തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ ഔദ്യോഗിക സന്ദർശനം കഴിഞ്ഞ് ഓഫീസുകളിലേക്ക് മടങ്ങിയെത്തുന്ന സർക്കാർ ജീവനക്കാർക്ക് വിചിത്ര നിർദ്ദേശവുമായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഉത്തരവ്.
കാപ്പി മണത്തു നോക്കണം.മണം കിട്ടിയാൽ കൊവിഡില്ലെന്ന് ഉറപ്പിക്കാം. അവരുടെ നിരീക്ഷണവും ഒഴിവാക്കും. രോഗലക്ഷണങ്ങളുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണം. പനി,ചുമ,തൊണ്ടവേദന, വയറിളക്കം, മണവും രുചിയും നഷ്ടപ്പെടൽ, ശ്വാസ തടസം എന്നിവയുണ്ടായാൽ ഉടനെ കാപ്പി മണക്കണം.. മണം ലഭിച്ചില്ലെങ്കിൽ ദിശ നമ്പറിൽ ബന്ധപ്പെട്ട് ചികിത്സ തേടണമെന്നും ഉത്തരവിൽ പറയുന്നു.