെ​ള്ള​വും​ ​ചാ​യ​യും​ ​എ​ല്ലാം​ ​ചേ​ർ​ന്ന് ​ഒ​രു​ ​ദി​വ​സം​ ​ഒ​രു​ ​ലി​റ്റ​ർ​ ​മാ​ത്ര​മേ​ ​കു​ടി​ക്കാ​വൂ.​ ​അ​തു​കൊ​ണ്ടാ​ണ് ​ഗു​ളി​ക​ക​ൾ​ക്കൊ​പ്പം​ ​അ​ള​ന്നു​ ​ത​ന്നെ​ ​വെ​ള്ളം​ ​ന​ൽ​കു​ന്ന​ത്.
ചെ​രു​പ്പ് ​പോ​ലും​ ​ഇ​ല്ലാ​തെ​ ​കേ​ര​ളം​ ​മു​ഴു​വ​ൻ​ ​ചു​റ്റി​ ​ന​ട​ന്ന് ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​യ,​ ​ത​ന്റെ വാ​ക്ചാ​തു​രി​യി​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​യു​വാ​ക്ക​ളെ​യാ​കെ​ ​ഇ​ള​ക്കി​മ​റി​ച്ച​ ​വൈ​ക്കം​ ​വി​ശ്വ​ന്റെ​ ​ജീ​വി​ത​പ​ങ്കാ​ളി​യാ​യി​ ​ഗീ​ത​ ​എ​ത്തി​യ​ത് ​ആ​ശ​ങ്ക​ക​ളോ​ടെ​യാ​യി​രു​ന്നു. ത​ന്നെ​ക്കാ​ൾ​ 14​ ​വ​യ​സ് ​കൂ​ടു​ത​ലു​ള്ള​ ​വി​ശ്വ​ൻ,​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞ് ​അ​ധി​കം​ ​താ​മ​സി​യാ​തെ​ ​ഭാ​ര്യ​യോ​ടു​ ​പ​റ​ഞ്ഞു.​ ​'​'​ഞാ​ൻ​ 50​-55​ ​വ​യ​സി​ന​പ്പു​റം​ ​ജീ​വി​ക്കി​ല്ല.​"​"​ ​അ​താ​യ​ത് ​ഗീ​ത​യ്‌​ക്ക് 35​-40 വ​യ​സി​ൽ​ ​ജീ​വി​ത​പ​ങ്കാ​ളി​യെ​ ​ന​ഷ്‌​ട​പ്പെ​ടു​മെ​ന്ന്.​ ​ഏ​തൊ​രു​ ​ഭാ​ര്യ​യും​ ​ന​ടു​ങ്ങി​പ്പോ​കു​ന്ന​ ​അ​വ​സ്ഥ.​ ​ പ​ക്ഷേ,​ ​ഗീ​ത​ ​അ​തൊ​രു​ ​വെ​ല്ലു​വി​ളി​യാ​യി​ ​എ​ടു​ത്തു.​ ​ഇ​ന്ന് ​വൈ​ക്കം​ ​വി​ശ്വ​ൻ​ ​എ​ൺ​പ​തി​ന്റെ​ ​നി​റ​വി​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ​ ​അ​തി​ന്റെ​ ​മു​ഴു​വ​ൻ​ ​ക്രെ​ഡി​റ്റും​ ​ഗീ​ത​യ്‌​ക്ക് ​ അ​ർ​ഹ​ത​പ്പെ​ട്ട​താണ്. '​'​ആ​ദ്യ​മൊ​ക്കെ​ ​വി​ശ്വേ​ട്ട​ൻ​ ​ആ​യു​സി​ന്റെ​ ​കാ​ര്യം​ ​പ​റ​യു​മാ​യി​രു​ന്നു.​ ​പി​ന്നെ,​ ​മ​റ​ന്നു.​"​"​ ​ഗീ​ത​ ​പ​റ​ഞ്ഞു.
