ഇരവിപുരം: വിവാഹ വാഗ്ദാനം നൽകി പതിനെട്ടുകാരിയായ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ചവറ ചെറുശേരി മുറിയിൽ കെ.പി തിയേറ്ററിന് എതിർവശം പുളിമൂട്ടിൽ വീട്ടിൽ ഫെഡറിക് ജെയിംസാണ് (22) അറസ്റ്റിലായത്.
തെക്കേവിള സ്വദേശിയായ പെൺകുട്ടിയെ പ്രതി പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി നാലുമാസത്തോളം പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ഇരവിപുരം സി .ഐ.വിനോദ്, എസ്.ഐ.മാരായ അനീഷ്, ബിനോദ് കുമാർ, ദീപു, അഭിജിത്ത്, ജി. എസ്.ഐ. സുനിൽ, എസ്.സി.പി.ഓ. സൈഫുദ്ദീൻ, ഡബ്ല്യു.സി.പി.ഒ.മൻ ജു, സി.പി.ഒ.മാരായ മനാഫ്, ചിത്രൻ, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.