കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക ബാദ്ധ്യത മറികടക്കാൻ ആറുമാസം കൂടി സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം പിടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുകയാണ്.നേരത്തെ പിടിച്ചുവച്ച ശമ്പളം പി.എഫിൽ ലയിപ്പിച്ച ശേഷം അടുത്ത വർഷം ജൂൺ മുതൽ തിരിച്ചുനൽകുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം. എന്നാൽ ഇനിയുള്ള
ആറു മാസങ്ങളിലും ആറു ദിവസത്തെ വീതം ശമ്പളം കുറയുമെന്നതിനാൽ
പ്രതിപക്ഷ സർവീസ് സംഘടനകളെല്ലാം പ്രതിഷേധവുമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ കേരള കൗമുദി അഭിപ്രായ സർവേ സംഘടിപ്പിക്കുകയാണ്. വീണ്ടും ശമ്പളം പിടിക്കാനുള്ള തീരുമാനം ശരിയോ തെറ്റോ വായനക്കാർ പ്രതികരിക്കുക.സർവേ ഫലം കേരളകൗമുദി ഇ-പേപ്പറിൽ പ്രസിദ്ധീകരിക്കും.
കേരളകൗമുദി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ഇന്നത്തെ ഒന്നാം പേജിന് താഴെ അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്തുക.