ഗീ​ത​യു​ടെ​ ​ മ​നോ​ധൈ​ര്യ​ത്തി​നു​ ​ പി​ന്നി​ലു​മു​ണ്ട് ​ഒ​രു​ ​ക​മ്യൂ​ണി​സ്റ്റ് ​പ​ശ്ചാ​ത്ത​ലം.​ ​പെ​രു​മ്പാ​വൂ​ർ​ ​പു​ല്ലു​വ​ഴി​യാ​ണ് ​ഗീ​ത​യു​ടെ​ ​സ്വ​ദേ​ശം.​ ​സ്‌​കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്ന​ ​അ​ച്‌​ഛ​ൻ​ ​പി.​കെ​.​ ​ഗോ​പാ​ല​ൻ​ ​നാ​യ​ർ​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​മാ​യി​രു​ന്നു.​ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് ​ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്.​ ​അ​വ​രു​ടെ​ ​'​ശ്രീ​വി​ലാ​സം​"​ ​വീ​ട് ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​ളി​ത്താ​വ​ള​മാ​യി​രു​ന്നു.
ഗീ​ത​ 1978​ൽ​ ​ബി​.സി​.എം​ ​കോ​ളേ​ജി​ൽ​ ​താ​ൽ​ക്കാ​ലി​ക​ ​ഒ​ഴി​വി​ൽ​ ​അ​ദ്ധ്യാ​പി​ക​യാ​യി.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ത​ന്നെ​ ​സ്ഥി​രം​ ​നി​യ​മ​ന​വു​മാ​യി.1979​ ​ഓ​ഗ​സ്റ്റ് 20​ ​നാ​യി​രു​ന്നു​ ​വി​വാ​ഹം.​ ​ഗീ​ത​യു​ടെ​ ​ബ​ന്ധു​ ​ജ​നാ​ർ​ദ​ന​ൻ​ ​നാ​യ​ർ​ ​അ​ന്ന് ​കോ​ട്ട​യം​ ​ബ​സേ​ലി​യ​സ് ​കോ​ള​ജി​ൽ​ ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സു​ഹൃ​ത്ത്,​ ​ദേ​ശാ​ഭി​മാ​നി​ ​ലേ​ഖ​ക​നാ​യി​രു​ന്ന​ ​കെ.​എ.​ ​പ​ണി​ക്ക​ർ​ ​വ​ഴി​ ​വ​ന്ന​ ​വി​വാ​ഹാ​ലോ​ച​ന​യാ​യി​രു​ന്നു. ​ ​തു​ട​ക്ക​ത്തി​ൽ​ ​രാ​ഷ്ട്രീ​യ​ക്കാ​ര​നെ​ന്ന് ​ഗീ​ത​യ്‌​ക്ക് ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​അ​റി​ഞ്ഞ​പ്പോ​ൾ​ ​സ്ഥി​രം​ജോ​ലി​യു​ള്ള​ ​ആ​ൾ​ ​മ​തി​യെ​ന്ന് ​പ​റ​ഞ്ഞു.​ ​പ​ക്ഷേ,​ ​അ​ച്‌​ഛ​ന് ​പൂ​ർ​ണ​ ​സ​മ്മ​ത​മാ​യി​രു​ന്നു.​ ​ക്രി​സ്‌​ത്യ​ൻ​ ​കോ​ള​ജി​ൽ​ ​ഗീ​ത​യു​ടെ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ ​ക​മ്യൂ​ണി​സ്റ്റ് ​വി​രോ​ധം​ ​മൂ​ലം​ ​ഗീ​ത​യെ​ ​പി​ന്തി​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു​ ​അ​ച്‌​ഛ​ന്റെ​ ​വി​ശ്വാ​സം.​ ​പ​ക്ഷേ,​ ​ഗീ​ത​ ​ജോ​ലി​ക്കാ​ര​ൻ​ ​വേ​ണ​മെ​ന്നു​ ​പ​റ​ഞ്ഞ​തി​നു​ ​കാ​ര​ണ​മു​ണ്ട്.
