തിരുവനന്തപുരം: സഹകരണ ഓഡിറ്റ് മാന്വൽ പരിഷ്കരണത്തിനായി നിയോഗിച്ച വർക്കിംഗ് ഗ്രൂപ്പ്, ഓഡിറ്റ് മാന്വലിന്റെ പരിഷ്കരിച്ച രണ്ടാം ഭാഗം മന്ത്രി കടകംപള്ളി സുരേന്ദ്രന് സമർപ്പിച്ചു. സഹകരണവകുപ്പ് അഡീഷണൽ സെക്രട്ടറി പി.എസ് രാജേഷ്,വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ജോസ് ഫിലിപ്പ്, അംഗങ്ങളായ അനിൽകുമാർ പരമേശ്വരൻ,ആർ.കെ മേനോൻ,അഡീഷണൽ ഡയറക്ടർ ബിനോയ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മൂന്ന് ഭാഗങ്ങളായി നടപ്പാക്കുന്ന പരിഷ്കരണത്തിന്റെ രണ്ടാം ഭാഗത്തിൽ പതിനൊന്നോളം വായ്പാ സംഘങ്ങളുടെ ഓഡിറ്റ് മാർഗനിർദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.