മുംബയ്: നടി കങ്കണ റണൗട്ടിനെതിരെ ശക്തമായി പ്രതികരിച്ച ശിവസേന എം.പി സഞ്ജയ് റാവുത്തിന് വധഭീഷണി. കങ്കണയുടെ ആരാധകൻ എന്ന് വിശേഷിപ്പിച്ച് ഫോണിലൂടെ ഭീഷണി മുഴക്കിയ കൊൽക്കത്ത ടോളിഗഞ്ച് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പലാഷ് ബോസ് എന്ന യുവാവാണ് അറസ്റ്റിലായതെന്നും ഇയാളെ അലിപുർ കോടതി റിമാൻഡ് ചെയ്തതായും കൊൽക്കത്ത പൊലീസ് അറിയിച്ചു. കങ്കണക്കെതിരെ പ്രസ്താവന നടത്തിയാൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇയാൾ ആവർത്തിച്ചിരുന്നു.
നടിക്കെതിരായ നടപടിയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.