ഗീ​ത​യു​ടെ​ ​അ​ച്‌​ഛ​ൻ​ ​ശ​മ്പ​ളം​ ​കി​ട്ടി​യാ​ൽ​ ​പാ​വ​പ്പെ​ട്ട​ ​കു​ട്ടി​ക​ളെ​യൊ​ക്കെ​ ​സ​ഹാ​യി​ക്കും.​ ​ഒ​ടു​വി​ൽ​ ​മ​ക​ളു​ടെ​ ​ഫീ​സ് ​കൊ​ടു​ക്കാ​ൻ​ ​കാ​ശു​ണ്ടാ​കി​ല്ല.​ ​ഫീ​സ് ​കൊ​ടു​ക്കാ​ത്ത​വ​രു​ടെ​ ​പേ​ര് ​നോ​ട്ടി​സ് ​ബോ​ർ​ഡി​ൽ​ ​വ​രു​മ്പോ​ൾ​ ​ജി.​ ​ഗീ​ത​ ​അ​തി​ൽ​ ​സ്ഥി​ര​മാ​യു​ണ്ട്.
'​'​ഈ​ ​പാ​വ​പ്പെ​ട്ട​ ​കു​ട്ടി​ക​ൾ​ക്കൊ​ക്കെ​ ​സ​മ​യ​ത്തി​നു​ ​ഫീ​സ് ​കൊ​ടു​ക്കാ​മെ​ങ്കി​ൽ​ ​ഗീ​ത​യ്‌​ക്ക് ​എ​ന്തു​കൊ​ണ്ട് ​സാ​ധി​ക്കു​ന്നി​ല്ല​?​"​"​ ​അ​ദ്ധ്യാ​പ​ക​ർ​ ​ചോ​ദി​ച്ചു.
ഭ​ർ​ത്താ​വ‌് രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യാ​ൽ​ ​ത​ന്റെ കു​ട്ടി​ക​ൾ​ക്കും​ ​ഈ​ ​അ​നു​ഭ​വം​ ​ഉ​ണ്ടാ​കു​മെ​ന്ന് ​ഗീ​ത​ ​ഭ​യ​പ്പെ​ട്ടു.​ ​(​ഇ​ന്ന് ​ഗീ​ത​ ​അ​ച്‌​ഛ​ന്റെ​ ​പേ​രി​ൽ​ ​പാ​വ​പ്പെ​ട്ട​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​എ​ൻ​ഡോ​വ്‌​മെ​ന്റ് ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്)​ ​ക്ഷേ​ത്ര​ത്തി​ൽ​ ​പോ​യി​ട്ടി​ല്ലാ​ത്ത,​ ​ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ​ ​അ​റി​യാ​ത്ത​ ​ഗീ​ത​ ​വൈ​ക്കം​ ​വി​ശ്വ​ന്റെ​ ​ഭാ​ര്യ​യാ​യ​പ്പോ​ൾ​ ​അ​റി​ഞ്ഞു,​ ​ഭ​ർ​ത്താ​വി​ന് ​ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ​ ​അ​റി​യാം.​ ​ബാ​ല്യ​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​ക്ഷേ​ത്ര​ച്ച​ട​ങ്ങു​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്തി​ട്ടു​മു​ണ്ട്.​ ​ഭ​ർ​ത്താ​വി​ന്റെ​ ​ആ​ദ​ർ​ശ​ ​ധീ​ര​ത​ ​ കു​ട്ടി​ക​ളു​ടെ​ ​പ​ഠ​ന​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ചി​ല്ല​റ​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​സൃ​ഷ്‌​ടി​ച്ച​തും​ ​ഗീ​ത​ ​ഓ​ർ​ക്കു​ന്നു.

