SignIn
Kerala Kaumudi Online
Saturday, 19 September 2020 2.00 AM IST

33 പേർക്ക് കൂടി കൊവിഡ്; 31 പേർക്ക് സമ്പർക്കത്തിലൂടെ

41 പേർക്ക് രോഗ മുക്തി

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 33 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 41 പേർ രോഗമുക്തി നേടി. 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മറ്റുളളവരിൽ ഒരാൾ വിദേശത്ത് നിന്നും ഒരാൾ മൈസൂരിൽ നിന്നും വന്നവരാണ്. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 920 ആയി. ഇതിൽ 583 പേർ രോഗമുക്തരായി. രണ്ടു പേർ മരണപ്പെട്ടു. നിലവിൽ 335 പേരാണ് ചികിത്സയിലുള്ളത്. 315 പേർ ജില്ലയിലും 20 പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവർ:

വാളാട് സമ്പർക്കത്തിലുള്ള 24 പേർ (പുരുഷൻമാർ 13, സ്ത്രീകൾ 6, കുട്ടികൾ 5), മാനന്തവാടി സമ്പർക്കത്തിലുള്ള 5 പേർ (വേമം സ്വദേശി 28 വയസ്, എടവക സ്വദേശികളായ രണ്ട് പുരുഷൻമാർ 18, 15 വയസ്, ഒരു സ്ത്രീ 39, ഒരു കുട്ടി 9), കണ്ണൂരിൽ ജോലി ചെയ്യുന്ന മുട്ടിൽ സ്വദേശിയായ പൊലീസുകാരൻ (29), ലോറി ഡ്രൈവറുടെ സമ്പർക്കത്തിലുളള പെരിക്കല്ലൂർ സ്വദേശി (40), മസ്‌ക്കറ്റിൽ നിന്നെത്തിയ ബത്തേരി സ്വദേശി (31), മൈസൂരിൽ നിന്നെത്തിയ നെൻമേനി സ്വദേശി.

രോഗമുക്തിരായവർ

ചികിത്സയിലായിരുന്ന 34 വാളാട് സ്വദേശികളും കുറുക്കൻമൂല, വരദൂർ, പയ്യമ്പള്ളി, നല്ലൂർനാട്, എടവ, പൊഴുതന, മുണ്ടക്കുറ്റി എന്നീ സ്ഥലങ്ങളിലുളള ഓരോരുത്തരും രോഗം ഭേദമായി ആശുപത്രി വിട്ടു.

പുതുതായി നിരീക്ഷണത്തിലായത് 138 പേർ

162 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി

നിരീക്ഷണത്തിലുള്ളത് 2774 പേർ.

363 പേർ ആശുപത്രിയിൽ

ഇന്നലെ അയച്ചത് 171 പേരുടെ സാമ്പിളുകൾ

ഇതുവരെ അയച്ചത് 28486 സാമ്പിളുകൾ

ഫലം ലഭിച്ചത് 27157

26237 നെഗറ്റീവും 920 പോസിറ്റീവും

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.