SignIn
Kerala Kaumudi Online
Tuesday, 22 September 2020 8.44 PM IST

കൈവി​ലങ്ങുമായി​ കടലിൽ ചാടിയ പോക്സോ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി

prathi

കാസർകോട്: തെളി​വെടുപ്പി​നിടെ പൊലീസി​നെ വെട്ടി​ച്ച് കൈവി​ലങ്ങുമായി​ കടലി​ൽ ചാടി​യ പോക്‌സോ കേസ് പ്രതി​യുടെ മൃതദേഹം പതി​നഞ്ചാം ദി​വസം കണ്ടെത്തി​. കുട്‌ലു സ്വദേശി മഹേഷിന്റെ മൃതദേഹമാണ് ഇന്നുരാവി​ലെ കർണാടകത്തി​ലെ കോട്ട സ്റ്റേഷൻ പരി​ധി​യി​ലെ കടൽത്തീരത്ത് കണ്ടെത്തി​യത്. അഴുകി​യ നി​ലയി​ലായി​രുന്ന മൃതദേഹം വസ്ത്രങ്ങൾ പരി​ശോധി​ച്ചാണ് തി​രി​ച്ചറി​ഞ്ഞത്.പന്ത്രണ്ടുകാരിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.

കസബ കടപ്പുറത്ത് തെളിവെടുപ്പിനിടെയാണ് ഇയാൾ കടലിൽ ചാടിയത്. പുലിമുട്ടിൽ ഒളിപ്പിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെടുക്കുന്നതിനായാണ് പ്രതിയെ കടപ്പുറത്തേക്ക് കൊണ്ടുവന്നത്. പൊലീസും പ്രദേശവാസികളും നോക്കി നിൽക്കെയാണ് മഹേഷ് കൈവിലങ്ങോടെ കടലിൽ ചാടിയത്.
കോസ്റ്റൽപൊലീസി​ന്റെയും ഫയർഫോഴ്സി​ന്റെയും നേതൃത്വത്തി​ൽ തെരച്ചി​ൽ നടത്തി​യെങ്കി​ലും കണ്ടെത്താനായി​രുന്നി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, POCSO CASE ACCUSED, DEADBODY FOUND, IN KASARGODE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.