eee
​'​'​നാ​ലാം​ ​ക്ലാ​സ് ​വ​രെ​ ​പോ​ലും​ ​കു​ട്ടി​ക​ൾ​ ​ഫീ​സ് ​കൊ​ടു​ത്തു​ ​പ​ഠി​ക്കേ​ണ്ടെ​ന്ന് ​വി​ശ്വേ​ട്ട​നു​ ​നി​ർ​ബ​ന്ധം.​ ​ഞാ​ൻ​ ​കു​ട്ടി​ക​ളെ​ ​കോ​ട്ട​യ​ത്ത് ​സ്‌​കൂ​ളി​ൽ​ ​വി​ട്ട് ​കോ​ള​ജി​ൽ​ ​ജോ​ലി​ക്കു​ ​പോ​യ​താ​ണ്.​ ​കോ​ള​ജ് ​ക​ഴി​ഞ്ഞ് ​കു​ട്ടി​ക​ളെ​യും​ ​കൂ​ട്ടി​ ​മ​ട​ങ്ങാ​മാ​യി​രു​ന്നു.​ ​പ​ക്ഷേ,​ ​ചെ​റി​യ​ ​ഫീ​സ് ​പോ​ലും​ ​വി​ശ്വേ​ട്ട​ന്ഇ​ഷ്‌​ട​മി​ല്ല.​ ​ഒ​ടു​വി​ൽ​ ​കു​ട്ടി​ക​ളെകു​ട​മാ​ളൂ​ർ​ ​സെ​ന്റ് ​മേ​രി​സ് ​സ്‌​കൂ​ളി​ൽ​ ​ചേ​ർ​ത്തു.​ ​വൈ​കി​ട്ട് ഞാ​ൻ​ ​ബ​സ് ക​യ​റി​ ​സ്‌​കൂ​ളി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​മ​റ്റു​ ​കു​ട്ടി​ക​ളെ​ല്ലാം​ ​പോ​യി​രി​ക്കും.​ ​മ​ഴ​ക്കാ​ല​ത്ത് ​കു​ട്ടി​ക​ൾ​ ​(​ന​വീ​നും​ ​നി​ഷ​യും​)​ ​പേ​ടി​ച്ചു​ ​നി​ൽ​ക്കു​ക​യാ​യി​രി​ക്കും.​ ​നാ​ലാം​ ​ക്ലാ​സ് ​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ​ആ​ശ്വാ​സ​മാ​യ​ത്.​""
കോ​ട്ട​യം​ ​കു​ട​യം​പ​ടി​യി​ൽ​ ​വീ​ടു​വ​യ്‌​ക്കാ​ൻ​ ​ബാ​ങ്ക് ​വാ​യ്‌​പ​യെ​ടു​ത്ത​പ്പോ​ഴാ​ണ് ​ശ​രി​ക്കും​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ട് ​അ​റി​ഞ്ഞ​ത്.
'​'​അ​ധി​ക​ ​വ​രു​മാ​ന​ത്തി​ന് ​ത​യ്യ​ൽ​ ​തു​ട​ങ്ങി.​ ​കോ​ള​ജി​ൽ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും​ ​അ​വ​രു​ടെ​ ​കു​ട്ടി​ക​ളു​ടെ​യു​മൊ​ക്കെ​ ​വ​സ്ത്ര​ങ്ങ​ൾ​ ​തു​ന്നി​ക്കൊ​ടു​ത്തു.​""
'​'​ഞാ​ൻ​ ​അ​റി​ഞ്ഞി​രു​ന്നി​ല്ല​ല്ലോ...​""
വി​ശ്വ​ൻ​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ഗീ​ത​യു​ടെ​ ​മ​റു​പ​ടി​ ​വൈ​കി​യി​ല്ല.
