പുറമറ്റം : പഞ്ചായത്തിൽ സമ്പർക്കം വ്യക്തമാകാത്ത രണ്ട് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാൾ ഭിക്ഷ എടുത്ത് ജീവിക്കുന്നയാളാണ്. അറുപത്തൊമ്പത് കാരനായ ഇയാൾ പുറമറ്റത്തും സമീപ പ്രദേശത്തും അലഞ്ഞ് തിരിഞ്ഞ് നടക്കുന്നയാളാ ണ്. വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, പുറമറ്റം ചന്ത, മറ്റ് വിവിധ സ്ഥാപനങ്ങൾ എന്നിവ അടുത്തടുത്തായി ഉള്ള സ്ഥലമാണിത്. പബ്ലിക് ഹെൽത്ത് സെന്ററും ഇവിടെ തന്നെയാണുള്ളത്.കുമ്പനാട് ദന്തൽ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഇരുപത്തൊമ്പത് കാരിയായ പുറമറ്റം സ്വദേശിനിയ്ക്കാണ് കൊവിഡ് ബാധിച്ചത്.