പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രീൻ ആഡിറ്റോറിയത്തിൽ ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് രോഗികൾക്ക് പ്രവേശനമില്ലെന്ന് പരാതി. നൂറിലധികം കിടക്കകളും, പത്ത് രോഗികൾക്ക് ഒരു ടോയ്ലറ്റ്, തുടങ്ങിയ എല്ലാ സംവിധാനം ഒരുക്കിയിട്ടും നിലവിൽ ആന്റിജൻ ടെസ്റ്റുകൾ മാത്രമാണ് ഇവിടെ നടക്കുന്നത്. ടെസ്റ്റിൽ പോസിറ്റീവായ രോഗികൾക്ക് എസ്.യു.റ്റി വട്ടപ്പാറ, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ചികിത്സ.മുപ്പത്തിരണ്ടോളം കൊവിഡ് പോസിറ്റീവായ രോഗികൾ ഇപ്പോൾ നന്ദിയോട് പഞ്ചായത്തിൽ നിന്ന് ഈ ആശുപത്രിയിൽ ചികിത്സയിലുണ്ട്.എല്ലാ ആധുനിക സംവിധാനങ്ങളുമൊരുക്കി ചികിത്സക്ക് സജ്ജമാക്കിയ ഗ്രീൻ ആഡിറ്റോറിയത്തിന് വാടക സൗജന്യമാണ്. ആഡിറ്റോറിയം ആശുപത്രിയായി മാറ്റിയതിന് പഞ്ചായത്തിന് ചിലവ് പത്തു ലക്ഷം രൂപയാണ്.