'​'​അ​ന്നൊ​ക്കെ​ ​എ​ന്തെ​ങ്കി​ലും​ ​അ​റി​ഞ്ഞി​ട്ടു​ണ്ടോ​?​""
2003​ ​ൽ​ ​ഗീ​താ​ ​ഭ​വ​ന്റെ​ ​പാ​ലു​കാ​ച്ച​ൽ​ ​ന​ട​ന്ന​ ​ദി​വ​സം​ ​രാ​ത്രി​ ​വീ​ട്ടി​ൽ​ ​ക​ഴി​യ​ണ​മെ​ന്നു​ ​പ​റ​ഞ്ഞ​ത് ​കേ​ൾ​ക്കാ​തെ​ ​വൈ​ക്കം​ ​വി​ശ്വ​ൻ​ ​പാ​ർ​ട്ടി​ ​പ​രി​പാ​ടി​ക്ക് ​പോ​യി.​ ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​ഇ​ടു​ക്കി​യി​ലും​ ​പോ​യി​ ​വ​ന്ന​പ്പോ​ൾ​ ​സ്‌​ട്രോ​ക്ക്,​ ​ആ​ശു​പ​ത്രി​യി​ലാ​യി.​ ​ഒ​ന്ന​ര​ ​ആ​ഴ്‌​ച​ ​ക​ഴി​ഞ്ഞാ​ണ് ​പു​തി​യ​ ​വീ​ട്ടി​ൽ​ ​ഉ​റ​ങ്ങി​യ​ത്.​ ​പാ​ർ​ട്ടി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യും​ ​എം.​എ​ൽ.​എ​യും​ ​ഇ​ട​തു​മു​ന്ന​ണി​ ​ക​ൺ​വീ​ന​റും​ ​പാ​ർ​ട്ടി​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗ​വു​മൊ​ക്കെ​യാ​യി​ ​തി​ര​ക്കു​പി​ടി​ച്ച​ ​രാ​ഷ്ട്രീ​യ​ ​ജീ​വി​ത​ത്തി​നി​ട​യി​ൽ​ ​വീ​ട്ടു​കാ​ര്യ​ങ്ങ​ളി​ലും​ ​കു​ട്ടി​ക​ളു​ടെ​ ​പ​ഠ​ന​ ​കാ​ര്യ​ങ്ങ​ളി​ലും​ ​ഭ​ർ​ത്താ​വി​ന്റെ​ ​ധാ​ർ​മി​ക​ ​പി​ന്തു​ണ​ ​മാ​ത്ര​മാ​ണ്​ ​ഗീ​ത​യ്‌​ക്കു​ ​ല​ഭി​ച്ച​ത്.​ ​പ​ക്ഷേ,​ ​ഈ​ ​പ്രാ​രാ​ബ്‌​ധ​ങ്ങ​ൾ​ക്കി​ട​യി​ലും​ ​ഗീ​ത​ ​പ​ഠ​നം​ ​തു​ട​ർ​ന്നു​;​ ​ഗീ​ത​യി​ലെ​ ​ചി​ത്ര​കാ​രി​യും​ ​വി​ശ്ര​മി​ച്ചി​ല്ല.​ ​ഫി​സി​ക്‌​സി​ന് ​പു​റ​മേ​ ​മാ​ത്‌​സി​ലും​ ​ബി​രു​ദാ​ന​ന്ത​ ​ബി​രു​ദം​ ​എ​ടു​ത്തു.​ ​പി​ന്നെ,​ ​എം.​എ​ ​സോ​ഷ്യോ​ള​ജി,​ ​എം.​സി.​എ,​ ​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സി​ൽ​ ​എം.​ഫി​ൽ.
