SignIn
Kerala Kaumudi Online
Saturday, 31 October 2020 10.55 AM IST

ഉറവിടമറിയാതെ രോഗവ്യാപനം, വീണ്ടും മരണം

covid

കോട്ടയം: കോട്ടയത്ത് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന് കുറവില്ല. മാത്രമല്ല, ഉറവിടമറിയാതെ രോഗം ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു. കാരാപ്പുഴ തയ്യിൽ മാടക്കൽ വാസപ്പനാണ് (89)മരിച്ചത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 40 പേരിൽ 35 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേർ വിദേശത്തുനിന്നും മൂന്നു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കം മുഖേന രോഗം ബാധിച്ചവരിൽ 12 പേർ കോട്ടയം നഗരസഭയിലും ഏഴുപേർ ഏറ്റുമാനൂർ നഗരസഭയിലും ഉള്ളവരാണ്.

കോട്ടയം നഗരസഭയിലെ രോഗബാധിതരിൽ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചു പേരും താഴത്തങ്ങാടിയിൽ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന വീട്ടമ്മയും മൂന്നു മക്കളും ഉൾപ്പെടുന്നു. 54 പേർ രോഗമുക്തരായി. നിലവിൽ 483 പേർ ചികിത്സയിലുണ്ട്.

ഇന്നലെ1256 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. പുതുതായി 1241 സാമ്പിളുകൾ അയച്ചു.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 132 പേരും വിദേശത്ത് നിന്ന് വന്ന 82 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 95 പേരും ഉൾപ്പെടെ ആകെ 309 പേർക്ക് പുതിയതായി ക്വാറന്റയിൻ നിർദേശിച്ചു. ആകെ 9043 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരു ആരോഗ്യ പ്രവർത്തകനുമുണ്ട്.

രോഗം സ്ഥിരീകരിച്ചവർ


1.പത്തനംതിട്ടയിൽ ആരോഗ്യപ്രവർത്തകനായ പാമ്പാടി വെള്ളൂർ സ്വദേശി (39), 2.മാടപ്പള്ളിയിലെ സഹകരണ ബാങ്ക് ജീവനക്കാരിയായ കറുകച്ചാൽ സ്വദേശിനി (50), 3.മാടപ്പള്ളി സ്വദേശിയായ വിദ്യാർത്ഥി (21), 4.കുറിച്ചി സ്വദേശി (52), 5.മാടപ്പള്ളി സ്വദേശിനി (78), 6.മാടപ്പള്ളി സ്വദേശി (84), 7.കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിനി (53), 8.രോഗം സ്ഥിരീകരിച്ച ഇടയിരിക്കപ്പുഴ സ്വദേശിനിയുടെ ബന്ധുവായ പെൺകുട്ടി (7), 9.ഏറ്റുമാനൂർ സ്വദേശി (36), 10.ഏറ്റുമാനൂർ സ്വദേശിനി (24), 11.ഏറ്റുമാനൂർ സ്വദേശി (21), 12.ഏറ്റുമാനൂർ സ്വദേശിനി (21), 13.ഏറ്റുമാനൂർ സ്വദേശി (60), 14.ഏറ്റുമാനൂർ പേരൂർ സ്വദേശിനി (40), 15.ഏറ്റുമാനൂർ പുന്നത്തുറ സ്വദേശി (27), 16.നട്ടാശ്ശേരി സ്വദേശി (42), 17.കോട്ടയം നട്ടാശേരി ആശ്രമത്തിലെ വൈദികൻ (55), 18.അയ്മനം ഒളശ്ശ സ്വദേശി (68), 19.ഞീഴൂർ സ്വദേശിനിയുടെ 15 ദിവസം പ്രായമുള്ള ആൺകുട്ടി, 20.പെരുമ്പായിക്കാട് സ്വദേശി (18), 21.നേരത്തെ രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശിനിയുടെ ബന്ധുവായ സ്ത്രീ (50), 22.കുമരകം സ്വദേശിനി (42), 23.കുമരകം സ്വദേശി (22), 24.അതിരമ്പുഴ ആർപ്പൂക്കര സ്വദേശി (47), 25.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി (48),

26.കോട്ടയം താഴത്തങ്ങാടി സ്വദേശിനി (40), 27.രോഗം സ്ഥിരീകരിച്ച താഴത്തങ്ങാടി സ്വദേശിനിയുടെ മകൾ (18), 28.രോഗം സ്ഥിരീകരിച്ച താഴത്തങ്ങാടി സ്വദേശിനിയുടെ മകൻ (16), 29.രോഗം സ്ഥിരീകരിച്ച താഴത്തങ്ങാടി സ്വദേശിനിയുടെ മകൻ (9), 30.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ചെങ്ങന്നൂർ സ്വദേശി (30), 31.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ കണ്ണൂർ സ്വദേശി (28), 32.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ഇടുക്കി സ്വദേശി (25), 33.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ആലപ്പുഴ സ്വദേശി (57), 34.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ പന്തളം സ്വദേശി (28), 35.പാക്കിൽ സ്വദേശിനി (19),

36.ദുബായിൽനിന്ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മാഞ്ഞൂർ സ്വദേശിനി (24),

37.സൗദി അറേബ്യയിൽനിന്ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുമരകം സ്വദേശിനി (35),

38.ബാംഗ്ലൂരിൽനിന്ന് എത്തിയ തലയോലപ്പറമ്പ് സ്വദേശി (25), 39.കോയമ്പത്തൂരിൽനിന്ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുമാരനല്ലൂർ സ്വദേശി (26), 40.രോഗം സ്ഥിരീകരിച്ച കുമാരനല്ലൂർ സ്വദേശിയുടെ ബന്ധുവായ യുവതി ((25).

.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.