പാരീസ്: വിവാദ ഫ്രഞ്ച് മാസികയായ ഷാർലെ ഹെബ്ദോയുടെ കാർട്ടൂണിനെതിരെ ഉത്തരവിറക്കാൻ കഴിയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. കാർട്ടൂൺ പ്രസിദ്ധീകരിക്കാനുള്ളത് മാസികയുടെ എഡിറ്റോറിയൽ സ്വാതന്ത്ര്യമാണെന്നും ഇതിനെതിരെ ഉത്തരവിറക്കാനാകില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ മാസിക വരച്ച കാർട്ടൂൺ വിവാദമായ പശ്ചാത്തലത്തിലായിരുന്നു ഇമ്മാനുവൽ മക്രോണിന്റെ പ്രതികരണം.
ഫ്രഞ്ച് പൗരന്മാർ പരസ്പരം ബഹുമാനിക്കണമെന്നും അന്യോന്യം 'വെറുപ്പിന്റെ സംഭാഷണം' നടത്തരുതെന്നും എന്നാൽ കാർട്ടൂൺ പ്രസിദ്ധീകരിക്കാനുള്ള ഷാർലെ ഹെബ്ദോയുടെ അവകാശത്തെ എതിർക്കില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞതായി ജർമൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.