എ​റ​ണാ​കു​ളം​ ​ഡോ​ൺ​ ​ബോ​സ്‌​കോ​യി​ൽ​ ​എം.​സി.​എ​യ്‌​ക്കു​ ​ചേ​രാ​ൻ​ ​മ​ക​ൾ​ ​നി​ഷ​യു​മൊ​ത്താ​ണ് ​പോ​യ​ത്.​ ​നി​ഷ​യ്‌​ക്ക് ​അ​മ്മ​ ​കൂ​ട്ടെ​ത്തി​യ​തെ​ന്നാ​ണ് ​മ​റ്റു​ ​കു​ട്ടി​ക​ൾ​ ​ക​രു​തി​യ​ത്.​ ​ത​മി​ഴ്നാ​ട് ​കാ​രേ​ക്കു​ടി​യി​ൽ​ ​അ​ള​ഗ​പ്പ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​എം.​ഫി​ല്ലി​ന് ​ഇ​ട​യ്‌​ക്ക് കോ​ണ്ടാ​ക്‌​ട് ക്ലാ​സി​നു​ ​പോ​യ​പ്പോ​ൾ​ ​വൈ​ക്കം​ ​വി​ശ്വ​നും​ ​കൂ​ട്ടു​ണ്ടാ​യി​രു​ന്നു.​ ​എം.​എ.​ ​ബി​രു​ദ​ധാ​രി​യാ​യ​ ​വി​ശ്വ​ൻ​ ​കു​റ​ച്ചു​നാ​ൾ​ ​സ്‌​കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്നു.​ ​ഗീ​ത​ ​ഡോ​ക്‌​ട​റേ​റ്റ് ​എ​ടു​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും​ ​ഗ​വേ​ഷ​ണ​ ​കാ​ല​ത്ത് ശ​മ്പ​ളം​ ​മു​ട​ങ്ങു​മെ​ന്ന് ​ക​ണ്ട് ​പി​ൻ​ ​വാ​ങ്ങി.​ ​എ​ൽ.​എ​ൽ.​ബി​ക്ക് ​ചേ​രാ​ൻ​ ​ഒ​രു​ങ്ങി​യ​പ്പോ​ഴാ​ക​ട്ടെ​ ​മ​ക​ൾ​ ​പി​ന്തി​രി​പ്പി​ച്ചു.​ ​ഒ​ന്നു​കി​ൽ​ ​അ​മ്മ​;​ ​അ​ല്ലെ​ങ്കി​ൽ​ ​ഞാ​ൻ,​ ​ര​ണ്ടി​ലൊ​രാ​ൾ​ ​എ​ൽ.​എ​ൽ.​ബി​ ​ എ​ടു​ത്താ​ൽ​ ​മ​തി​യെ​ന്നാ​യി​രു​ന്നു​ ​മ​ക​ളു​ടെ​ ​നി​ല​പാ​ട്.​ ​ഇ​പ്പോ​ൾ​ ​പ​ഠ​ന​മൊ​ക്കെ​ ​നി​ർ​ത്തി​ ​ചി​ത്ര​ക​ല​യി​ൽ​ ​ശ്ര​ദ്ധി​ക്കു​ക​യാ​ണ് ​പ്രൊ​ഫ.​ ​ഗീ​ത.​ ​ചി​ല​ ​പാ​ച​ക​ ​പ​രീ​ക്ഷ​ണ​ങ്ങ​ളും​ ​ന​ട​ത്തു​ന്നു.​ ​ശ​ർ​ക്ക​ര​യി​ട്ട് ​സേ​മി​യാ​ ​പാ​യ​സം​ ​വ​ച്ചാ​ൽ​ ​വി​ശ്വേ​ട്ട​നും​ ​അ​ല്‌​പം​ ​ക​ഴി​ക്കാ​മെ​ന്ന് ​ഗീ​ത.
ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ൽ​ ​വൈ​ക്കം​ ​വി​ശ്വ​ൻ​ ​ഭാ​ര്യ​യെ​ ​അ​ക്ഷ​രം​ ​പ്ര​തി​ ​അ​നു​സ​രി​ക്കും.​ ​ജ​ന്മ​ദി​ന​ത്തി​ന് ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കൊ​ണ്ടു​വ​ന്ന​ ​ കേ​ക്ക് മു​റി​ച്ച​പ്പോ​ൾ​ ​വി​ശ്വ​ൻ​ ​ഒ​രു​ ​നി​മി​ഷം​ ​ഭാ​ര്യ​യെ​ ​നോ​ക്കി...​ ​ഇ​ന്നൊ​രു​ ​ദി​വ​സ​ത്തേ​ക്ക് ​ചെ​റി​യൊ​രു​ ​ക​ഷ​ണം​ ​കേ​ൾ​ക്കാ​കാ​മെ​ന്ന് ​ഗീ​ത.​ ​വി​ശ്വ​ന് 80​ ​തി​ക​ഞ്ഞ​പ്പോ​ൾ​ ​പി​റ​ന്നാ​ൾ​ ​ആ​ശം​സ​ ​നേ​രാ​ൻ​ ​വി​ളി​ച്ച​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.
'​'​പ​ത്ര​ത്തി​ൽ​ ​വ​ന്ന​തോ​ടെ​ ​പ്രാ​യം​ ​നാ​ട്ടു​കാ​ർ​ ​അ​റി​ഞ്ഞു​ ​അ​ല്ലേ​?​""
ഇ​തു​ ​കേ​ട്ട​ ​ഗീ​ത​ ​ഭ​ർ​ത്താ​വി​നോ​ട് ​പ​റ​ഞ്ഞു.
'​'​എ​നി​ക്ക് ​പ്രാ​യം​ ​അ​ത്ര​യി​ല്ലെ​ന്ന് ​പ​റ​ഞ്ഞേ​ക്ക​ണം.​""
ഇ​പ്പോ​ൾ​ ​പാ​ർ​ട്ടി ച​ട​ങ്ങു​ക​ൾ​ക്ക് ​വൈ​ക്കം​ ​വി​ശ്വ​ൻ​ ​കോ​ട്ട​യം​ ​വി​ട്ടു​ ​പോ​കു​മ്പോ​ഴൊ​ക്കെ​ ​ഗീ​ത​ ​കൂ​ടെ​പ്പോ​കും.​ ​ഈ​യി​ടെ​ ​ഒ​രു​ ​തി​രു​വ​ന​ന്ത​പു​രം​ ​യാ​ത്ര​യി​ൽ​ ​പോ​കാ​നൊ​ത്തി​ല്ല.​ ​എ​ല്ലാം,​ ​ സ​ന്ത​ത​ ​സ​ഹ​ചാ​രി​ ​തി​ല​ക​നെ​ ​ഏ​ൽ​പി​ച്ചു.

'​'​വ​ഴി​ക്ക് ​ന​ല്ല​ ​ഭ​ക്ഷ​ണ​മൊ​ക്കെ​ ​ക​ഴി​ക്ക​ണ​മെ​ന്ന് ​പ​റ​ഞ്ഞ് ​ര​ണ്ടാ​യി​രം​ ​രൂ​പ​ ​കൊ​ടു​ത്തു​വി​ട്ട​താ​ണ്.​ ​ര​ണ്ടും​ ​കൂ​ടി​ ​ഏ​തോ​ ​സാ​ധാ​ര​ണ​ ​വെ​ജി​റ്റേ​റി​യ​ൻ​ ​ഹോ​ട്ട​ലി​ൽ​ ​ക​യ​റി​ ​ഊ​ണു​ ​ക​ഴി​ച്ചു.​""
ഗീ​ത​ ​പ​രി​ഭ​വം​ ​മ​റ​ച്ചു​വ​ച്ചി​ല്ല.
ക​ഷ്‌​ട​ത​ക​ൾ​ ​ഏ​റെ​ ​അ​നു​ഭ​വി​ച്ചെ​ങ്കി​ലും​ ​തി​രി​ഞ്ഞു​ ​നോ​ക്കു​മ്പോ​ൾ​ ​ഗീ​ത​യ്‌​ക്കു​ ​പൂ​ർ​ണ​ ​സം​തൃ​പ്‌​തി​യാ​ണ്.​ ​സ്‌​നേ​ഹ​സ​മ്പ​ന്ന​നാ​യ​ ​ഭ​ർ​ത്താ​വ്,​ മ​ക്ക​ൾ.​ ​പി​ന്നെ,​ ​അ​വ​ധി​ക്കാ​ല​ങ്ങ​ളി​ൽ​ ​വീ​ട്ടി​ൽ​ ​ഉ​ത്സ​വ​മൊ​രു​ക്കു​ന്ന​ ​കൊ​ച്ചു​മ​ക്ക​ളു​മാ​കു​മ്പോ​ൾ​ ​സ​ന്തോ​ഷ​ത്തി​ന് എ​ന്താ​ണ് ​കു​റ​വ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, POLTICAL LEADER VAIKAM VISWAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.